Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെയ്ന്‍ വോണിന്റെ മരണ കാരണം എന്ത് ? ആ ശീലമാണ് പ്രശ്‌നമായത്, വെളിപ്പെടുത്തി മാനേജര്‍

1
What is the exact cause of Shane Warne's Sudden Demise? | Oneindia Malayalam

സിഡ്‌നി: കായിക ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിടപറഞ്ഞത്. കൈക്കുഴയിലെ മായാജാലം കൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച വോണ്‍ 52ാം വയസില്‍ മരണത്തിന് കീഴടങ്ങിയെന്നത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. തായ്‌ലന്‍ഡില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ മരണപ്പെടുന്നത്. തന്റെ വില്ലയില്‍ ബോധരഹിതനായി കാണപ്പെട്ട ഷെയ്ന്‍ വോണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

1

ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ ഷെയ്ന്‍ വോണിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തെ ശരിക്കും ഞെട്ടിച്ചു. വിരമിച്ച ശേഷവും ഐപിഎല്‍ ഉള്‍പ്പെടെ പല ടൂര്‍ണമെന്റുകളിലും ഉപദേശകനായും പരിശീലകനായുമെല്ലാം വോണ്‍ പ്രവര്‍ത്തിച്ചിരുന്നു. കായിക താരമെന്ന നിലയില്‍ അത്യാവശ്യത്തിന് ഫിറ്റ്‌നസുമുള്ള ഷെയ്ന്‍ വോണിന് എന്തുകൊണ്ട് ഹൃദയാഘാതം സംഭവിച്ചു എന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ വോണിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മാനേജറായ ജെയിംസ് ഇറാസ്‌ക്കിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

2

തടികുറക്കാനായി അമിത ഡയറ്റ് നോക്കിയതാണ് പ്രശ്‌നമായതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. '14 ദിവസത്തോളമായി ലിക്വിഡ് ഡയറ്റിലായിരുന്നു അദ്ദേഹം. ദ്രാവക ഭക്ഷണങ്ങളല്ലാതെ മറ്റൊന്നും കഴിച്ചിരുന്നില്ല. ഇത് മൂന്ന് നാലോ തവണ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ അമിത ഡയറ്റായിരുന്നു നോക്കിയിരുന്നത്'- ജെയിംസ് പറഞ്ഞു. അമിതമായി ഡയറ്റ് നോക്കിയതോടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതെന്നാണ് മാനേജറുടെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.

അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഷെയ്ന്‍ വോണിനുണ്ടായിരുന്നു. വ്യത്യസ്ത ഭക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന വോണ്‍ യാത്രകളില്‍ കൂടുതലായും ഭക്ഷണത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ശരീര ഭാരം ഉയര്‍ന്നു. ഇത് നിയന്ത്രിക്കുന്നതിനായാണ് ഇത്തരം അമിത ഡയറ്റുകള്‍ ഷെയ്ന്‍ വോണ്‍ നോക്കിയിരുന്നത്. എന്നാലിത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചിരിക്കുകയാണ്. തന്റെ ശരീര ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വോണ്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു.

3

എന്തായാലും വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തിന്റെ തീരാനഷ്ടങ്ങളിലൊന്നാണ്. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന വോണ്‍ ഇന്ത്യയോട് പ്രത്യേക അടുപ്പം എന്നും കാത്തുസൂക്ഷിച്ചിരുന്നു. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കപ്പിലേക്കെത്തിച്ച നായകനാണ് വോണ്‍. ശരാശരി ടീമുമായി എത്തിയായിരുന്നു വോണ്‍ കിരീടത്തിലേക്കെത്തിയത്. അതിന് ശേഷവും രാജസ്ഥാനൊപ്പം ഉപദേഷ്ടവായും ഏറെക്കാലം വോണ്‍ പ്രവര്‍ത്തിച്ചിരുന്നു.

4

പല തവണ പെരുമാറ്റംകൊണ്ട് വിവാദങ്ങളില്‍ വോണ്‍ ഉള്‍പ്പെട്ടിരുന്നു. എങ്കിലും പ്രതിഭകൊണ്ട് ഏവരുടെയും മനം കവര്‍ന്ന താരമാണ് വോണ്‍. ഓസ്ട്രേലിയക്കു വേണ്ടി 145 ടെസ്റ്റുകളില്‍ നിന്നും 708ഉം 194 ഏകദിനങ്ങളില്‍ നിന്നും 293ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 10 തവണ 10 വിക്കറ്റ് നേട്ടവും 37 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 48 തവണയാണ് വോണ്‍ നാലു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്. ഏകദിനത്തില്‍ ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും 12 തവണ നാലു വിക്കറ്റ് നേട്ടവും ഷെയ്ന്‍ വോണിന്റെ പേരിലുണ്ട്.

5

ഔദ്യോഗിക ബഹുമതികളോടെയാണ് വോണിന്റെ ശവസംസ്‌കാരം നടന്നത്. ഓസ്‌ട്രേലിയയുടെ അഭിമാന താരത്തിന്റെ മരണത്തിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണ കാരണമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാവു. ക്രിക്കറ്റ് ലോകത്ത് ഇനിയൊരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത അത്ര പ്രതിഭാശാലിയായിരുന്നു ഷെയ്ന്‍ വോണ്‍. കാലത്തിന്റെ യവനികയില്‍ മറഞ്ഞാലും ആരാധക മനസില്‍ മരണമില്ലാതെ വോണ്‍ പന്തെറിയും.

Story first published: Monday, March 7, 2022, 13:14 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+