എന്താണ് മങ്കാദിങ്? എങ്ങനെ ഈ പേര് വന്നു? ഇത് ക്രിക്കറ്റിന്റെ അന്തസിന് ചേര്‍ന്നതോ? നിയമം ഇങ്ങനെ

രാജ്‌കോട്ട്: ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലൂടെ മങ്കാദിങ് വിക്കറ്റ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.ജോസ് ബട്‌ലറെ മങ്കാദിങിലൂടെ മടക്കിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്റെ നടപടിക്കെതിരേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാന്യന്‍മാരുടെ കളിയെന്ന വിശേഷമുള്ള ക്രിക്കറ്റില്‍ നിയമപ്രകാരം ഇത് അനുവദിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ സ്പിരിറ്റിനെ ബാധിക്കുന്നതിനാല്‍ ബൗളര്‍മാര്‍ പലപ്പോഴും ഈ രീതി ഉപയോഗിക്കാറില്ല.
നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ ഒരു പരിതിയില്‍ക്കൂടുതല്‍ ക്രീസ് വിട്ടാല്‍ അംപയറോട് പരാതിപ്പെടുകയും രണ്ട് തവണ വാണിങ് കൊടുക്കുകയും സാധാരണ ചെയ്യാറുണ്ട്. ക്രിക്കറ്റില്‍ മങ്കാദിങ് പ്രയോഗത്തിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കുന്ന ആദ്യ ബൗളറല്ല അശ്വിന്‍. എന്നാല്‍ മറ്റുള്ളവരെല്ലാം താക്കീത് നല്‍കിയ ശേഷവും ബാറ്റ്‌സ്മാന്‍ ഇത് ആവര്‍ത്തിച്ചപ്പോഴാണ് മങ്കാദിങ് പ്രയോഗിച്ചത്. എന്നാല്‍ അശ്വിന്‍ ബട്‌ലറെ പുറത്താക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് വിമര്‍ശനം ഉയരുന്നത്. ബാറ്റ്‌സ്മാന് ഒരു തവണയെങ്കിലും വാണിങ് നല്‍കാത്ത അശ്വിന്റെ നടപടിയാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്.

എന്താണ് മങ്കാദിങ് ?
നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള ബാറ്റ്‌സ്മാനെ പുറത്താക്കുന്ന രീതിയാണിത്. ബൗളര്‍ പന്തെറിയാനായി ക്രീസിലെത്തുന്നതിന് മുമ്പെ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ട് പുറത്തുപോയാല്‍ നോണ്‍സ്‌ട്രൈക്ക് വിക്കറ്റ് തെറിപ്പിച്ച് ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ പുറത്താക്കാം. റണ്ണൗട്ടായാവും ഇത് പരിഗണിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിന് മുമ്പും ഇത്തരം പ്രയോഗത്തിലൂടെ ബാറ്റ്‌സ്മാന്‍ പുറത്തായിട്ടുണ്ടെങ്കിലും പലപ്പോഴും ബൗളര്‍മാര്‍ ഇതിനെ താക്കീത് ചെയ്ത് ഒഴിവാക്കുകയാണ് ചെയ്യാറ്.

പേരിന് പിന്നില്‍ ഇന്ത്യക്കാരന്‍
മങ്കാങിദ് ചരിത്രത്തിന് പിന്നില്‍ ഇന്ത്യക്കാരനാണ്. 1947ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. ഓസീസ് ബാറ്റ്‌സ്മാന്‍ ബില്‍ ബ്രൗണിനെ രണ്ടു തവണ ഇന്ത്യയുടെ വിനു മങ്കാദ് പുറത്താക്കി. ഇതോടെയാണ് ഇത്തരം പുറത്താക്കലിന് മങ്കാദിങ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ക്രിക്കറ്റ് നിയമത്തില്‍ ഇത് അനുവദിനീയമാണെങ്കിലും ബാറ്റ്‌സ്മാന്റെ അബദ്ധത്തെ മുതലെടുക്കുന്ന ഇത്തരം രീതി പൊതുവെ ബൗളര്‍മാര്‍ സ്വീകരിക്കാറില്ല.
ഇന്ത്യയുടെ കപില്‍ ദേവും ഈ പ്രയോഗത്തിലൂടെ വിക്കറ്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ പീറ്റര്‍ കിര്‍സ്റ്റനെയാണ് കപില്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്.

ഐ.സി.സിയുടെ വിശദീകരണം
ഐ.സി.സി നിയമത്തിലെ 41.16 പ്രകാരം മങ്കാദിങ് പുറത്താക്കലിന് കൃത്യമായ വിശകലനം നല്‍കുന്നുണ്ട്. 'ബൗളര്‍ പന്ത് ചെയ്യാനെത്തുമ്പോള്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള കളിക്കാരന്‍ ക്രീസില്‍ നിന്ന് വെളിയില്‍ ആണെങ്കില്‍ ബൗളര്‍ക്ക് റണ്ണൗട്ട് ചെയ്യാന്‍ അനുമതിയുണ്ട്. റണ്ണൗട്ടായാലും ഇല്ലെങ്കിലും ഇത് ഓവറിലെ ഒരു ബോളായി പരിഗണിക്കില്ല. ബൗളറുടെ ശ്രമം പരാജയപ്പെട്ടാല്‍ അംപയര്‍ ഇത് ഡോട്ട്‌ബോളായി വിധിക്കണം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications