Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനുമായുള്ള പ്രധാന വ്യത്യാസമെന്ത്? ചിരിപ്പിച്ച സെവാഗിന്റെ മറുപടികള്‍

ഗ്രൗണ്ടില്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്ത് ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിട്ടുള്ള താരമായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഫോര്‍മാറ്റ് ഏതു തന്നെയായാലും വീരുവിന് ഒരൊറ്റ ശൈലി മാത്രമേയുണ്ടായിരുന്നുളളൂ- ആക്രമണമായിരുന്നു ഇത്. തന്റെ സുവര്‍ണ കാലത്തു എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നം കൂടിയായിരുന്നു അദ്ദേഹം.

എന്നാല്‍ കളിക്കളത്തിനു പുറത്ത് വളരെ രസികനും ഒട്ടും തന്നെ ജാഡയില്ലാത്ത സിംപിളായിട്ടുള്ള വ്യക്തിയുമായിരുന്നു സെവാഗ്. വാര്‍ത്താസമ്മേളനങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു തമാശരൂപേണയുള്ള മറുപടികള്‍ പെട്ടെന്നു നല്‍കാന്‍ അസാധാരണ മിടുക്കും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ തരത്തില്‍ കേള്‍ക്കുന്നവരെ ചിരിപ്പിച്ചിട്ടുള്ള സെവാഗിന്റെ ചില മറുപടികള്‍ ഏതൊക്കെയായിരുന്നുവെന്നു നോക്കാം.

സച്ചിനുമായുള്ള വ്യത്യാസം

സച്ചിനുമായുള്ള വ്യത്യാസം

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് ശൈലിയുമായി അമ്പരപ്പിക്കുന്ന സാദൃശ്യം വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങിലുണ്ടായിരുന്നു. ബാറ്റിങ് ശൈലിക്കൊപ്പം ലുക്കും ഏറെക്കുറെ ഒരുപോലെയായതിനാല്‍ പലപ്പോഴും ആരാണ് ബാറ്റ് ചെയ്യുന്നത് എന്നു പോലും കാണുന്നവര്‍ സംശയിച്ചിരുന്നു. സച്ചിന്റെ ക്ലോണെന്നായിരുന്നു വീരുവിനെ പലരും വിശേഷിപ്പിച്ചിരുന്നത്.
ഇതേക്കുറിച്ച് ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ സെവാഗിനോടു വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കുകയും ചെയ്തു. സച്ചിനുമായി നിങ്ങള്‍ക്കുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ വീരുവിന്റെ മറുപടിയും വന്നു. ബാങ്ക് ബാലന്‍സിന്റെ കാര്യത്തിലാണ് പ്രധാന വ്യത്യാസമെന്നായിരുന്നു സെവാഗ് പറഞ്ഞത്.

ബോയ്‌കോട്ടിനെക്കുറിച്ച് വീരു

ബോയ്‌കോട്ടിനെക്കുറിച്ച് വീരു

ഒരിക്കല്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്‌കോട്ട് വീരേന്ദര്‍ സെവാഗിനെ വിമര്‍ശിച്ചിരുന്നു. പ്രതിഭയുള്ള ബാറ്ററാണ് സെവാഗെങ്കിലും ബാറ്റിങിന്റെ കാര്യത്തില്‍ ബുദ്ധിശൂന്യതയുണ്ടെന്നായിരുന്നു ബോയ്‌കോട്ട് നിരീക്ഷിച്ചത്.
ഇതേക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ സെവാഗിനോടു ചോദിക്കുകയും ചെയ്തു. ബോയ്‌കോട്ടിനു ആഗ്രഹിക്കുന്നതെന്തും പറയാം. അദ്ദേഹമൊരിക്കല്‍ ഒരു ദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് ഒരു ബൗണ്ടറി മാത്രമാണ് നേടിയതെന്നും സെവാഗ് മറുപടി നല്‍കുകയായിരുന്നു. സെവാഗിന്റെ അറ്റാക്കിങ് ശൈലിത്തു തീര്‍ത്തും വ്യത്യസ്തമായ ശൈലിയായിരുന്നു ബോയ്‌കോട്ടിന്റേത്.

ലോകോത്തര ബൗളര്‍മാരെ നേരിടല്‍

ലോകോത്തര ബൗളര്‍മാരെ നേരിടല്‍

ലോകത്തിലെ എത്ര വലിയ ബൗളര്‍ക്കെതിരേ കളിക്കുമ്പോഴും വീരേന്ദര്‍ സെവാഗിന് ഒരേ ശൈലി തന്നെയായിരുന്നു. ഒരു ബൗളര്‍ക്കും അദ്ദേഹം പ്രത്യേക പരിഗണന നല്‍കുകയോ, സൂക്ഷിച്ച് കളിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. പരിചയസമ്പന്നനായ ഒരു ബൗളര്‍ക്കെതിരെയും ഒരു പുതുമുഖ ബൗളര്‍ക്കെതിരേയും ഒരേ സമീപനമായിരുന്നു വീരുവിന്റേത്.
ഇതേക്കുറിച്ച് ഒരിക്കല്‍ സെവാഗിനോടു ചോദിച്ചപ്പോള്‍ രസകരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ ബൗളറെ പ്രഹരിക്കാറില്ല, ബോളിനെയാണ് പ്രഹരിക്കാറുള്ളത് എന്നായിരുന്നു വീരു പറഞ്ഞത്.

റസാഖിന്റെ റിവേഴ്‌സ് സ്വിങ്

റസാഖിന്റെ റിവേഴ്‌സ് സ്വിങ്

ഒരിക്കന്‍ കൗണ്ടി ക്രിക്കറ്റില്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കവെ എതിര്‍ ടീമിലുണ്ടായിരുന്ന പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ റിവേഴ്‌സ് സ്വിങുകള്‍ സെവാഗിനും ബാറ്റിങ് പങ്കാളിയായ ജെറമി സ്‌നേപ്പിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇതിനെ മറികടക്കാന്‍ വീരു ഒരു വഴിയും കണ്ടെത്തി.
റിവേഴ്‌സ് സ്വിങ് ചെയ്യുന്ന ഈ ബോളിനെ ഗെയിമില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു വീരു സഹതാരമായ സ്‌നേപ്പിനോടു പറഞ്ഞത്. തൊട്ടടുത്ത ബോളില്‍ റസാഖിനെതിരേ സെവാഗിന്റെ സിക്‌സര്‍ സ്‌റ്റേഡിയത്തിന്റെ പുറത്താണ് ചെന്നു വീണത്. ഇതോടെ അംപയര്‍ക്കു പുതിയ ബോള്‍ എടുക്കേണ്ടി വരികയും ചെയ്തു. ഇനിയൊരു മണിക്കൂറിലേക്കു നമ്മള്‍ക്കു കുഴപ്പമില്ലെന്നായിരുന്നു അപ്പോള്‍ സ്‌നേപ്പിനോടു സെവാഗ് തമാശരൂപേണ പറഞ്ഞത്.

ഡബിള്‍ സെഞ്ച്വറി നഷ്ടം

ഡബിള്‍ സെഞ്ച്വറി നഷ്ടം

2003ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 195ല്‍ വച്ചാണ് രോഹിത് ശര്‍മ പുറത്തായത്. സൈമണ്‍ കാറ്റിച്ചിനെതിരേ മിഡ് വിക്കറ്റിനു മുകളിലൂടെ അദ്ദേഹം സിക്‌സറിനു മുതിരുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയതോടെ ഡീപ്പില്‍ സെവാഗ് ക്യാച്ചായി മടങ്ങുകയായിരുന്നു. കുറേക്കൂടി ക്ഷമയോടെ, പ്രതിരോധിച്ച് കളിച്ച് ബാറ്റ് വീശിയിരുന്നെങ്കില്‍ അന്നു അദ്ദേഹത്തിനു ഡബിള്‍ സെഞ്ച്വറി തികയ്ക്കാമായിരുന്നു. പക്ഷെ വീരു തന്റെ സ്വതസിദ്ധമായ ശൈലി മാറ്റാന്‍ തയ്യാറല്ലായിരുന്നു.
ഈ ഡബിള്‍ സെഞ്ച്വറി നഷ്ടത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ സെവാഗ് രസകരമായ മറുപടിയായിരുന്നു നല്‍കിയത്. വെറും മൂന്നു വാര അകലെയാണ് തനിക്കു സിക്‌സര്‍ നഷ്ടമായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡബിള്‍ സെഞ്ച്വറി നഷ്ടത്തേക്കാള്‍ അതു സിക്‌സറാവാതെ പോയതിന്റെ നിരാശയായിരുന്നു വീരുവിനുണ്ടാരുന്നത്.

Story first published: Sunday, February 27, 2022, 17:35 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+