ലോകകപ്പ്: കലാശപ്പോര് ടൈ, എങ്കില്‍ എന്തു സംഭവിക്കും? ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
ലണ്ടന്‍: ലോകകപ്പ് ഫൈനലിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ലോര്‍ഡ്‌സില്‍ ഇന്നു വൈകീട്ട് നടക്കുന്ന കലാശക്കളിയില്‍ ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ ന്യൂസിലാന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കും. കന്നി ലോകകപ്പ് തേടിയാണ് ഇരുടീമുകളും ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലെ വിഖ്യാതമായ വേദിയില്‍ അങ്കത്തിനിറങ്ങുക.
സെമിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെയും ഇംഗ്ലണ്ട് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെയും കെട്ടുകെട്ടിക്കുകയായിരുന്നു. ഫൈനലിനെക്കുറിച്ച് ചില കൗതുകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

പുതിയ ജേതാവ്
ലോകകപ്പിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയ ചാംപ്യന്‍മാര്‍ പിറക്കുന്ന ഫൈനല്‍ കൂടിയാണിത്. ഇതിനു മുമ്പ് ഒരു ടീം കന്നി ലോകകിരീടം നേടിയത് 1996ലായിരുന്നു. അന്ന് ശ്രീലങ്കയാണ് ജേതാക്കളായത്. അതിനു ശേഷം ഓസീസ് നാലു തവണയും ഇന്ത്യ ഒരു തവണ ലോകകപ്പില്‍ മുത്തമിട്ടു.

ഫൈനല്‍ ടൈ ആയാല്‍...
ഈ ലോകകപ്പിന് ഒരു പ്രത്യേകതയുണ്ട്. നോക്കൗട്ട് റൗണ്ടിലെ ഏതെങ്കിലും മല്‍സരം ടൈയില്‍ കലാശിച്ചാല്‍ വിജയികളെ തീരുമാനിക്കുക സൂപ്പര്‍ ഓവര്‍ ആയിരിക്കും. ഇതാദ്യമായാണ് ലോകകപ്പില്‍ ഈ നിയമം കൊണ്ടുവന്നത്.
അതുകൊണ്ടു തന്നെ ഇന്നു നടക്കുന്ന ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് പോരാട്ടം ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ വിജയികളെ നിശ്ചയിക്കും. ഗ്രൂപ്പു ഘട്ടത്തിലെ പോയിന്റ് നിലയോ, നെറ്റ് റണ്‍റേറ്റൊയൊന്നും ഇവിടെ പരിഗണിക്കില്ല.

മഴ തടസ്സപ്പെടുത്തിയാല്‍...
ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് ഫൈനല്‍ മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാതെ വരികയോ പുനരാരംഭിക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക മാറ്റും. ഇത്തവണ സെമിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരം മഴ കാരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റിസര്‍വ്വ് ദിവസത്തേക്കു മാറ്റിയിരുന്നു.
എന്നാല്‍ റിസര്‍വ് ദിനത്തിലും മഴ കാരണം മല്‍സരം നടന്നില്ലെങ്കില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്‍ഡിനെയും സംയുക്ത ചാംപ്യന്‍മാരായി പ്രഖ്യാപിക്കും.

ഇന്ത്യന്‍ കാണികള്‍
ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്തായെങ്കിലും സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കാണികളുടെ എണ്ണത്തില്‍ കുറവുണ്ടാവില്ല. കാരണം ഫൈനലിലെ ടിക്കറ്റിന് നേരത്തേ ബുക്ക് ചെയ്തിട്ടുള്ളവരില്‍ 41 ശതമാനം പേരും ഇന്ത്യന്‍ വംശജരാണ്.
അതിനിടെ തങ്ങള്‍ക്ക് അതേ വിലയ്ക്ക് ടിക്കറ്റ് നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളുടെ ആരാധകര്‍ ഇന്ത്യന്‍ കാണികള സമീപിച്ച് കഴിഞ്ഞിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications