Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവതാരങ്ങളെ വളര്‍ത്തിയെടുത്തത് ഗാംഗുലി, ധോണി എന്ത് ചെയ്തു? ആഞ്ഞടിച്ച് വീണ്ടും യുവിയുടെ അച്ഛന്‍

yograj

മൊഹാലി: ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ് മുന്‍ നായകന്‍ എംഎസ് ധോണിയെ വിടാതെ പിന്തുടരുകയാണ്. ധോണിക്കെതിരേ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്നത് ഹോബിയായിരിക്കുകയാണ് യോഗ്‌രാജ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള വിമര്‍ശനങ്ങളോടൊന്നും ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഇപ്പോഴിതാ വീണ്ടും ധോണിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് അദ്ദേഹം.

യുവതാരങ്ങള്‍ക്കു വേണ്ടി ധോണി ഒന്നും ചെയ്തിട്ടില്ലെന്നാണ് യോഗ്‌രാജിന്റെ പുതിയ ആരോപണം. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാന്‍ ധോണി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും സൗരവ് ഗാംഗുലിയാണ് ഇതിനു മുന്‍കൈ എടുത്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ധോണിയോടു ചോദിക്കാനുള്ളത്

ഗാംഗുലി മഹാനായ ക്യാപ്റ്റനായിരുന്നു. മികച്ച യുവതാരങ്ങളെ കണ്ടെത്തുകയും അവരെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തത് അദ്ദേഹമാണ്. ധോണി അത്രയൊന്നും യുവതാരങ്ങളെ പിന്തുണച്ചിട്ടില്ലെന്നും യോഗ്‌രാജ് പറയുന്നു.
ഇന്ത്യക്കു വേണ്ടി ഇത്രയേറെ വര്‍ഷങ്ങള്‍ കളിച്ചിട്ടുള്ള ധോണിയോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലുമൊരു ക്രിക്കറ്റര്‍ക്കു വേണ്ടടി ധോണി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പല താരങ്ങള്‍ക്കും വേണ്ടി ധോണി ചെയ്ത കാര്യങ്ങളെക്കുറിച്ച് നിരവധി പേര്‍ അഭിനന്ദിക്കുന്നത് കേള്‍ക്കാറുണ്ട്. ധോണിയേക്കാള്‍ വളരെ മുകളിലാണ് ഗാംഗുലിയുടെ സ്ഥാനം. അദ്ദേഹം തന്നെക്കുറിച്ച് മാത്രമല്ല രാജ്യത്തെക്കുറിച്ചും, ടീമിനെക്കുറിച്ചും ചിന്തിച്ചിരുന്നതായും യോഗ്‌രാജ് വിശദമാക്കി.

ധോണിയുടെ മടങ്ങിവരവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പത്തു മാസത്തിലേറെയായി വിട്ടു നില്‍ക്കുകയാണ് ധോണി. ഇതാണോ വിരമിക്കാനുള്ള ഉചിതമായ സമയമെന്ന ചോദ്യത്തിനു യോഗ്‌രാജിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണി. എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചോ അത് അദ്ദേഹത്തിന്റെ മഹത്വം തന്നെയാണ് തെളിയിക്കുന്നത്.
പക്ഷപാതിത്വം ഇപ്പോഴും ഇന്ത്യയിലുണ്ട്. മുകളിലുള്ളവരുടെ ചെരിപ്പ് നക്കി വിധേയത്വം കാണിക്കുന്നിടത്തോളം കാലം അയാളുടെ എല്ലാ ആഗ്രഹങ്ങളും യാഥാര്‍ഥ്യമാവവും. ധോണി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലയോ എന്നത് സെലക്ടര്‍മാരും ബോര്‍ഡും എന്ത് ചിന്തിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. ധോണി കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിുല്‍ അദ്ദേഹത്തിനു തിരിച്ചെത്താം, ആഗ്രഹിക്കുന്നില്ലെങ്കില്‍ ധോണി മടങ്ങിയെത്തില്ലെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു

ഗാംഗുലിയെക്കുറിച്ച് നല്ലതു മാത്രം

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് എന്നിവരെല്ലാം ധോണിയെക്കുറിച്ച് നേരിട്ടോ, പരോക്ഷമായോ മുന്‍പ് പലതും പറഞ്ഞിട്ടുണ്ട്. എന്തു കൊണ്ടാണ് ഗാംഗുലിയെക്കുറിച്ച് അവരെല്ലാം നല്ലതു മാത്രം പറയുന്നത്? ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുമ്പോള്‍ ഇന്ത്യ റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു. യുവരാജ്, മുഹമ്മദ് കൈഫ്‌, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഗാംഗുലി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തതായും യോഗ്‌രാജ് വിശദമാക്കി. ഈ ടീമിനെ വച്ചാണ് ധോണി പിന്നീട് ലോകകപ്പുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

യുവരാജ് ക്യാപ്റ്റനാവുമായിരുന്നു

സൗരവ് ഗാംഗുലി നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് ധോണി ആയിരുന്നില്ല, തന്റെ മകന്‍ യുവരാജ് ആയിരുന്നുവെന്ന് യോഗ്‌രാജ് അഭിപ്രായപ്പെട്ടു.
വിധിയാണ് അന്നു എല്ലാം മാറ്റി മറിച്ചത്. അല്ലായിരുന്നെങ്കില്‍ ധോണിക്കു പകരം ഇന്ത്യയെ യുവി നയിക്കുമായിരുന്നു. പക്ഷെ ധോണിക്കാണ് ക്യാപ്റ്റന്‍ പദവി ലഭിച്ചത്. ഗാംഗുലി വാര്‍ത്തെയടുത്ത വളരെ സെറ്റായ നല്ലൊരു ടീമിനെയും അന്നു ധോണിക്കു ലഭിച്ചതായും യോഗ്‌രാജ് വിശദമാക്കി.
ഇന്ത്യക്കു വേണ്ടി യുവരാജിനു ഇനിയും കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നു ചതിക്കുകയായിരുന്നുവെന്നും യോഗ്‌രാജ് തുറന്നടിക്കുകയും ചെയ്തിരുന്നു.

Story first published: Friday, May 8, 2020, 13:35 [IST]
Other articles published on May 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+