ക്യാപ്റ്റന്‍സി ജന്‍മസിദ്ധമായ കഴിവ്, രാഹുലിന് എന്തു കണ്ടിട്ടാണ് നല്‍കിയത്? തുറന്നടിച്ച് തിവാരി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനായി കെഎല്‍ രാഹുലിനെ വളര്‍ത്തിക്കൊണ്ടു വരാനുള്ള സെലക്ടര്‍മാരുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം മനോജ് തിവാരി. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ പുതിയ നായകനായ ശേഷം വൈസ് ക്യാപ്റ്റന്റെ റോളില്‍ നിയമിച്ചത് രാഹുലിനെയായിരുന്നു. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.
പക്ഷെ രാഹുലിന്റെ ക്യാപ്റ്റന്‍സി തുടക്കം വന്‍ ദുരന്തമായി മാറി. നയിച്ച മൂന്നു മല്‍സരങ്ങളിലും ഇന്ത്യ പരാജയമേറ്റു വാങ്ങുകയായിരുന്നു. ഒരു ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലുമായിരുന്നു ഇത്. ഏകദിനത്തില്‍ രാഹുല്‍ നയിച്ച ഇന്ത്യയെ സൗത്താഫ്രിക്ക തൂത്തുവാരിയിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു നല്‍കിയ സെലക്ടര്‍മാരുടെ തീരുമാനത്തെ മനോജ് തിവാരി കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തു. ആദ്യം തന്നെ സെലക്ടര്‍മാരോടു എനിക്കു ഒരു കാര്യം ചോദിക്കണം. രാഹുലില്‍ ഒരു ക്യാപ്റ്റനു വേണ്ട എന്തു കാര്യമാണ് നിങ്ങള്‍ കണ്ടത്? ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടു വരികയാണെന്നാണ് പെട്ടെന്നു അവര്‍ പറയുന്നത്. ഒരാളെ നിങ്ങള്‍ എങ്ങനെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടു വരുമെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഒരു വ്യക്തി ഒന്നുകില്‍ ജന്‍മനാ നേതൃശേഷിയുള്ള ആളായിരിക്കും. അല്ലെങ്കില്‍ അതില്ലാത്ത വ്യക്തിയുമായിരിക്കുമെന്നും തിവാരി അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍സിയെന്നത് സ്വാഭാവികമായി വരുന്നതാണ്. അത് ജന്‍മനാ തന്നെ ഉണ്ടാവുന്ന ഒരു ഗുണമാണ്. ഒരാളെ ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാം, പക്ഷെ അതിനു ഒരുപാട് സമയമെടുക്കും. കളിക്കളത്തില്‍ തീരുമാനമെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ഒരു താരത്തിനു 20 മുതല്‍ 25 മല്‍സരങ്ങള്‍ വരെ വേണ്ടി വന്നേക്കാം. അങ്ങനെ ചെയ്താലും ക്യാപ്റ്റനെന്ന നിലയില്‍ ഒരാള്‍ വിജയിക്കുമെന്നതിനു ഒരു ഗാരണ്ടിയുമില്ല. ഇന്ത്യയെ സംബന്ധിച്ച് എല്ലാ അന്താരാഷ്ട്ര മല്‍സരങ്ങളും പ്രധാനമാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റനായി രാഹുലിനെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഇത്രയും മല്‍സരങ്ങളൊന്നും നല്‍കുകയെന്നത് പ്രായോഗികമല്ലെന്നും തിവാരി വിശദമാക്കി.

വിരാട് കോലി അടുത്തിടെ ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവച്ചതിനാല്‍ ടെസ്റ്റിലും പുതിയ നായകനെ ഇന്ത്യക്കു തിരഞ്ഞെടുക്കേണ്ടതുണ്ട്. രോഹിത് തന്നെ ടെസ്റ്റിലും ക്യാപ്റ്റനാവാനണ് സാധ്യത. പക്ഷെ പരമാവധി രണ്ടോ, മൂന്നോ വര്‍ഷം മാത്രമേ അദ്ദേഹം ഈ ഫോര്‍മാറ്റില്‍ തുടര്‍ന്നു കളിക്കാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ പുതിയൊരു ക്യാപ്റ്റനെ ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരേണ്ടത് പ്രധാനവുമാണ്.

പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും രോഹിത്തിന് വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമോയെന്നും സെക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നുണ്ട്. ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലിലും ഫ്‌ളോപ്പായ നായകനാണ് രാഹുല്‍. കഴിഞ്ഞ രണ്ടു സീസണുകൡും പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ രണ്ടു തവണയും പഞ്ചാബ് പ്ലേഓഫ് പോലുമെത്താതെ പുറത്തായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലോ, ജൂനിയര്‍ ക്രിക്കറ്റിലോയൊന്നും ഒരു ടീമിനെയും നേരത്തേ നയിച്ചിട്ടില്ലാത്ത താരം കൂടിയാണ് രാഹുല്‍. അതുകൊണ്ടു തന്നെ പല മുന്‍ താരങ്ങളും അദ്ദേഹത്തെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാക്കുന്നതിനെ വിമര്‍ശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications