Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: സൂര്യയുള്‍പ്പെടെ 5 പേരില്ല! സഞ്ജുവടക്കം പകരമെത്തും, ഇതാണ് ബെസ്റ്റ് ടീം

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു. കിരീടം കൈയെത്തുംദൂരത്ത് വഴുതിപ്പോയെങ്കിലും ടൂര്‍ണമെന്റിലുടനീളം ഇന്ത്യ നടത്തിയ വിജയക്കുതിപ്പ് ശ്രദ്ധേയമായിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യ ഫൈനല്‍ കളിച്ചത്. തുടര്‍ച്ചയായി 10 കളിയില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല.

ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം നടക്കാനിരിക്കെ ഈ ലോകകപ്പ് ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇന്ത്യ വരുത്തേണ്ടത്? ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയെന്നു കരുതി ചാംപ്യന്‍സ് ട്രോഫിയിലും ഇതേ ടീമിനെ തന്നെ ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കില്ല. ലോകകപ്പിലുണ്ടായിരുന്ന സ്‌ക്വാഡില്‍ മാറ്റങ്ങള്‍ തീര്‍ച്ചയായും അനിവാര്യമാണ്.

RISHABH PANT

പ്രധാനമായും അഞ്ചു മാറ്റങ്ങളായിരിക്കും ഇന്ത്യന്‍ ടീമില്‍ സംഭവിച്ചേക്കുക. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന അഞ്ചു പേരെ ചാംപ്യന്‍സ് ട്രോഫിയില്‍ നമ്മള്‍ കണ്ടേക്കില്ല. ബാറ്റിങില്‍ ലൈനപ്പില്‍ ഒരു മാറ്റമാവും ഇന്ത്യ വരുത്തുക. ടി20 സ്‌പെഷ്യലിസ്റ്റും സ്റ്റാര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഒഴിവാക്കും. ലോകകപ്പില്‍ സൂര്യ തികഞ്ഞ പരാജയമായിരുന്നു.

ടി20യിലെ മാജിക്കല്‍ ഫോം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. അതുകൊണ്ടു തന്നെ സൂര്യ ചാംപ്യന്‍സ് ട്രോഫിയില്‍ സ്ഥാനവും അര്‍ഹിക്കുന്നില്ല. അദ്ദേഹത്തിനു പകരം ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ടീമിലേക്കു കൊണ്ടു വരികയും വേണം.

വിക്കറ്റ് കീപ്പര്‍മാരുടെ നിരയിലാണ് അടുത്ത മാറ്റം സംഭവിക്കുക. കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമായിരുന്നു ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ രാഹുല്‍ ചാംപ്യന്‍സ് ട്രോഫിയിലും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ഇഷാന്റെ സീറ്റ് തെറിക്കും. ഇപ്പോള്‍ ദേശീയ ടീമിന്റെ പ്ലാനുകളുടെ ഭാഗമല്ലാത്ത അദ്ദേഹം ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇഷാന്‍ പുറത്താവുമ്പോള്‍ പകരമെത്തുക റിഷഭ് പന്തായിരിക്കും. പരിക്കു കാരണമാണ് റിഷഭിനു ലോകകപ്പ് നഷ്ടമായത്.

ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്റെ ചീട്ട് കീറും. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച അദ്ദേഹം ഇപ്പോള്‍ ഏകദിന ടീമിന്റെ ഭാഗവുമല്ല. അശ്വിനു പകരം ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു വരുന്നത് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ അക്ഷറിനെ തഴഞ്ഞാണ് അശ്വിനെ ഇന്ത്യ ഉള്‍പ്പെടുത്തിയത്.

SANJU SAMSON- ROHIT SHARMA

ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ചാംപ്യന്‍സ് ട്രോഫിയില്‍ പുറത്തുപോവുന്ന മൂന്നാമത്തെ താരം. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ടീമിന്റെ ഭാഗമല്ല. ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ശര്‍ദ്ദുലിനെ ടീമിലേക്കു തിരികെ വിളിക്കാനുള്ള സാധ്യതയുമില്ല.

ശര്‍ദ്ദുലിന്റെ സ്ഥാനത്തേക്കു പകരക്കാരനായി എത്തുക മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. ബൗളിങ് ലൈനപ്പിലായിരിക്കും അഞ്ചാമത്തെ മാറ്റം സംഭവിക്കുക. ലോകകപ്പ് ടീമിലുണ്ടായിരുന്ന യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയായിരിക്കും പുറത്താവുക. പകരക്കാരനായി ഇടംകൈയന്‍ ഫാസറ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് ടീമില്‍ ഇടം പിടിക്കുകയും ചെയ്യും.

അതേസസമയം, ലോകകപ്പ് സ്‌ക്വാഡിലുണ്ടായരുന്ന ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ചാംപ്യന്‍സ് ട്രോഫിയിലും തീര്‍ച്ചയായും ടീമിലുണ്ടാവും.

Story first published: Wednesday, August 21, 2024, 14:07 [IST]
Other articles published on Aug 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+