ലോകകപ്പ്: ആ 'ദുരന്തം' കാത്തിരിക്കുന്നത് ആരെ? നാലിലും അവര്‍ തോറ്റു... ലോര്‍ഡ്‌സ് ചരിത്രം ഇങ്ങനെ
ലോര്‍ഡ്‌സ്: ലോക ക്രിക്കറ്റിലെ പുതിയ ചാംപ്യന്‍മാരുടെ കിരീടധാരണം ഇന്നു ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ നടക്കും. ആതിഥേയരായ ഇംഗ്ലണ്ടും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ന്യൂസിലാന്‍ഡും തമ്മിലാണ് കലാശക്കളി. കന്നിക്കിരീടമെന്ന സ്വപ്‌നവുമായാണ് ഇരുടീമുകളും ഫൈനലില്‍ പോരിനിറങ്ങുന്നത്.
സെമി ഫൈനലില്‍ അപ്രതീക്ഷിത വിജയവുമായാണ് ഇരുടീമുകളും ഫൈനലിലേക്കു മുന്നേറിയത്. ഫൈനലില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ ടോസ് ഒരു നിര്‍ണായക ഘടകമായേക്കും. ലോര്‍ഡ്‌സിലെ ടോസിന്റെ ചരിത്രം എങ്ങനെയായിരുന്നുവെന്നു പരിശോധിക്കാം.

അഞ്ചാം ഫൈനല്‍
ലോകകപ്പില്‍ ലോര്‍ഡ്‌സ് വേദിയാവുന്ന അഞ്ചാമത്തെ ഫൈനല്‍ കൂടിയാണ് ഇന്നത്തേത്. ഇതിനു മുമ്പ് 1975, 1979, 1983, 1999 വര്‍ഷങ്ങളിലും ലോര്‍ഡ്‌സ് ക്രിക്കറ്റ് രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശക്കളിക്കു ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഏറ്റവുമധികം തവണ ലോകകപ്പ് ഫൈനലിന്റെ വേദിയായതും ലോര്‍ഡ്‌സ് തന്നെയാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടു തവണ ലോകകപ്പ് ഫൈനല്‍ അരങ്ങേറിയിട്ടുണ്ട്.
ടോസ് നിര്‍ണായകം
ലോര്‍ഡ്‌സിലെ കഴിഞ്ഞ നാലു ലോകകപ്പ് ഫൈനലുകളിലെ ടോസ് പരിശോധിച്ചാല്‍ ആദ്യം ബാറ്റ് ചെയ്ത ടീമാണ് മൂന്നു തവണയും വിജയിച്ചിട്ടുള്ളത്.
അതേസമയം, മറ്റൊരു ദുരന്തം ടോസ് ലഭിച്ച ടീമിനെ വേട്ടയാടിയിട്ടുണ്ട്. ലോര്‍ഡ്‌സിലെ മുമ്പ് നടന്ന നാലു ഫൈനലുകളിലും ടോസ് ലഭിച്ച ടീമിനു ജയിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീമിനെ ഇന്ന് കളി തുടങ്ങും മുമ്പ് തന്നെ ഈ ദുര്‍വിധി പിടികൂടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
തകര്‍പ്പന്‍ ജയം
സെമി ഫൈനലുകളില്‍ തകര്‍പ്പന്‍ ജയം കൊയ്താണ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഫൈനലിലേക്കു കുതിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് കിരീട ഫേവറിറ്റുകളായി മാറിയ ഇന്ത്യയെ 18 റണ്‍സിനാണ് ആദ്യ സെമി ഫൈനലില്‍ കിവികള്‍ ഞെട്ടിച്ചത്.
രണ്ടാം സെമിയില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് നിഷ്പ്രഭരാക്കുകയായിരുന്നു. എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ബദ്ധവൈരികള്‍ക്കെതിരേ ആതിഥേയര്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications