For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിന് ഇത് ബാധകമല്ലേ? ശ്രേയസും ഇഷാനും നീതി കിട്ടിയില്ല! വിമര്‍ശനം ശക്തം

ബിസിസിഐയുടെ പുതിയ കേന്ദ്ര കരാര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വലിയ മാറ്റങ്ങളോടെയായിരുന്നു പുതിയ കരാര്‍ എന്നതാണ് എടുത്തു പറയേണ്ടത്. സൂപ്പര്‍ താരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേതേശ്വര്‍ പുജാരയും കരാറിന് പുറത്തുപോയി. പുജാര ടെസ്റ്റില്‍ മാത്രമായി ഒതുങ്ങിയിരുന്ന താരമായതിനാല്‍ അദ്ദേഹം കരാറില്‍ നിന്ന് പുറത്തായതിനെ തെറ്റ് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇഷാന്റേയും ശ്രേയസിന്റേയും പുറത്താക്കല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു.

ടി20 ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെയാണ് ബിസിസിഐ ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഇഷാനേയും ശ്രേയസിനേയും പുറത്താക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് ഇതൊന്നും ബാധകമല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ശ്രേയസിനേയും ഇഷാനേയും ബിസിസി ഐ കരാറില്‍ നിന്ന് പുറത്താക്കാന്‍ കാരണം രഞ്ജി ട്രോഫി കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം അവഗണിച്ചതാണ്.

എന്നാല്‍ ഇൗ തീരുമാനം ഇവര്‍ക്ക് മാത്രമാണോ ബാധകമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ട് നാളുകളേറെയായി. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് പരിശീലനം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഡിവൈ പാട്ടീല്‍ ട്രോഫിയില്‍ കളിക്കുന്നുണ്ട്. രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്ന ഹാര്‍ദിക്കിന് എ വിഭാഗത്തില്‍ സീറ്റുണ്ട്.

5 കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കുകയും ചെയ്യും. എന്നാല്‍ ബിസിസി ഐ കാട്ടുന്നത് ഇരട്ട നീതിയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിക്കാന്‍ വരുന്ന പെണ്‍കുട്ടിയെപ്പോലെ പ്രത്യേക പരിഗണനയാണ് ഹാര്‍ദിക്കിന് നല്‍കുന്നത്. ഇഷാന്റേയും ശ്രേയസിന്റേയും കരിയര്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. യുവതാരങ്ങള്‍ക്ക് മാനസികമായ പിരിമുറുക്കം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ അവര്‍ വിശ്രമം ആവശ്യപ്പെടുന്നു.

ishan kishan

ഇത് നല്‍കാതിരിക്കുന്നത് അനീതിയാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നായകനെന്ന നിലയിലുള്ള പരിഗണന ഹാര്‍ദിക്കിന് ലഭിക്കുന്നു. ടെസ്റ്റ് കളിക്കാത്ത ഹാര്‍ദിക് പകുതി സമയവും പരിക്കിന്റെ പിടിയിലാണ്. എന്നിട്ടും എന്തിനാണ് എ ഗ്രേഡ് കരാര്‍ നല്‍കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. ഐപിഎല്‍ മാത്രമേ കളിക്കുകയുള്ളൂവെന്ന് പരസ്യമായി പറഞ്ഞിട്ടും ഹാര്‍ദിക്കിനെതിരേ നടപടിയെടുക്കാന്‍ ധൈര്യം കാട്ടാത്തത് എന്താണ്.

ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിക്കും, ലോകകപ്പ് പകുതിയില്‍ മടങ്ങി, രഞ്ജി ട്രോഫി കളിച്ചില്ല, അംബാനിക്കായി പ്രാദേശിക ടൂര്‍ണമെന്റ് കളിക്കുന്നു, ഇത്രയും ചെയ്തിട്ടും ബിസിസി ഐ കരാര്‍ ഹാര്‍ദിക്കിന് ലഭിക്കുന്നു. ഇത് അവിശ്വസനീയമാണെന്നാണ് ആരാധക പക്ഷം. അര്‍ഹിച്ചവര്‍ക്ക് കരാര്‍ നല്‍കാതെ ഏകപക്ഷീയമായ നീക്കമാണ് ബിസിസി ഐ നടത്തിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍ അല്‍പ്പം വിശ്രമമെടുത്ത ശേഷം രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായതാണ്.

രഞ്ജി ട്രോഫി സെമിയില്‍ മുംബൈക്കായി ശ്രേയസ് കളിക്കുന്നുണ്ട്. എന്നിട്ടും പ്രതികാര നടപടിയാണ് ബിസിസി ഐ കൈക്കൊണ്ടിരിക്കുന്നത്. ശിവം ദുബെ, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടീധാര്‍ എന്നിവര്‍ക്കെല്ലാം ബിസിസി ഐ കരാര്‍ ലഭിച്ചു. ഇവരെക്കാള്‍ അര്‍ഹത ശ്രേയസിനും ഇഷാനുമുണ്ട്. എന്നാല്‍ ബിസിസി ഐയുടെ ഇരട്ടത്താപ്പ് നയം ഇവരെ പുറത്താക്കിയിരിക്കുകയാണ്. കരാറില്‍ നിന്ന് പുറത്തായതോടെ ഇവരുടെ ടി20 ലോകകപ്പ് മോഹങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ഇഷാന്‍ വിക്കറ്റ് കീപ്പറായി ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമായിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇനി സാധ്യത കുറയും. ഇന്ത്യന്‍ താരങ്ങളുടെ മത്സരക്രമം കടുപ്പമാണ്. തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരുന്നത് താരങ്ങളെ തളര്‍ത്തുന്നു. ഇംഗ്ലണ്ട് ടെസ്റ്റിന് പിന്നാലെ തന്നെ ഐപിഎല്‍ ക്യാംപ് ആരംഭിക്കും. ഇതിന് ശേഷം ടി20 ലോകകപ്പും വരികയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

Story first published: Thursday, February 29, 2024, 6:50 [IST]
Other articles published on Feb 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+