Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പര്യടനം: ഇതാ വിന്‍ഡീസ് ടീം, രണ്ട് സൂപ്പര്‍ താരങ്ങളെ തഴഞ്ഞു... കോലിപ്പടയ്ക്ക് എളുപ്പമാവും

West Indies names ODI and T20 squad for India tour | Oneindia Malayalam

കിങ്‌സ്റ്റണ്‍: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള വെ്സ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടു സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് കരീബിയന്‍ പട ഇന്ത്യയിലേക്കു വരുന്നത്. ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ നേരത്തേ തന്നെ ഇന്ത്യയിലേക്കില്ലെന്നു അറിയിച്ചിരുന്നു. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ കളിക്കുക.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളുടെ പരമ്പരയും തൂത്തുവാരിയിരുന്നു. സ്വന്തം നാട്ടിലേറ്റ ദയനീയ തോല്‍വിക്കു ഇന്ത്യയില്‍ വച്ച് കണക്കു തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇത്തവണ വിന്‍ഡീസിന്റെ വരവ്.

റസ്സലും ബ്രാവോയുമില്ല

റസ്സലും ബ്രാവോയുമില്ല

സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സലിനെയും ഡ്വയ്ന്‍ ബ്രാവോയെയും ഒഴിവാക്കിയാണ് വിന്‍ഡീസ് ടീം ഇന്ത്യന്‍ പര്യടനത്തിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പിച്ചുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് ഇരുവരും. ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലും റസ്സല്‍ വെടിക്കെട്ട സ്റ്റേഡിയത്തെ ഇളക്കി മറിച്ചിരുന്നു. ഇരുതാരങ്ങളും വിന്‍ഡീസ് നിരയില്‍ ഇല്ലെന്നത് ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ വിരമിച്ച ബ്രാവോ അടുത്തിടെ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
റസ്സലിനെ ടി20, ഏകദിന ടീമുകളില്‍ നിന്നൊഴിവാക്കിയപ്പോള്‍ ബ്രാവോയെ ടി20 ടീമിലാണ് വേണ്ടെന്നു വച്ചത്.

പൊള്ളാര്‍ഡ് ക്യാപ്റ്റന്‍

പൊള്ളാര്‍ഡ് ക്യാപ്റ്റന്‍

ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് രണ്ടു ഫോര്‍മാറ്റിലുംവിന്‍ഡീസിനെനയിക്കുക. അഫ്ഗാനിസ്താനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പര 3-0ന് തൂത്തുവാരുകയും ടി20യില്‍ 1-2ന്റെ പരാജയമേറ്റു വാങ്ങുകയും ചെയ്ത ശേഷമാണ് പൊള്ളാര്‍ഡും സംഘവും ഇന്ത്യയിലേക്കു വിമാനം കയറുന്നത്.

ഇന്ത്യക്കെതിരേ രണ്ടു ഫോര്‍മാറ്റിലും മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് വിന്‍ഡീസ്് ടീമിനെ തിരഞ്ഞെടുത്തതെന്നു കോച്ച് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ഇന്ത്യ ശക്തരായ എതിരാളികളാണ്. അതുകൊണ്ടാണ് രണ്ടു പരമ്പരകളിലും ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ടി20 ലോകകപ്പ് തയ്യാറെടുപ്പ്

ടി20 ലോകകപ്പ് തയ്യാറെടുപ്പ്

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറടുപ്പ് കൂടിയാണ് ഇന്ത്യക്കെതിരായ പരമ്പരയെന്നു സിമ്മണ്‍സ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി യുവതാരങ്ങളായ ബ്രെന്‍ഡന്‍ കിങ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കു അവസരം നല്‍കിയിട്ടുണ്ട്. വിദശത്തും യുവതാരങ്ങളുടെ മികവ് മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിന്‍ഡീസ് ടീം

വിന്‍ഡീസ് ടീം

ടി20 ടീം: ഫാബിയന്‍ അലെന്‍, ഷെല്‍ഡന്‍ കോട്രെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, ബ്രെഡന്‍ കിങ്, എവിന്‍ ലൂയിസ്, കീമോ പോള്‍, ഖാരി പിയറെ, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ദെനേഷ് രാംദിന്‍, ഷെര്‍ഫെയ്ല്‍ റൂതര്‍ഫോര്‍ഡ്, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, കെസ്രിക്ക് വില്ല്യംസ്.

ഏകദിന ടീം: സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, ഷെയ്ല്‍ഡന്‍ കോട്രെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, എവിന്‍ ലൂയിസ്, കീമോ പോള്‍, ഖാറി പിയറെ, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെഫേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Story first published: Saturday, November 30, 2019, 12:57 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+