ആരാധകരെ ഞെട്ടിച്ച് പൊള്ളാര്‍ഡ്- അപ്രതീക്ഷിത വിരമിക്കല്‍!
വെസ്റ്റ് ഇന്‍ഡീസിന്റെ വൈറ്റ് ബോള്‍ ടീം നായകനും എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ കരെണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചുകൊണ്ടിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സമൂഹ മാധ്യമത്തിലൂടെയാണ് വികാരധീനനായി താന്‍ ദേശീയ ടീമിനായി ഇനി കളിക്കില്ലെന്നു പൊള്ളാര്‍ഡ് ലോകത്തെ അറിയിച്ചത്.
ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെയാണ് വിന്‍ഡീസ് ആരാധകരെ നിരാശരാക്കിക്കൊണ്ട് പൊള്ളാര്‍ഡിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ദേശീയ ടീമിനായി ഇനി കളിക്കില്ലെങ്കിലും ഐപിഎല്ലുല്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം തുടര്‍ന്നും കളിക്കും.

സൂക്ഷ്മമായ ആലോചനയ്ക്കു ശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. നിരവധി യുവതാരങ്ങളെപ്പോലെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രതിനിധീകരിക്കുകയെന്നത് 10 വയസ്സ് മുതല്‍ എന്റെ സ്വപ്‌നമായിരുന്നു. ടി20, ഏകദിന ഫോര്‍മാറ്റുകളിലായി 15 വര്‍ഷത്തിലേറെക്കാലെ വിന്‍ഡീസ് ടീമിനു വേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 34കാരനായ പൊള്ളാര്‍ഡ് പറഞ്ഞു.

എന്റെ ബാല്യകാലത്തെ ഹീറോ കൂടിയായ ബ്രയാന്‍ ലാറയുടെ ക്യാപ്റ്റന്‍സിയില്‍ 2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം എനിക്ക് ഇപ്പോഴും വ്യക്തമായ ഓര്‍മയുണ്ട്. ആ മെറൂണ്‍ നിറങ്ങള്‍ ധരിക്കുന്നതും, അത്തരത്തിലുള്ള മഹാന്‍മാര്‍ക്കൊപ്പം കളിക്കുന്നതുമെല്ലാം വലിയ പദവിയാണ്. കളിയുടെ എല്ലാ മേഖലയിലും അത് ബാറ്റിങ്, ബൗളിങ്, ഫീല്‍ഡ് തുടങ്ങി ഏതു തന്നെയായാലും ഞാന്‍ നിസാരമായി എടുത്തിട്ടില്ലെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

കരെണ്‍ പൊള്ളാര്‍ഡിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ 123 ഏകദിനങ്ങളും 101 ടി20കളുമാണ് വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 2706ഉം ടി20യില്‍ 1569ഉം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 97 വിക്കറ്റുകളും പൊള്ളാര്‍ഡ് പോക്കറ്റിലാക്കി. ഏകദിനത്തില്‍ 55ഉം ടി20യില്‍ 42ഉം വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

15 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായെങ്കിലും ടെസ്റ്റില്‍ ഒരു തവണ പോലും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പൊള്ളാര്‍ഡിനു ഭാഗ്യമുണ്ടായില്ല. ഏകദിനത്തില്‍ 1000ത്തിനു മുകളില്‍ റണ്‍സും 50ന് മുകളില്‍ വിക്കറ്റുകളും 50ന് മുകളില്‍ ക്യാച്ചുമുള്ള ഒമ്പത് വിന്‍ഡീസ് എലൈറ്റ് താരങ്ങളിലൊരാളാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications