Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അട്ടിമറി നടന്നില്ല, മഴയുടെ അപ്രതീക്ഷിത എന്‍ട്രി... വിന്‍ഡീസ് കഷ്ടിച്ചു തടിതപ്പി, ലോകകപ്പ് ടിക്കറ്റ്

ഹരാരെ: നിറംമങ്ങിയ വിജത്തോടെ മുന്‍ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത നേടി. യോഗഗ്യതാറൗണ്ടില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിന് വിന്‍ഡീസ് മറികടക്കുകയായിരുന്നു. ഒരു പക്ഷെ തോല്‍ക്കാമായിരുന്ന കളിയില്‍ മഴയുടെ അപ്രതീക്ഷിത വരവാണ് വിന്‍ഡീസിനെ രക്ഷിച്ചത്.

1

50 ഓവറില്‍ 199 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ട്‌ലന്‍ഡ് 32.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 125 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴ മല്‍സരം തടസ്സപ്പെടുത്തിയത്. പിന്നീട് മഴ തുടര്‍ന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം വിന്‍ഡീസിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ചു വിക്കറ്റും 15 ഓവറും മൂന്നു പന്തും ബാക്കി നില്‍ക്കെ സ്‌കോട്ട്‌ലന്‍ഡിന് ജയിക്കാന്‍ വെറും 73 റണ്‍സ് മതിയായിരുന്നു. പക്ഷെ മഴ സ്‌കോട്ട്‌ലന്‍ഡിന്റെ അട്ടിമറി മോഹങ്ങള്‍ അവസാനിപ്പിച്ചു.

2

നേരത്തേ തകര്‍പ്പന്‍ ബൗളിങിലൂടെ വിന്‍ഡിസിനെ സ്‌കോട്ട്‌ലന്‍ഡ് വരിഞ്ഞുകെട്ടുകയായിരുന്നു. 48.4 ഓവറില്‍ 198 റണ്‍സിന് വിന്‍ഡീസ് കൂടാരത്തില്‍ തിരിച്ചെത്തി. എവിന്‍ ലൂയിസ് (66), മര്‍ലോണ്‍ സാമുവല്‍സ് (51) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് വിന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി വിന്‍ഡീസിനെ സ്‌കോട്ട്‌ലന്‍ഡ് സ്തബ്ധരാക്കിയിരുന്നു. ഈ ഷോക്കില്‍ നിന്നും പിന്നീട കരകയറാന്‍ അവര്‍ക്കായില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത സഫ്യാന്‍ ഷെരീഫും ബ്രാഡ് വീലും ചേര്‍ന്നാണ് വിന്‍ഡീസ് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.

Story first published: Thursday, March 22, 2018, 19:33 [IST]
Other articles published on Mar 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+