Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: അങ്കത്തിന് മുമ്പ് വിന്‍ഡീസിന് തിരിച്ചടി, പ്രമുഖ ഓള്‍റൗണ്ടര്‍ പുറത്ത്

ആന്റിഗ്വ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനു തയ്യാറെടുക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിനു തിരിച്ചടിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്കു പരിക്ക്. കീമോ പോളാണ് പരിക്കിനെ തുടര്‍ന്നു ആദ്യ ടെസ്റ്റില്‍ നിന്നും പിന്‍മാറിയത്. ഇടതു കണംകാലിനേറ്റ പരിക്കു കാരണമാണ് താര മല്‍സരത്തില്‍ നിന്നും പിന്‍മാറിയതെന്നു വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പകരക്കാരനായി പേസര്‍ മിഗ്വെല്‍ കമ്മിന്‍സിനെ വിന്‍ഡീസ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ നിന്നും പിന്‍മാറിയെങ്കിലും പോള്‍ സംഘത്തിനൊപ്പം തുടരും. രണ്ടാം ടെസ്റ്റില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം തിരിച്ചെത്തുമെന്ന സൂചനയെത്തുടര്‍ന്നാണിത്.

keemo

പോള്‍ മല്‍സരത്തില്‍ നിന്നും പിന്‍മാറിയതിനാല്‍ മിഗ്വെലിനെപ്പോലെ മിടുക്കനായ ഒരു താരം പകരക്കാരനായി ടീമിലെത്തിയത് ആശ്വാസകരമാണ്. മിഗ്വെലിന്റെ അനുഭവസമ്പത്തും ടീമിന് തുണയാവും. ഇന്ത്യക്കെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ വിന്‍ഡീസ് എ ടീമിനു വേണ്ടി താരം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. പരിശീലന സെഷനില്‍ സ്വന്തം ബൗളിങ് അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുത്തിയതായും വിന്‍ഡീസ് കോച്ച് ഫ്‌ളോയ്ഡ് റീഫര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യക്കെതിരേയായിരുന്നു 28കാരനായ കമ്മിന്‍സിന്റെ അരങ്ങേറ്റം. സെന്റ് ലൂസിയയില്‍ നടന്ന ടെസ്റ്റില്‍ താരം മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. രണ്ടിന്നിങ്‌സുകളിലായി 102 റണ്‍സിനു ഒമ്പത് വിക്കറ്റുകളാണ് കമ്മിന്‍സ് പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സായിരുന്നു പേസറുടേത്. 48 റണ്‍സ് വഴങ്ങി കമ്മിന്‍സ് ആറു വിക്കറ്റുകളാണ് പിഴുതത്.

Story first published: Thursday, August 22, 2019, 15:05 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+