For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക സീരീസ്: റോഡ്‌സിനും മോര്‍ക്കലിനും ഫിഫ്റ്റി... വിന്‍ഡീസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലെജന്റ്‌സ്

ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം

മുംബൈ: റോഡ് സുരക്ഷാ ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെതിരേ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനു ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നായകന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച സൂപ്പര്‍ താരം ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ബ്രയാന്‍ ലാറ നയിച്ച വിന്‍ഡീസ് എട്ടു വിക്കറ്റിന് 143 റണ്‍സാണ് നേടിയത്. മറുപടിയില്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റില്‍ വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തേ ഇന്ത്യ ലെ്ജന്റ്‌സിനെതിരായ ഉദ്ഘാടന മല്‍സരത്തിലും അവര്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം തന്നെ ദക്ഷിണാഫ്രിക്കയ്ക്കു ജയത്തോടെ തുടങ്ങാന്‍ സാധിച്ചു.

1

വിന്‍ഡീസിനെതിരേ റോഡ്‌സിന്റെയും (53*) ആല്‍ബി മോര്‍ക്കലിന്റെയും (54*) അപരാജിത ഫിഫ്റ്റികളാണ് ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കിയത്. 40 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് റോഡ്‌സിന്റെ ഇന്നിങ്‌സെങ്കില്‍ മോര്‍ക്കല്‍ 30 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ റോഡ്‌സ്- മോര്‍ക്കല്‍ ജോടി 104 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തിയര്‍ത്തി. നാലിന് 42 റണ്‍സെന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് ഈ സഖ്യമായിരുന്നു. ഹെര്‍ഷല്‍ ഗിബ്‌സ് (1), മോര്‍നെ വാന്‍വിക്ക് (10), ജാക്വസ് റുഡോള്‍ഫ് (5), മാര്‍ട്ടിന്‍ വാന്‍ ജാര്‍സ്വെല്‍സ് (5) എന്നിവരാണ് പുറത്തായത്.

നേരത്തേ വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റിയുണ്ടായിരുന്നില്ല. 35 റണ്‍സ് പോലും ആരും തികച്ചില്ലെന്നതാണ് കൗതുകരമായ കാര്യം. 31 റണ്‍സെടുത്ത ഓപ്പണര്‍ ഡാരന്‍ ഗംഗയാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 32 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റിക്കാര്‍ഡോ പവലാണ് (30) വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 17 പന്തിലായിരുന്നു രണ്ടു കൂറ്റന്‍ സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പവല്‍ 30 റണ്‍സ് നേടിയത്. കാള്‍ ഹൂപ്പര്‍ 23 റണ്‍സുമായി പുറത്താവാതെ നിന്നു.

2

ഇന്ത്യ ലെജന്റ്‌സിനെതിരായ തൊട്ടുമുമ്പത്തെ കളിയിലെ ടോപ്‌സ്‌കോററായ ശിവ് നരെയ്ന്‍ ചന്ദര്‍പോളിന് 21 റണ്‍സെടുക്കാനേ ആയുള്ളൂ. 17 പന്തില്‍ അദ്ദേഹം നാലു ബൗണ്ടറികള്‍ നേടി. നായകന്‍ ലാറയ്ക്കു ഈ മല്‍സരത്തില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. നാലു റണ്‍സ് മാത്രമാണ് ലാറയുടെ സമ്പാദ്യം. ഡെന്‍സ ഹ്യാത്ത് (14), റിഡ്‌ലി ജേക്കബ്‌സ് (0), ടിനോ ബെസ്റ്റ് (11), സുലെയ്മാന്‍ ബെന്‍ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ഗംഗയും ചന്ദര്‍പോളും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിന്‍ഡീസിന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 101 റണ്‍സെന്ന നിലയില്‍ നിന്ന് വിന്‍ഡീസ് ആറിന് 106 റണ്‍സെന്ന നിലയിലേക്കു വീണു. അഞ്ചു റണ്‍സിനിടെ മൂന്നു വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. മൂന്നു വിക്കറ്റെടുത്ത പോള്‍ ഹാരിസും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആല്‍ബി മോര്‍ക്കലുമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.

Story first published: Wednesday, March 11, 2020, 22:29 [IST]
Other articles published on Mar 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+