പതിറ്റാണ്ടിലെ ഏകദിന ടീം... നയിക്കാന്‍ ധോണി, ഇന്ത്യയുടെ ബിഗ് ത്രീ ടീമില്‍
കിങ്സ്റ്റണ്‍: കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം ഇയാന്‍ ബിഷപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ ടീമിനായി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള മിക്ക താരങ്ങളും ബിഷപ്പിന്റെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായുള്ള ലൈവിനിടെയാണ് ബിഷപ്പ് തന്റെ ഫേവറിറ്റ് ഏകദിന ടീമിനെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ധോണിയെക്കൂടാതെ ഇന്ത്യയില്‍ നിന്നു മറ്റു രണ്ടു സൂപ്പര്‍ താരങ്ങള്‍ക്കു കൂടി പതിറ്റാണ്ടിന്റെ ടീമിലേക്കു നറുക്കുവീണു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ദേശീയ ടീമിന്റെ ക്യാപ്റ്റനുമായ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ എന്നിവരാണ് ധോണിയെക്കൂടാതെ ബിഷപ്പിന്റെ ഏകദിന ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ഇലവനില്‍ ഏറ്റവുമധികം താരങ്ങളുള്ളതും ഇന്ത്യയില്‍ നിന്നു തന്നെ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുടെ രണ്ടു താരങ്ങള്‍ കൂടി പതിറ്റാണ്ടിന്റെ ഏകദിന ടീമിലെത്തിയിട്ടുണ്ട്.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ബിഷപ്പ് തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെയാണ്. തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി തന്നെ കളിക്കും.
ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്, ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍, ബംഗ്ലാദേശിന്റെ സ്റ്റാര്‍ ള്‍റൗണ്ടര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ധോണി നയിക്കുന്ന ഏകദിന ടീമില്‍ ഒരേയൊരു അംഗീകൃത സ്പിന്നറെ മാത്രമേ ബിഷപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അഫ്ഗാനിസ്താന്റെ യുവ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ഈ താരം.
ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ശ്രീലങ്കയുടെ ഇതിഹാസ ബൗളര്‍ ലസിത് മലിങ്ക, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും.

ബിഷപ്പിന്റെ ഏകദിന ടീം
രോഹിത് ശര്‍മ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), ലസിത് മലിങ്ക (ശ്രീലങ്ക), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications