Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരീബിയന്‍ ക്രിക്കറ്റിന്റെ സ്ഥാപകപിതാവ് വീക്‌സ് വിടവാങ്ങി, ത്രീ 'ഡബ്ല്യു'സിലെ അവസാനത്തെയംഗം

കിങ്സ്റ്റണ്‍: കരീബിയന്‍ ക്രിക്കറ്റിന്റെ സ്ഥാപക പിതാവെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ എവേര്‍ട്ടന്‍ വീക്‌സ് അന്തരിച്ചു. 95 വയസ്സായിരുന്നു. പ്രശസ്തമായ ത്രീ ഡബ്ല്യുസെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സംഘത്തിലെ അവസാനത്തേയാള്‍ കൂടിയാണ് അദ്ദേഹം.

ഒരു ഐക്കണ്‍, ഒരു ഇതിഹാസം, ഞങ്ങളുടെ ഹീറോ, സര്‍ എവേര്‍ട്ടന്‍ വീക്‌സിന്റെ നഷ്ടത്തില്‍ ദുഖിക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയത്തിന് ഭാരമേറുന്നുവെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം, സുഹൃത്തുക്കള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആരാധകര്‍ എന്നിവര്‍ക്കു അനുശോചനം അറിയിക്കുന്നു. അദ്ദേഹം സമാധാനമായി വിശ്രമിക്കട്ടെയെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ട്വിറ്ററില്‍ കുറിച്ചു.

1

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു വീക്‌സ്. അദ്ദേഹത്തിനൊപ്പം സംഘത്തിലെ ഏറ്റവും അപകടകാരിയായ മൂന്നു താരങ്ങളായിരുന്നു ക്ലൈവ് വാല്‍കോട്ട്, ഫ്രാങ്ക് വോറെല്‍ എന്നിവരും. ഇവരാണ് പിന്നീട് ത്രീ ഡബ്ലുസെന്ന പേരില്‍ പ്രശസ്തമായത്. ഇവരില്‍ വോറല്‍ 1967ല്‍ മരിച്ചിരുന്നു. വാല്‍കോട്ട് 2016ലും അന്തരിച്ചു.

വിന്‍ഡീസിനു വേണ്ടി 1948 മുതല്‍ 58 വരെ 48 ടെസ്റ്റുകളിലാണ് വീക്‌സ് കളിച്ചിട്ടുള്ളത്. 58.61 എന്ന മികച്ച ശരാശരിയില്‍ 4455 റണ്‍സും അദ്ദേഹം നേടി. 207 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 15 സെഞ്ച്വറികള്‍ വീക്‌സ് നേടിയിട്ടുണ്ട്. ഇവയില്‍ അഞ്ചെണ്ണം തുടര്‍ച്ചയായ ഇന്നിങ്‌സുകളിലായിരുന്നു. ഈ റെക്കോര്‍ഡ് ഇന്നും ഇളകാതെ നില്‍ക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച വഴികാട്ടിയായിരുന്നു വീക്‌സെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് റിക്കി സ്‌കെറിറ്റ് അഭിപ്രായപ്പെട്ടു. വളരെ മാന്യനും അതിശയിപ്പിക്കുന്ന മനുഷ്യനുമായിരുന്നു അദ്ദേഹം. യഥാര്‍ഥത്തില്‍ ഞങ്ങങളുടെ ക്രിക്കറ്റിന്റെ സ്ഥാപകപിതാവ് കൂടിയാണ് വീക്‌സ്. അദ്ദേഹം ഇനി സമാധാനമായി വിശ്രമിക്കട്ടെയെന്നും സ്‌കെറിറ്റ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 2, 2020, 11:05 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+