Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍ ശരിക്കും യൂനിവേഴ്‌സല്‍ ബോസ് തന്നെ!! അപൂര്‍വ്വ റെക്കോര്‍ഡ്... ലോക ക്രിക്കറ്റില്‍ ഇതാദ്യം

ഡര്‍ബന്‍: കുട്ടി ക്രിക്കറ്റായ ട്വന്റി20യിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. യൂനിവേഴ്‌സല്‍ ബോസെന്നാണ് ഗെയ്ല്‍ സ്വയം വിശേഷിപ്പിക്കുന്നത്. കാരണം, ലോക ടി20യില്‍ തന്നെ കവച്ചു വയ്ക്കാന്‍ മറ്റൊരു താരമില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുള്ളതു തന്നെ.

ദേശീയ ടീമിനേക്കാളുപരി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടി20 ടൂര്‍ണമെന്റുകളിലൂടെയാണ് ഗെയ്ല്‍ ആരാധകരുടെ സൂപ്പര്‍ ഹീറോയായി മാറിയത്. ഏതു ലീഗില്‍ കളിച്ചാലും അവിടെ തന്റെ സാന്നിധ്യമറിയിച്ച താരം കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ യൂനിവേഴ്‌സല്‍ ബോസെന്ന തന്റെ വിളിപ്പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് പുതിയൊരു റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഗെയ്ല്‍.

 10 വ്യത്യസ്ത ലീഗുകള്‍

10 വ്യത്യസ്ത ലീഗുകള്‍

ഐപിഎല്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 10 വ്യത്യസ്ത ലീഗുകളില്‍ കളിച്ച ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഗെയ്ല്‍ തന്റെ പേരില്‍ കുറിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രഥമ എംസാന്‍സി സൂപ്പര്‍ ലീഗില്‍ കളിച്ചതോടെയാണ് വിന്‍ഡീസ് ഇതിഹാസം ഈ അപൂര്‍വ്വനേട്ടത്തിന് അവകാശിയായത്. എംസാന്‍സി സൂപ്പര്‍ ലീഗില്‍ ജോസി സ്റ്റാര്‍സിന്റെ താരമാണ് ഗെയ്ല്‍. കളിയില്‍ ജോസി സ്റ്റാര്‍സിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയതോടെ ഗെയ്ല്‍ 10 ലീഗുകളെന്ന ചരിത്രനേട്ടം തന്റെ പേരില്‍ കുറിക്കുകയായിരുന്നു.

ഗെയ്ല്‍ മയം

ഗെയ്ല്‍ മയം

ഐപിഎല്ലില്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ്), ബിഗ് ബാഷ് ലീഗില്‍ (സിഡ്‌നി തണ്ടേഴ്‌സ്, മെല്‍ബണ്‍ റെനെഗേഡ്‌സ്), കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (ജമൈക്ക ടലാവാസ്, സെന്റ് കിറ്റ് ആന്റ് നെവിസ് പാട്രിയറ്റ്‌സ്), ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബരിസാല്‍ ബുള്‍സ്, ധക്ക ഗ്ലാഡിയേറ്റേഴ്‌സ്, ചിറ്റഗോങ് വിക്കിങ്‌സ്, രംഗപൂര്‍ റൈഡേഴ്‌സ്), പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (ലാഹോര്‍ ക്വലന്‍ഡാര്‍സ്, കറാച്ചി കിങ്‌സ്), റാംസ്ലാം ടി20യില്‍ ഹൈവെല്‍ഡ് ലയണ്‍സ്, വിറ്റാലിലിറ്റി ബ്ലാസ്റ്റില്‍ സോമര്‍സെറ്റ്, ഗ്ലോബല്‍ ടി20 കാനഡയില്‍ വാന്‍കൂവര്‍ നൈറ്റ്‌സ്, അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ബാള്‍ക്ക് ലെജന്റ്‌സ്, എംസാന്‍സി സൂപ്പര്‍ ലീഗില്‍ ജോസി സ്റ്റാര്‍സ് എന്നീ 10 വ്യത്യസ്ത ലീഗുകളുടെ ഭാഗമായിട്ടുണ്ട് ഗെയ്ല്‍.

 ഇതു കൊണ്ടും തീരുന്നില്ല

ഇതു കൊണ്ടും തീരുന്നില്ല

10 വ്യത്യസ്ത ലീഗുകളില്‍ മാത്രമല്ല വിവിധ രാജ്യങ്ങളിലെ ചില അപ്രധാനമായ ചാംപ്യന്‍ഷിപ്പുകളിലും ഗെയ്ല്‍ കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് സ്റ്റേറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കു വേണ്ടിയും സ്റ്റാന്‍ബിക്ക് ബാങ്ക് 20 സീരീസില്‍ മറ്റാബെലെലാന്‍ഡ് ടസ്‌കേഴ്‌സിനായും സ്റ്റാര്‍ഫോര്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റിലും വിന്‍ഡീസ് ഇതിഹാസം കളിച്ചിരുന്നു.

Story first published: Tuesday, November 20, 2018, 10:50 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+