Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് ടീം കൊവിഡ് മുക്തം, പിന്നാലെ ഇംഗ്ലണ്ടിലേക്കു പറന്നു... ക്രിക്കറ്റ് പുനരാരംഭിക്കുന്നു

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ കൊവിഡ്-19 പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനായി വിന്‍ഡീസ് ടീം തിരിക്കുകയും ചെയ്തു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് വിന്‍ഡീസ് ഇംഗ്ലണ്ടില്‍ കളിക്കുക. ജൂലൈ എട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായാണ് വിന്‍ഡീസ് ടീമിലെ എല്ലാവരും കൊറോണവൈറസ് പരിശോധനയ്ക്കു വിധേയരായത്. ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കാതിരുന്നതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ വിന്‍ഡീസ് രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങില്‍ ഇംഗ്ലണ്ടിലേക്കു പറക്കുകയായിരുന്നു.

വിന്‍ഡീസ് സംഘത്തിലെ കളിക്കാരും കോച്ചുമാരും മറ്റ് കോച്ചിങ് സ്റ്റാഫുമാരുമടക്കം എല്ലാവരും കഴിഞ്ഞയാഴ്ച കൊവിഡ്-19 ടെസ്റ്റിനു വിധേയരായെന്നും എന്നാല്‍ ആരുടെയും തന്നെ ഫലം പോസിറ്റീവായിട്ടില്ലെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കൊവിഡ്-19നെ തുടര്‍ന്ന് ക്രിക്കറ്റ് നിര്‍ത്തി വച്ച ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരമ്പര കൂടിയായിരിക്കും ഇത്.

1

ഇംഗ്ലണ്ടിലെത്തിയ മാഞ്ചസ്റ്ററിലെത്തിയ ശേഷം വിന്‍ഡീസ് സംഘത്തിലെ എല്ലാവരും വീണ്ടും കൊവിഡ്-19 ടെസ്റ്റിനു വിധേയരാവും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത അന്തരീക്ഷത്തിലായിരിക്കും ടെസ്റ്റ് പരമ്പര നടക്കുക. റിസര്‍വ് താരങ്ങളും ടെസ്റ്റ് സംഘത്തിനൊപ്പം പരിശീലനം നടത്തുകയും ടെസ്റ്റിന് തയ്യാറെടുക്കാന്‍ സഹായികക്കുകയും ചെയ്യും. ഏതെങ്കിലും താരത്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ പകക്കാരനെ തിരഞ്ഞെടുക്കുക എളുപ്പമാക്കുന്നതിനു വേണ്ടിയാണിത്. ക്രിക്കറ്റിലെ മാത്രമല്ല സ്‌പോര്‍ട്‌സിലെ തന്നെ വലിയൊരു കാല്‍വയ്പ്പാണ് ഇതെന്നും ഗെയിമിന്റെ പുതിയൊരു അധ്യായത്തിന്റെ തുടക്കം ഇതുവരെയെല്ലാം പ്ലാന്‍ ചെയ്തതു പോലെ തന്നെ നടന്നതായും വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ടീമിന് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയിലും പ്രാര്‍ഥനകളിലുമെല്ലാം സന്തോഷമുണ്ട്. ഇംഗ്ലണ്ട് പര്യടനം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഉറപ്പിച്ച ശേഷം ആരാധകരുടെ ഭാഗത്തു നിന്നു ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ഞങ്ങള്‍ക്ക് ഇത് ഏറെ പ്രചോദനം നല്‍കുന്നതായും ഹോള്‍ഡര്‍ പറഞ്ഞു. ജൂലൈ എട്ടു മുതല്‍ 12 വരെ സതാപ്റ്റണിലായിരിക്കും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. രണ്ടും മൂന്നും ടെസ്റ്റുകള്‍ ജൂലൈ 16-20, ജൂലൈ 24-28 തിയ്യതികളിലായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

Story first published: Tuesday, June 9, 2020, 13:18 [IST]
Other articles published on Jun 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+