Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാ കടുവകള്‍ക്ക് രക്ഷയില്ല... നാണംകെട്ടു, തൂത്തുവാരി വിന്‍ഡീസ്

കിങ്‌സ്റ്റണ്‍: ബംഗ്ലാ കടുവകളുടെ ശൗര്യമൊന്നും കരീബിയന്‍ മണ്ണില്‍ വിലപ്പോയില്ല. വലിയ പ്രതീക്ഷകളുമായി വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര കളിച്ച ബംഗ്ലാദേശിന് ദയനീയ തോല്‍വി. രണ്ടാം ടെസ്റ്റില്‍ 166 റണ്‍സിനാണ് വിന്‍ഡീസ് ജയിച്ചുകയറിയത്. പൊരുതാന്‍ പോലുമാവാതെയായിരുന്നു ബംഗ്ലാദേശ് മല്‍സരം അടിയറവ് വച്ചത്.

ഈ ജയത്തോടെ രണ്ടു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വിന്‍ഡീസ് 2-0നു തൂത്തുവാരി. ആദ്യ ടെസ്റ്റിലും വിന്‍ഡീസിനായിരുന്നു ജയം. ഇന്നിങ്‌സിനും 219 റണ്‍സിനുമാണ് വിന്‍ഡീസ് എതിരാളികളെ നിഷ്പ്രഭരാക്കിയത്.

വിജയലക്ഷ്യം 335 റണ്‍സ്

വിജയലക്ഷ്യം 335 റണ്‍സ്

രണ്ടാം ടെസ്റ്റില്‍ 335 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് വിന്‍ഡീസ് നല്‍കിയത്. എന്നാല്‍ ആതിഥേയരുടെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തില്‍ ബംഗ്ലാദേശിന് പിടിച്ചുനില്‍ക്കാനായില്ല. വെറും 168 റണ്‍സില്‍ ബംഗ്ലാദേശ് ബാറ്റ് താഴെവയ്ക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്റെ (54) അര്‍ധസെഞ്ച്വറി കൂടി ഇല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാവുമായിരുന്നു.

ഹോള്‍ഡര്‍ ഷോ

ഹോള്‍ഡര്‍ ഷോ

പേസര്‍ ജാസണ്‍ ഹോള്‍ഡറുടെ മാരക ബൗളിങാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. താരത്തിന്റെ തീപാറുന്ന ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി അവര്‍ക്കില്ലായിരുന്നു. ആറു വിക്കറ്റുകളാണ് ഹോള്‍ഡര്‍ പോക്കറ്റിലാക്കിയത്. 13 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 59 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം ആറു വിക്കറ്റ് പിഴുതത്. റോസ്റ്റണ്‍ ചേസ് രണ്ടു വിക്കറ്റ് വീഴ്ത്തി.

രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് തിരിച്ചടിച്ചു

രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് തിരിച്ചടിച്ചു

ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 354 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ (110) സെഞ്ച്വറിയാണ് വിന്‍ഡീസിനെ 350 കടത്തിയത്. മറുപടി ബാറ്റിങില്‍ ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ 149നു പുറത്തായി. രണ്ടാമിന്നിങ്‌സിലെ ഹീറോയായ ഹോള്‍ഡര്‍ ആദ്യ ഇന്നിങ്‌സിലും മിന്നി. അഞ്ചു വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്.
വിന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് തിരിച്ചടിച്ചു. 129 റണ്‍സിന് ആതിഥേയരെ എറിഞ്ഞിടാന്‍ അവര്‍ക്കു സാധിച്ചു. ബംഗ്ലാദേശിനായി ഷാക്വിബ് ആറു വിക്കറ്റ് നേടി.

Story first published: Sunday, July 15, 2018, 11:58 [IST]
Other articles published on Jul 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+