Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി; വെസ്റ്റിന്‍ഡീസ് തരിപ്പണമാക്കി

ആന്റിഗ്വ: വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി. രണ്ട് ദിവസം കളി ബാക്കിനില്‍ക്കെ 10 വിക്കറ്റിനാണ് വിന്‍ഡീസ് സന്ദര്‍ശകരെ തകര്‍ത്തുവിട്ടത്. കേവലം 14 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 10 വിക്കറ്റിന്റെ ജയം ആഘോഷിച്ചു. ഇതോടെ മൂന്നു മത്സര പരമ്പര വിന്‍ഡീസ് സ്വന്തമാക്കുകയും ചെയ്തു.
ബാഴ്‌സയ്ക്കും യുവന്റസിനും സമനിലക്കുരുക്ക്; രക്ഷകനായി മെസ്സി... ഡബിളടിച്ച് റൊണാള്‍ഡോയും
കെമര്‍ റോച്ചും ജേസന്‍ ഹോള്‍ഡറുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇരുവരും 4 വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ കേവലം 132 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. രണ്ട് ഇന്നിങ്‌സുകളിലും ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 187 റണ്‍സാണെടുത്തത്. വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 306 റണ്‍സെടുത്തിരുന്നു.

westindies

ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് 381 റണ്‍സിനാണ് ജയം ആഘോഷിച്ചത്. കഴിഞ്ഞ 10 പരമ്പരകളില്‍ ഇത് രണ്ടാം തവണമാത്രമാണ് വെസ്റ്റിന്‍ഡീസിന് വിസ്ഡന്‍ ട്രോഫി സ്വന്തമാക്കുന്നത്. രണ്ടാം ടെസ്റ്റിനിടെ വിന്‍ഡീസ് താരം ജോസഫിന്റെ മാതാവ് മരിച്ചിരുന്നു. ജോസഫിനും കുടുംബത്തിനുമായി ഈ വിജയം സമര്‍പ്പിക്കുന്നതായി വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.
Story first published: Sunday, February 3, 2019, 12:08 [IST]
Other articles published on Feb 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+