Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊടുങ്കാറ്റാവാന്‍ ഗെയ്ല്‍ വീണ്ടും; രണ്ട് വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ടീമില്‍, ലക്ഷ്യം ടി20 ലോകകപ്പ്

കിങ്‌സ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഗെയ്ല്‍ കൊടുങ്കാറ്റ് ഇനിയും അവസാനിച്ചിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലാണ് ക്രിസ് ഗെയ്‌ലും ഇടം പിടിച്ചത്. നിലവില്‍ ടി20 മാത്രം കളിക്കുന്ന ഗെയ്ല്‍ ദേശീയ ടീമില്‍ സജീവമല്ലെങ്കിലും വിവിധ ലീഗ് മത്സരങ്ങളില്‍ സജീവമാണ്.

ഗെയ്ല്‍

2019ല്‍ നാട്ടില്‍ ഇന്ത്യക്കെതിരെയാണ് ഗെയ്ല്‍ അവസാനമായി പരമ്പര കളിച്ചത്. ഇടവേളയ്ക്ക് ശേഷം ഗെയ്ല്‍ മടങ്ങിയെത്തിയത് ടി20 ലോകകപ്പ് ലക്ഷ്യം വെച്ചാണെന്ന കാര്യം ഉറപ്പാണ്. പ്രായം തളര്‍ത്താത്ത പോരാളിയായി ക്രിക്കറ്റ് കളത്തില്‍ ഇപ്പോഴും സജീവമാണ് അദ്ദേഹം. അതിനാല്‍ ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും ഗെയ്‌ലിനെ പ്രതീക്ഷിക്കാം.

ഗെയ്ല്‍

41കാരനായ ഗെയ്ല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. അവസാന സീസണിലും തന്റെ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ ഗെയ്‌ലിന് സാധിച്ചിരുന്നു. 58 ടി20യില്‍ നിന്ന് 32.54 ശരാശരിയില്‍ 1627 റണ്‍സാണ് ദേശീയ ജഴ്‌സിയില്‍ ഗെയ്ല്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 138 സിക്‌സും 105 ഫോറും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്.

ഗെയ്ല്‍

132 ഐപിഎല്ലില്‍ നിന്നായി 4772 റണ്‍സാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. 6 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 384 സിക്‌സും 349 ഫോറും താരം ഐപിഎല്ലില്‍ പറത്തിയിട്ടുണ്ട്. 18 വിക്കറ്റും ഐപിഎല്ലില്‍ ഗെയ്ല്‍ നേടി. ഈ സീസണിലും ഗെയ്ല്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ഗെയ്ല്‍ കളിക്കുന്നുണ്ട്.

ഗെയ്ല്‍

ടി10 ലീഗിലെ ശ്രദ്ധേയ പ്രകടനത്തോടെ ഫിഡല്‍ എഡ്വേര്‍ഡ്‌സും ദേശീയ ടീമിലേക്ക് തിരിച്ചെത്തി. 39കാരനായ പേസര്‍ 2012ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാനമായി കളിച്ചത്. 2012ന് ശേഷം ദേശീയ ടീമിന്റെ ഭാഗമാവാതിരുന്ന എഡ്വേര്‍ഡ്‌സ് മിന്നും പ്രകടനമാണ് ടി10 ലീഗില്‍ കാഴ്ചവെച്ചത്. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്കും അദ്ദേഹത്തെ പരിഗണിച്ചേക്കും. 20 ടി20യില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഷെല്‍ഡോന്‍ കോട്രല്‍

പൂര്‍ണ്ണമായും കോവിഡില്‍ നിന്ന് മുക്തനാവാത്ത ആന്‍ഡ്രേ റസലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഷെല്‍ഡോന്‍ കോട്രല്‍,ഒഷെയ്ന്‍ തോമസ്,ഷിംറോന്‍ ഹെറ്റ്‌മെയര്‍,റോഷ്ടണ്‍ ചേസ് എന്നിവര്‍ക്കൊന്നും ടീമില്‍ അവസരം ലഭിച്ചില്ല. ക്രിക്കറ്റ് ബോര്‍ഡ് ആവിശ്യപ്പെടുന്ന ഫിറ്റ്‌നസ് ഇല്ലാത്തതിനെത്തുടര്‍ന്നാണ് ഇവരെ ഒഴിവാക്കിയത്. കീറോണ്‍ പൊള്ളാര്‍ഡാണ് ടി20യിലും ഏകദിനത്തിലും ടീമിനെ നയിക്കുന്നത്.

ടി20

ടി20 ടീം:നിക്കോളാസ് പുരാന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഫിഡല്‍ എഡ്വേര്‍സ്,ആന്‍ഡ്രേ ഫ്‌ളച്ചര്‍, ക്രിസ് ഗെയ്ല്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, എവിന്‍ ലെവിസ്, ഒബിഡ് എംകോയ്, റോവ്മാന്‍ പവല്‍, ലിന്‍ഡല്‍ സിമ്മന്‍സ്, കെവിന്‍ സിന്‍ക്ലയര്‍

ഏകദിന ടീം

ഏകദിന ടീം:കീറോണ്‍ പൊള്ളാര്‍ഡ്, ഷായ് ഹോപ്പ്, ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, എവിന്‍ ലെവിസ്, കെയ്ല്‍ മെയേഴ്‌സ്, ജേസന്‍ മുഹമ്മദ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷിഫേര്‍ഡ്, കെവിന്‍ സിന്‍ക്ലെയിര്‍.

Story first published: Saturday, February 27, 2021, 14:41 [IST]
Other articles published on Feb 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+