Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റിന്‍ഡീസിനെ ഞെട്ടിച്ച് ഡ്വെയിന്‍ ബ്രാവോ; അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു

ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു | Oneindia Malayalam

ട്രിനിഡാഡ്: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര കിക്കറ്റില്‍നിന്നും നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്ലബ്ബുകള്‍ക്കുവേണ്ടി ടി20യില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബ്രാവോയ്ക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ടി20യില്‍ തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്.

രണ്ടാം ഏകദിനം: അനായാസ ജയം, ബംഗ്ലാദേശിന് പരമ്പര; തകര്‍ത്തത് സിംബാബ്‌വെയെ
വെസ്റ്റിന്‍ഡീസിനായി 2004ലാണ് ബ്രാവോ അരങ്ങേറിയത്. 40 ടെസ്റ്റുകളും, 164 ഏകദിനങ്ങളും, 66 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചു. ടെസ്റ്റില്‍ 2200 റണ്‍സും 86 വിക്കറ്റുകളും, ഏകദിനത്തില്‍ 2986 റണ്‍സും 199 വിക്കറ്റുകളും, ടി20യില്‍ 1142 റണ്‍സും 52 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20 മത്സരത്തില്‍ 2016ലാണ് അവസാനമായി വെസ്റ്റിന്‍ഡീസിനായി ഇറങ്ങിയത്.

dwaynebravo

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി എന്നും തര്‍ക്കത്തിലായിരുന്ന കളിക്കാരനായിരുന്നു ബ്രാവോ. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഇടം ലഭിച്ചതുമില്ല. 2014ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന താരം പാതിവഴിയില്‍വെച്ച് പരമ്പര ബഹിഷ്‌കരണം നടത്തിയത് ഏറെ വിവാദമായിരുന്നു.

രാജ്യത്തിനുവേണ്ടി അരങ്ങേറി 14 വര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രാവോ പറഞ്ഞു. എനിക്കാവുന്ന രീതിയില്‍ ആത്മാര്‍ഥതയോടെ രാജ്യത്തിനുവേണ്ടി കളിച്ചു. തന്റെ കരിയറില്‍ നേട്ടമുണ്ടാക്കാന്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. കുടുംബത്തിനും മുന്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കുമെല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നു. ലോകമെങ്ങുമുള്ള കളിക്കളത്തില്‍ കളിക്കാനായത് ഭാഗ്യമായി കരുതുന്നു. ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായി കരിയര്‍ തുടരുമെന്നും താരം പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബ്രാവോ 2010നുശേഷം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ടി20യിലെ സ്‌പെഷലിസ്റ്റ് ആയാണ് താരം അറിയപ്പെടുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ബാറ്റുകൊണ്ടും വൈവിധ്യമാര്‍ന്ന പന്തേറുകൊണ്ടും ബ്രാവോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ചെന്നൈ ടീമിനുവേണ്ടി കളിക്കുന്നുണ്ട്. സിപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനായും, ബിബിഎല്ലില്‍ മെല്‍ബണ്‍ ടീമിനായും, പിഎസ്എല്ലില്‍ പെഷവാര്‍ ടീമിനായും കളിക്കുന്നു.

Story first published: Thursday, October 25, 2018, 11:50 [IST]
Other articles published on Oct 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+