Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ഏകദിനം: അനായാസ ജയം, ബംഗ്ലാദേശിന് പരമ്പര; തകര്‍ത്തത് സിംബാബ്‌വെയെ

ചിറ്റാങ്കോങ്: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിലും ആതിഥേയരായ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. മല്‍സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പര 2-0ന് ബംഗ്ലാദേശ് ഉറപ്പിച്ചു.

ടി-ട്വന്റി: ഓള്‍റൗണ്ട് മികവില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം... ഓസ്‌ട്രേലിയയെ ചുരുട്ടികെട്ടി
ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 246 റണ്‍സെടുത്തു. 73 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 75 റണ്‍്‌സെടുത്ത ബ്രണ്ടന്‍ ടെയ്‌ലറാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍. സീന്‍ വില്ല്യംസ് (47), സിക്കന്ദര്‍ റാസ (49) എന്നിവരാണ് സന്ദര്‍ശക നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനു വേണ്ടി മുഹമ്മദ് സെയ്ഫുദ്ദിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

bangla

മറുപടിയില്‍ 44.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഇംറുല്‍ ഖയാസ് (90), ലിറ്റണ്‍ ദാസ് (83) എന്നിവരാണ് ബംഗ്ലാദേശ് വിജയത്തിന് അടിത്തറയിട്ടത്. മുഷ്ഫിഖുര്‍ റഹീമും (40*) മുഹമ്മദ് മിഥുനും (24*) ആതിഥേയരുടെ വിജയം പൂര്‍ത്തിയാക്കി. സിംബാബ് വെയ്ക്കായി സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിന്റെ മുഹമ്മദ് സെയ്ഫുദ്ദിനാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നാം ഏകദിനം നാളെ നടക്കും.

Story first published: Thursday, October 25, 2018, 11:04 [IST]
Other articles published on Oct 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+