Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി-ട്വന്റി: ഓള്‍റൗണ്ട് മികവില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം... ഓസ്‌ട്രേലിയയെ ചുരുട്ടികെട്ടി

ഓള്‍റൗണ്ട് മികവില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം | Oneindia Malayalam

അബുദാബി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്താന് മിന്നും ജയം. മല്‍സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത പാകിസ്താന്‍ കംഗാരുക്കളെ ചുരുട്ടി കെട്ടുകയായിരുന്നു. 66 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്താന്‍ നേടിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി-ട്വന്റി പരമ്പരയില്‍ പാകിസ്താന്‍ 1-0ന് ലീഡ് നേടി.

ബാബര്‍ അസമിന് അര്‍ധസെഞ്ച്വറി, പാകിസ്താന്‍ 8ന് 155

ബാബര്‍ അസമിന് അര്‍ധസെഞ്ച്വറി, പാകിസ്താന്‍ 8ന് 155

ടോസ് നേടിയ ഓസ്‌ട്രേലിയ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍ ബാബര്‍ അസം (68*) അര്‍ധസെഞ്ച്വറിയുമായി മിന്നിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 155 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പാകിസ്താന്‍ നേടി. 39 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് പാക് നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍. 55 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് അസമിന്റെ ഇന്നിങ്‌സ്. ഓസീസിനായി ബില്ലി സ്റ്റാന്‍ലേക്കും ആന്‍ഡ്രു ടൈയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

 ഓസീസിനെ 89 റണ്‍സിലൊതുക്കി പാക് ബൗളിങ്‌നിര

ഓസീസിനെ 89 റണ്‍സിലൊതുക്കി പാക് ബൗളിങ്‌നിര

മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയയെ പാക് ബൗളിങ്‌നിര 16.5 ഓവറില്‍ 89 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വസിമാണ് ഓസീസിന്റെ പ്രതീക്ഷകള്‍ തിരിച്ചടി നല്‍കിയത്. മുന്‍നിര വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വസിമിനൊപ്പം ഹഹീം അഷ്‌റഫും ഷഹീന്‍ ഷാ അഫ്രീദിയും രണ്ട് വിക്കറ്റുമായി കളംനിറഞ്ഞതോടെ ഓസീസിന് മികച്ച പോരാട്ടം പോലും കാഴ്ചവയ്ക്കാതെ കളംവിടേണ്ടിവന്നു. ഹസന്‍ അലിയും ഷാദാബ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

34 റണ്‍സെടുത്ത നതാന്‍ കോര്‍ട്ടര്‍ നെയ്‌ലാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. നെയ്‌ലിനെ കൂടാതെ ക്രിസ് ലിന്നിനും (14) ആഷ്ടന്‍ ഏഗറിനും (19) മാത്രമാണ് ഓസീസ് ബാറ്റിങ്‌നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. പാക് താരം ഇമാദ് വസിമാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ടി-ട്വന്റി നാളെ ദുബായിയില്‍ അരങ്ങേറും.

 സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Thursday, October 25, 2018, 11:11 [IST]
Other articles published on Oct 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+