ലോകകപ്പ് ഫൈനല്‍: സെമി 'കളിച്ച' മഴ ലോര്‍ഡ്‌സിനെയും മുക്കുമോ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ...
ലണ്ടന്‍: ലോകകപ്പ് ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ കാലാവസ്ഥ വെല്ലുവിളിയുയര്‍ത്തിയ ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തേത്. പ്രാഥമിക റൗണ്ടില്‍ നാലു മല്‍സരങ്ങളാണ് മഴയില്‍ മുങ്ങിയത്. ടോസ് പോലും നടത്താനാവാതെയാണ് മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടത്. ഇതാദ്യമായാണ് ലോകകപ്പില്‍ ഇത്രയും മല്‍സരങ്ങള്‍ മഴയില്‍ ഒലിച്ചു പോയത്.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനലിലും വില്ലനായി മഴയെത്തിയിരുന്നു. തുടര്‍ന്ന് മല്‍സരം റിസര്‍വ്വ ദിവസത്തേക്കു മാറ്റുകയും ചെയ്തിരുന്നു. ഇന്നു ലോര്‍ഡ്‌സില്‍ അരങ്ങേറുന്ന ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് കലാശക്കളിക്കു മുന്നോടിയായി ലണ്ടനിലെ കാലാവസ്ഥാ പ്രവചനം പുറത്തു വന്നിരിക്കുകയാണ്.

മഴ പെയ്യില്ല
ലോര്‍ഡ്‌സില്‍ ഇന്നത്തെ ഫൈനലിന് മഴ ഒരു തരത്തിലും വെല്ലുവിളിയുയര്‍ത്തില്ലെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ലണ്ടനിലേതെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്കു നേരിയ മുന്‍തൂക്കം നല്‍കും.
എന്നാല്‍ കളി പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആയി വരാനാണ് സാധ്യത. ഇത് ബൗളര്‍മാരെയും സഹായിക്കുകയും ചെയ്യും.

ആദ്യം മഴയെടുത്തത്
ലോകകപ്പില്‍ ഇത്തവണ ആദ്യം മഴയെടുത്തത് ജൂണ്‍ ഏഴിന് ബ്രിസ്റ്റളില്‍ പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള മല്‍സരമായിരുന്നു. ഇതിനു മുമ്പ് ജൂണ്‍ നാലിന് ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരം മഴ മൂലം വെട്ടിക്കുറച്ചിരുന്നു.
ജൂണ്‍ 10ന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മല്‍സരം മഴ കാരണം ടോസ് പോലും നടത്താതെ വേണ്ടെന്നു വച്ചു. പിന്നീട് ശ്രീലങ്ക - ബംഗ്ലാദേശ് (ജൂണ്‍ 11, ബ്രിസ്റ്റള്‍), ഇന്ത്യ- ന്യൂസിലാന്‍ഡ് (ജൂണ്‍ 13, നോട്ടിങ്ഹാം) മല്‍സരങ്ങളും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു.

കന്നിക്കിരീടം
കന്നി ലോക കിരീടം തേടിയാണ് ഇന്നു ലോര്‍ഡ്‌സില്‍ ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ട് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ട് മാത്രമല്ല ന്യൂസിലാന്‍ഡിനും ഇതുവരെ ലോകകപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല.
സെമിയില്‍ ഇംഗ്ലണ്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെും ന്യൂസിസാന്‍ഡ് ഇന്ത്യയെയുമാണ് അടിയറവ് പറയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications