83ലെ ലോകകപ്പ് ടീമും 11ലെ ലോകകപ്പ് ടീമും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും? മദന്‍ ലാലിന്റെ പ്രവചനം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടു സുവര്‍ണ വര്‍ഷങ്ങളായാണ് 1983ഉം 2011ഉം കണക്കാക്കപ്പെടുന്നത്. കാരണം ഈ വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ലോക ക്രിക്കറ്റിന്റെ ഏറ്റവും വലിയ വേദിയായ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കിരീടമുയര്‍ത്തിയത്. 83ല്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ കപില്‍ ദേവിന്റെ കീഴിലായിരുന്നു ഇന്ത്യയുടെ കിരീടധാരണമെങ്കില്‍ 11ല്‍ മുംബൈയിലെ വാംഖഡെയില്‍ എംഎസ് ധോണിയായിരുന്നു വിശ്വവിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് വിജയവും ഇതു തന്നെയായിരുന്നു.
83ലെയും 11ലെയും ലോകകപ്പുകള്‍ നേടിയ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ വിജയം ആര്‍ക്കായിരിക്കും. ഇതേക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് 83ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന മദന്‍ ലാല്‍.

ഞങ്ങള്‍ ഉറപ്പായും ജയിക്കും
ഉറപ്പായും ഞങ്ങള്‍ തന്നെ വിജയിക്കുമെന്നാണ് മദന്‍ ലാല്‍ പറയുന്നത്. 83ലെ ഞങ്ങളുടെ ടീമില്‍ ഒരുപാട് പോരാൡകളുണ്ടായിരുന്നു, അവര്‍ ലോകകപ്പ് വിട്ടുകൊടുക്കില്ലായിരുന്നു. നന്നായി പെര്‍ഫോം ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും. ധോണിയുടെ ടീമിനെ ഞങ്ങള്‍ ഉറപ്പായും തോല്‍പ്പിക്കുകയും ചെയ്യുമെന്നും മദന്‍ ലാല്‍ ഉറപ്പിച്ചു പറയുന്നു.

ഫൈനലില്‍ തിളങ്ങി
അന്നു ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ 83ലെ ലോകകപ്പില്‍ മുത്തമിട്ടത്. ഫൈനലില്‍ ആരും തന്നെ ഇന്ത്യക്കു സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഉജ്ജ്വല പോരാട്ടവീര്യത്തിലൂടെ കരീബിയന്‍ പടയെ കപിലും കൂട്ടരും കൊമ്പുകുത്തിക്കുകയായിരുന്നു.
ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച് താരങ്ങളിലൊരാളാണ് വലംകൈയന്‍ മീഡിയം ബൗളറായ മദന്‍ ലാല്‍. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. വമ്പന്‍മാരായ ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ലാറി ഗോമസ് എന്നിവരായിരുന്നു ഇരകള്‍. മൊഹീന്ദര്‍ അമര്‍നാഥും മൂന്നു വിക്കറ്റുമായി തിളങ്ങി. 180 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 40 റണ്‍സിനായിരുന്നു ജയിച്ചത്.

2011ലെ ലോകകപ്പ് നേട്ടം
2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും അയല്‍ക്കാരായ ശ്രീലങ്കയും തമ്മിലായിരുന്നു കലാശപ്പോരാട്ടം. മുംബൈയി വാംഖഡെയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആറു വിക്കറ്റിന് ലങ്കയെ ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു.
ക്യാപ്റ്റന്റെ ഇന്നിങ്‌സ് കൡ ധോണി പുറത്താവാതെ 91 റണ്‍സെടുത്തിരുന്നു. തകര്‍പ്പന്‍ സിക്‌സറിലൂടെയയായിരുന്നു അദ്ദേഹം ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. ധോണിയെക്കൂടാതെ 97 റണ്‍സുമായി ഗൗതം ഗംഭീറും ഫൈനലില്‍ തിളങ്ങിയിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications