Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഞങ്ങള്‍ 2-1ന് മുന്നിലെത്തും! ആരോപണങ്ങള്‍ അലട്ടുന്നില്ല- ടീം ഇന്ത്യ ഉറച്ചുതന്നെ

ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യ പല പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും നടുവിലാണ്. രോഹിത് ശര്‍മയടക്കം അഞ്ചു താരങ്ങള്‍ റെസ്‌റ്റോറന്റില്‍ പോവുകയും ഒരു ആരാധകനോടൊപ്പം അടുത്തിടപഴകുയും ചെയ്തത് വലിയ വിവാദമായിരുന്നു. തുടര്‍ന്നു ഈ താരങ്ങളോടു ഐസൊലേഷനില്‍ പോവാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബ്രിസ്ബണിലെ നാലാം ടെസ്റ്റിനു മുന്നോടിയായി 14 ദിവസത്തെ ക്വാറന്റീനിന് തങ്ങള്‍ തയ്യാറല്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നതായിരുന്നു മറ്റൊരു വിവാദം.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇവയെല്ലാം ആയുധമാക്കി ടീം ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെങ്കിലും അതൊന്നും സന്ദര്‍ശകര്‍ കാര്യമാക്കുന്നില്ല. സിഡ്‌നി ടെസ്റ്റിലും ജയിച്ച് പരമ്പരയില്‍ 2-1നു മുന്നിലെത്താമെന്ന ഉറപ്പ വിശ്വാസത്തിലാണ് അജിങ്ക്യ രഹാനെയും സംഘവും.

2-1ന് മുന്നിലെത്തും

2-1ന് മുന്നിലെത്തും

പുറം ലോകത്തേക്കുള്ള വാതില്‍ ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. ആരൊക്കെ, എന്തൊക്കെ പറയുന്നുവെന്ന് അവര്‍ ശ്രദ്ധിക്കുന്നതു പോലുമില്ലെന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒരു പ്രോട്ടോക്കോളും ടീം ലംഘിച്ചിട്ടില്ലെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത് സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനാണ്. മറ്റൊരു കാര്യ വും ടീമിനെ ബാധിക്കുന്നതല്ല. സിഡ്‌നി വിടുമ്പോള്‍ മൂന്നാം ടെസ്റ്റില്‍ ജയിച്ച് ഞങ്ങള്‍ക്കു മുന്നിലെത്തണമെന്നു മാത്രമേ ടീം ആലോചിക്കുന്നുള്ളൂവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ചു താരങ്ങളുടെ ലഭ്യത

അഞ്ചു താരങ്ങളുടെ ലഭ്യത

പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്ന ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ക്കു സിഡ്‌നി ടെസ്റ്റ് നഷ്ടമാവുമോയെന്ന ചോദ്യത്തിന് ഈ വിഷയത്തിലേക്കു ആഴത്തില്‍ ഇറങ്ങാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മറുപടി. സിഡ്‌നി ടെസ്റ്റില്‍ ഈ അഞ്ചു താരരങ്ങളെ സെലക്ഷന് പരിഗണിക്കാന്‍ കഴിയണമെന്നതു മാത്രമാണ് ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യം. അതില്‍ മാത്രമാണ് ഫോക്കസെന്നും ടീം വൃത്തങ്ങള്‍ പ്രതികരിച്ചു.
രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, നവദീപ് സെയ്‌നി തുടങ്ങിയ താരങ്ങളാണ് മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടത്.

ആരാധകന്റെ വിശദീകരണം

ആരാധകന്റെ വിശദീകരണം

മെല്‍ബണിലെ ഹോട്ടലില്‍ ഇന്ത്യന്‍ താരങ്ങളുടെ ബില്ലടച്ചത് ഒരു ഇന്ത്യന്‍ ഫാനായിരുന്നു. നവല്‍ദീപ് സിങെന്ന ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഫോട്ടോസിലൂടെയും വീഡിയോയിലൂടെയുമാണ് താരങ്ങള്‍ പുറത്തുപോയ വിവരം ലോകമറിഞ്ഞത്. ബില്ലടച്ച ശേഷം റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചതായും സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
എന്നാല്‍ പിന്നീട് സിങ് ഇതു നിഷേധിച്ചിരുന്നു. പന്ത് തന്നെ കെട്ടിപ്പിടിച്ചിരുന്നില്ലെന്നും അപ്പോഴത്തെ ആവേശത്തില്‍ അങ്ങനെ പറയുകയായിരുന്നുവെന്നും സാമൂഹിക അകലം പാലിച്ചിരുന്നതായും സിങ് വിശദീകരിച്ചിരുന്നു. താന്‍ കാരണം ഇന്ത്യന്‍ ടീം വിവാദിലകപ്പെട്ടതില്‍ സിങ് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Story first published: Monday, January 4, 2021, 13:34 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+