Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങളുടെ അഭ്യര്‍ഥന അന്നു കോലി കേട്ടില്ല!, രോഹിത്തിനെ നായകനാക്കിയതിനെക്കുറിച്ച് ഗാംഗുലി പറയുന്നു

ഇന്ത്യന്‍ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിച്ചതിനെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ. പ്രസിഡന്റ്് സൗരവ് ഗാംഗുലിയാണ് വിരാട് കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റി രോഹിത്തിനു ചുമതല നല്‍കിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാത്രിയായിരുന്നു ഏകദിന ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. മറ്റൊരു കാര്യങ്ങളും പുറത്തു വിടുകയും ചെയ്തിരുന്നില്ല.

ഇതിനിടെ കോലിക്കു നായകസ്ഥാനമൊഴിയാന്‍ 48 മണിക്കൂര്‍ ബിസിസിഐ നല്‍കിയിരുന്നതായും പക്ഷെ അദ്ദേഹം കൂട്ടാക്കാതിരുന്നതോടെ പുറത്താക്കുകയായിരുന്നുവെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിച്ചില്ലെങ്കിലും കോലിയെ നായകസ്ഥാനത്തു നിന്നു നീക്കിയതു തന്നെയാണെന്നാണ് ദാദയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

 കോലിയോടു അഭ്യര്‍ഥിച്ചിരുന്നു

കോലിയോടു അഭ്യര്‍ഥിച്ചിരുന്നു

വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിക്കാനുള്ള തീരുമാനം ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും സംയുക്തമായി എടുത്തതാണ്. നേരത്തേ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയരുതെന്നു കോലിയോടു ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ അദ്ദേഹം അതിനു സമ്മതിച്ചില്ല.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രണ്ടു ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകരുണ്ടാവുന്നത് ശരിയാവില്ലെന്നു സെലക്ടര്‍മാര്‍ക്കു തോന്നി. അതുകൊണ്ടാണ് ടി20ക്കൊപ്പം ഏകദിനത്തിലും രോഹിത്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വ്യക്തമാക്കി.

 കോലിയെ വിളിച്ച് സംസാരിച്ചിരുന്നു

കോലിയെ വിളിച്ച് സംസാരിച്ചിരുന്നു

ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയതായും പകരം രോഹിത് ശര്‍മയെ ഈ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും വിരാട് കോലിയെ ഫോണില്‍ വിളിച്ച് അറിയിച്ചത് താനാണെന്നു സൗരവ് ഗാംഗുലി പറഞ്ഞു.
സെലക്ടര്‍മാരുടെ തീരുമാനത്തെക്കുറിച്ച് ഞാന്‍ തന്നെയാണ് വിരാടിനെ വിളിച്ച് സംസാരിച്ചത്. ടെസ്റ്റ് ക്യാപ്റ്റനായി നിങ്ങള്‍ തന്നെ തുടരുമെന്നും നിശ്ചിത ഓവര്‍ ടീമുകളെ രോഹിത്തായിരിക്കും നയിക്കുകയെന്നും വ്യക്തമാക്കി. ഞാന്‍ മാത്രമല്ല സെലക്ടര്‍മാരും തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കോലിയോടു സംസാരിച്ചതായും ഗാംഗുലി അറിയിച്ചു.

 കോലിക്കു നന്ദി അറിയിച്ചു

കോലിക്കു നന്ദി അറിയിച്ചു

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകളില്‍ വിരാട് കോലിക്കു ബിസിസിഐ നന്ദി അറിയിച്ചു. മാത്രമല്ല രോഹിത്തിന്റെ നേതൃമികവില്‍ പൂര്‍ണ വിശ്വാസമാണ് ഉള്ളതെന്നും ഗാംഗുലി പറഞ്ഞു.
ഞങ്ങള്‍ക്കു രോഹിത് ശര്‍മയുടെ നേതൃമികവില്‍ പൂര്‍ണ വിശ്വാസമാണുള്ളത്. വിരാട് ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും ഇന്ത്യയെ നയിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് നല്ല കരങ്ങളിലാണെന്നു ബിസിസിഐക്കു ആത്മവിശ്വാസമുണ്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ക്യാപ്റ്റനെന്ന നിലസയില്‍ ഇതുവരെ നല്‍കിയ സംഭാവനകള്‍ക്കു ഞങ്ങള്‍ വിരാട് കോലിയെ നന്ദി അറിയിക്കുകയാണൈന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

 രോഹിത് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനും

രോഹിത് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനും

ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനാക്കുന്നതോടൊപ്പം രോഹിത് ശര്‍മയെ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരിക്കുകയാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കോലി തന്നെ നയിക്കുമ്പോള്‍ ഹിറ്റ്മാനായിരിക്കും വൈസ് ക്യാപ്റ്റന്‍. അജിങ്ക്യ രഹാനെയ്ക്കു പകരമാണ് അദ്ദേഹത്തെ ചുമതലയേല്‍പ്പിച്ചത്. ബാറ്റിങിലെ മോശം ഫോമ കാരണം രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി നേരത്തേ തന്നെ തുലാസിലായിരുന്നു. ഒടുവില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്നു നീക്കാന്‍ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

Story first published: Thursday, December 9, 2021, 19:57 [IST]
Other articles published on Dec 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+