
ധോണിയുടെ നിശ്ചിത ഓവര്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. ഇരുവരും ഒരേ ദിവസം മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തത്. അതേസമയം, ഐപിഎല്ലിന്റെ പതിയ സീസണില്‍ റെയ്‌നയെ ആരാധകര്‍ക്കു കാണാന്‍ സാധിക്കില്ല. രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങാതിരുന്നതായിരുന്നു കാരണം.

2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം പിന്നീട് രണ്ടു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു ജേതാക്കളാവാന്‍ സാധിച്ചിട്ടില്ല. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ സൂപ്പര്‍ 12ല്‍ തന്നെ തോറ്റു പുറത്താവുകയായിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യ ശേഷിച്ച രണ്ടു കളികള്‍ ജയിച്ചെങ്കിലും പ്ലേഓഫിലെത്താന്‍ ഇതു മതിയായിരുന്നില്ല.

ബാറ്റിങിനൊപ്പം ബൗളിങും ചെയ്യാന്‍ സാധിക്കുന്ന കളിക്കാരുടെ അഭാവമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പോരായ്മയെന്നു സുരേഷ് റെയ്‌ന ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ കളിച്ചിരുന്ന സമയത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ലെ ചാംപ്യന്‍സ് ട്രോഫിയുമെല്ലാം ഇന്ത്യന്‍ ടീം നേടാനുള്ള പ്രധാന കാരണം ഇതാണെന്നാണ് താന്‍ കരുതുന്നതെന്നു സുരേഷ് റെയ്‌ന നിരീക്ഷിച്ചു. ഞാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തുടങ്ങിയ സമയത്ത് കോച്ച് ഗ്യാനു ഭായ് (ഗ്യാനേന്ദ്ര പാണ്ഡെ) പറഞ്ഞത് ഓര്‍മയുണ്ട്. നിങ്ങള്‍ ബാറ്റിങിനൊപ്പം ബൗളിങും ചെയ്യണമെന്നു അദ്ദേഹം എല്ലായ്‌പ്പോഴും പറയുമായിരുന്നു. ഇതു അഞ്ചു ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ടീം കളിക്കുന്നതെങ്കില്‍ ക്യാപ്റ്റനെ ആറാമത്തെയോ, ഏഴാമത്തെയോ ബൗളിങ് ഓപ്ഷനു സഹായിക്കും. അതു മികച്ച പ്ലാനിങാണെന്നും കോച്ച് ചൂണ്ടിക്കാട്ടുമായിരുന്നെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ നോക്കൂ, വീരു പാ (വീരേന്ദര്‍ സെവാഗ്), യുവരാജ് സിങ്, യൂസുഫ് പഠാന്‍ എന്നിവര്‍ക്കൊപ്പം ഞാനും 2011ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്യുമായിരുന്നുവെന്നും സുരേഷ് റെയ്‌ന പറഞ്ഞു.
2017ലെ ചാംപ്യന്‍സ് ട്രോഫിയിലും അവസാനായി ടി20 ലോകകപ്പിലും നമ്മള്‍ തോറ്റപ്പോള്‍ ടീമില്‍ ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നു കാണാം. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ തന്റെ ബൗളിങിള്‍ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം അതില്‍ കഠിനാധ്വാനം ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയ്ക്കു മികച്ചൊരു ഓപ്ഷനായിരിക്കും ലഭിക്കുകയെന്നും റെയ്‌ന വിലയിരുത്തി.

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അവരുടെ താരമായ എയ്ഡന്‍ മര്‍ക്രാം ഇന്ത്യക്കെതിരേ ആറ്-എട്ട് ഓവറുകള്‍ വരെ ബൗള്‍ ചെയ്തിരുന്നു. പ്രധാന ബൗളര്‍മാര്‍ അതിനു ശേഷമാണ് വന്നത്. ഇതാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പ്രശ്‌നം. സൂര്യകുമാര്‍ യാദവിനും ബൗള്‍ ചെയ്യാന്‍ കഴിയും. പരിക്കേല്‍ക്കുന്നതിനു മുമ്പ് രോഹിത്തും ബൗള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരെങ്കെിലുമൊരാള്‍ക്കു മുന്നോട്ടു വന്നേ തീരൂ. നെറ്റ്‌സില്‍ സ്ഥിരമായ ആറ്-എട്ട്് ഓവറുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യണമെന്നും റെയ്‌ന ആവശ്യപ്പെട്ടു.


Click it and Unblock the Notifications