വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിനും വീക്ക്‌നെസുണ്ട്, മുതലാക്കാന്‍ ഞങ്ങള്‍ക്കുമറിയാം- തിരിച്ചടിച്ച് കോലി

ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റ്

ബുധനാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് തന്ന ഇരുടീമുകളും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ഇന്ത്യയുടെ വീക്ക്‌നെസ് മുതലെടുക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞതിനു പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനും വീക്ക്‌നെസുകളുണ്ടെന്നും അതു മുതലാക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ തങ്ങളുടെ ടീമിലുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് കോലി. മല്‍സരത്തിനു മുന്നോടിയായുള്ള വിര്‍ച്വല്‍ വാര്‍ത്താസമ്മേളനം വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വന്തം കരുത്തിലാണ് ഫോക്കസ് ചെയ്യുന്നത്. എതിര്‍ ടീമിലും ചില വീക്ക്‌നെസുകളുണ്ട്. അവരുടെ വീക്ക്‌നെസ് മുതലെടുക്കാന്‍ മിടുക്കുള്ള ബൗളര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. പിച്ച് സീം ബൗളിങിന് അനുകൂലമാണെങ്കില്‍ ഇംഗ്ലണ്ടിനും അതു വെല്ലുവിളിയുയര്‍ത്തുമെന്ന് കോലി വ്യക്തമാക്കി.

പിച്ച് സീം ബൗളിങിനെ തുണയ്ക്കുന്നതാണെങ്കില്‍ ഇന്ത്യക്കു മേല്‍ ഇംഗ്ലണ്ടിനു നേരിയ മുന്‍തൂക്കമുണ്ടെന്നു നേരത്തേ ക്യാപ്റ്റന്‍ റൂട്ടും ഓപ്പണര്‍ സാക്ക് ക്രോളിയും പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്ന രീതിയിലാണ് പേസ് ബൗളിങിന് അനുകൂലമാണെങ്കില്‍ അതു ഇംഗ്ലണ്ടിനും വെല്ലുവിളി സൃഷ്ടിക്കുമെന്ന് കോലി തുറന്നടിച്ചത്.

ആര്‍ അശ്വിന്‍ വളരെ സ്മാര്‍ട്ടായി ചിന്തിക്കുന്ന ബൗളറാണെങ്കിലും ചില സമയങ്ങളില്‍ ഒ!രു ബാറ്റ്‌സ്മാന്റെ കാഴ്ചപ്പാടില്‍ ചില നിര്‍ദേശങ്ങള്‍ അദ്ദേഹത്തിനു താന്‍ നല്‍കാറുണ്ടൈന്നു കോലി പറഞ്ഞു. നിങ്ങളുടെ പേസര്‍മാരില്‍ നിന്നും അഗ്രസീവ് ശൈലി പുറത്തുകൊണ്ടു വരുകയെന്നത് ക്യാപ്റ്റനെന്ന നിലയില്‍ പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടുകെട്ടുകളില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് കോലിയെ കാത്തിരിക്കുന്നുണ്ട്, ഈ ടെസ്റ്റില്‍ ജയിച്ചാല്‍ നാട്ടില്‍ ഇന്ത്യയെ ഏറ്റവുമധികം ജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനായി അദ്ദേഹം മാറും. കോലിക്കു കീഴില്‍ ഇന്ത്യയുടെ 22ാം ടെസ്റ്റ് വിജയമായിരിക്കും അത്. നിലവില്‍ 21 വിജയങ്ങളുമായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലുള്ള റെക്കോര്‍ഡുകളില്‍ വലിയ കാര്യമില്ലെന്നു കോലി പറഞ്ഞു. അത് ഒരു ഉത്തരവാദിത്വം പോലെയാണ്. പുറത്തു നിന്നു നോക്കുമ്പോള്‍ ഈ റെക്കോര്‍ഡ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് വലിയ സംഭവമായി തോന്നാം, പക്ഷെ അതു വലിയ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Tuesday, February 23, 2021, 18:35 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X