Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഞങ്ങള്‍ ചൈനക്കാരല്ല, ഇന്ത്യയില്‍ നിന്നു വളര്‍ന്നവര്‍- പ്രത്യേകത ചൂണ്ടിക്കാട്ടി ഡ്രീം 11

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിലെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം അടുത്തിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബ്രാന്‍ഡായ ഡ്രീം 11 സ്വന്തമാക്കിയിരുന്നു. അണ്‍അക്കാദമി, ബൈജൂസ് എന്നിവരെ മറികടന്നായിരുന്നു ഇത്. ഇന്ത്യ-ചൈന തര്‍ക്കത്തെ തുടര്‍ന്നു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോയുമായുള്ള ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ബിസിസിഐ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് 222 കോടി രൂപയ്ക്കു ഈ സീസണിലെ ഐപിഎല്ലിന്റെ പുതിയ സ്‌പോണ്‍സര്‍മാരായത്.

1

ഡ്രീം 11നും ചൈനീസ് ബന്ധമുണ്ടോയെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പിന്നീട് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഡ്രീം 11 വക്താവ്. തങ്ങള്‍ ചൈനക്കാരല്ലെന്നും ഇന്ത്യയില്‍ നിന്നു പിച്ച വച്ച് വളര്‍ന്നു വന്ന ബ്രാന്‍ഡാണെന്നും വക്താവ് അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരി കാരണം ഇന്ത്യന്‍ കായിക പ്രേമികള്‍ക്കു തല്‍സമയ മല്‍സരങ്ങള്‍ നഷ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരിക്കും ഐപിഎല്‍. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കാത്തിരിക്കുകയും കാണുകയും ചെയ്ത ഐപിഎല്‍ സീസണായി ഇത്തവണത്തേത് മാറും. ഐപിഎല്ലിന്റെ ഇതുവരെയുള്ള 12 വര്‍ഷത്തെ ചരിത്രത്തില്‍ മുഖ്യ സ്‌പോണ്‍സര്‍മാരാവുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡെന്ന പ്രത്യേകത കൂടി ഡ്രീം 11നുണ്ടെന്നും ഒഫീഷ്യല്‍ വിശദമാക്കി.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നുമായി സഹകരിക്കുന്നതിനാല്‍ തന്നെ ഇത്തവണത്തെ ടൂര്‍ണമെന്റ് ആരാധകര്‍ക്കു വിരുന്നായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ കാലത്ത്, മുഖ്യധാര ക്രിക്കറ്റിന്റെ അഭാവത്തില്‍ അത്ര പ്രശസ്തമല്ലാത്ത വിന്‍സി പ്രീമിയര്‍ ലീഗ് പോലുള്ളവയിലാണ് ഇന്ത്യയിലെ കായിക പ്രേമികള്‍ ശ്രദ്ധിച്ചത്. മുഖ്യധാര ലൈവ് മല്‍സരങ്ങള്‍ക്കായി അവര്‍ അത്രയധികം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്. അതുകൊണ്ടു തന്നെ ഡ്രീം11 ഐപിഎല്‍ സകല റെക്കോര്‍ഡുകളും തകര്‍ക്കാനിടയുണ്ടെന്നു ഒഫീഷ്യല്‍ അഭിപ്രായപ്പെട്ടു.

2

ലോക്ക്ഡൗണ്‍ സമയത്ത് കായിക മല്‍സരങ്ങളും വിനോദ പരിപാടികളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആസ്വദിച്ചവരുടെ എണ്ണത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വര്‍ധനവാണ് കണ്ടത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കായിക സമൂഹത്തിന്റെ ഈ ഡിജിറ്റല്‍ സമീപനം മുതലെടുക്കാനുള്ള അവസരം കൂടിയാണ് ഐപിഎല്‍ നല്‍കുന്നത്.

നിലവില്‍ എട്ടു കോടിയിലധികം യൂസര്‍മാരണ് ഞങ്ങള്‍ക്കുള്ളത്. ഇത് 10 കോടിയിലധികമാക്കി ഉയര്‍ത്തുന്നതിനൊപ്പം ബ്രാന്‍ഡിനെ കൂടുതല്‍ പേരിലെത്തിക്കുകയുമാണ് ഐപിഎല്ലിലൂടെ ലക്ഷ്യമിടുന്നത്.ഓരോ ഐപിഎല്‍ മല്‍സരത്തിലും 10 കോടിയലധികം ഇന്ത്യക്കാര്‍ സ്വന്തം ഡ്രീം 11നെ തിരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ഒഫീഷ്യല്‍ വിശദമാക്കി. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയിലെ മൂന്നു വേദികളിലായി ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്.

Story first published: Saturday, August 22, 2020, 21:14 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+