Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WCL 2025: പാകിസ്താനെതിരേ സെമിക്കില്ല, ഫൈനലെങ്കില്‍ പിന്‍മാറുമോ? വെളിപ്പെടുത്തി യുവിയുടെ ഇന്ത്യ

ബെര്‍മിങ്ഹാം (ഇംഗ്ലണ്ട്): ക്രിക്കറ്റില്‍ വിരമിച്ചു കഴിഞ്ഞ മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് (WCL) ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നിന്നും നിലവിലെ ജേതക്കളായ ഇന്ത്യ പിന്‍മാറിയിരിക്കുകയാണ്. സെമി ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താന്‍ എതിരാഴികളായി വന്നതോടെയാണ് യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സ് കളിക്കാന്‍ തയ്യാറല്ലെന്നു വ്യക്തമാക്കിയത്. ഇതോടെ പാകിസ്താന്‍ നേരിട്ട് ഫൈനലിലേക്കു മുന്നറുകയും ചെയ്തു.

ഈ ടൂര്‍ണമെന്റില്‍ ഇതാദ്യമായല്ല പാകിസ്താനെതിരേ കളിക്കേണ്ടി വന്നപ്പോള്‍ ഇന്ത്യന്‍ ടീം നോ പറഞ്ഞത്. നേരത്തേ ലീഗ് ഘട്ടത്തിലെ ആദ്യ കളിയിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്നു യുവി, ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങി ടീമിലെ ഭൂരിഭാഗം പേരും കളിക്കാന്‍ തയ്യാറായില്ല. ഇതോടെ മല്‍സരവും ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സമീപകാലത്തുണ്ടായ പവല്‍ഗാം ഭീകരാക്രമണവും അതിനു ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പാക് ടീമിനെതിരേ കളിക്കാന്‍ രണ്ടു തവണ ഇന്ത്യന്‍ ടീം വിസമ്മതിച്ചത്. എന്തുകൊണ്ടാണ് സെമിയില്‍ കളിക്കേണ്ടെന്നു തീരുമാനിച്ചതെന്നും ഫൈനലിലും പാക് ടീമാണ് എതിരാളികളെങ്കില്‍ ഇതു തന്നെ ചെയ്യുമോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.

YUVRAJ HARBHAJAN

എന്തുകൊണ്ടു പിന്മാറി?

പാകിസ്താനുമായുള്ള ഡബ്ല്യുസിഎല്‍ സെമി ഫൈനലില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ഇന്ത്യ ചാംപ്യന്‍സ് ടീം ഔദ്യോഗികമായ പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീം സെമി വേണ്ടെന്നു വയ്ക്കാനുള്ള കാരണം ആന്തരിക വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു വെളിപ്പെടുത്തിയിരിക്കുകയാണ്.

ഞങ്ങള്‍ പാകിസ്താനായുമായുള്ള സെമി ഫൈനലില്‍ കളിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് രാജ്യം തന്നെയാണ് മറ്റെല്ലാത്തിനും മുകളില്‍. മറ്റൊന്നും ഞങ്ങളെ സംബന്ധിച്ച് അത്രത്തോളം പ്രധാനപ്പെട്ടതുമല്ല. ഞങ്ങള്‍ ഇന്ത്യന്‍ ടീമിലെ അഭിമാനികളായ അംഗങ്ങളാണ്.

സ്വന്തം കുപ്പായത്തില്‍ ഇന്ത്യന്‍ പതാക സ്വന്തം കുപ്പായത്തില്‍ പതിപ്പിക്കാന്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയും കഠുധ്വാനം നടത്തുകയും ചെയ്തു. അതിനു ശേഷമാണ് ഞങ്ങള്‍ അതു നേടിയെടുത്തത്. എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല. ഭാരത് മാതാ കീ ജയ് എന്നായിരുന്നു ടീമിനകത്തെ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ഫൈനലെങ്കില്‍ ഇതു ചെയ്യുമോ?

സെമി ഫൈനലിനു പകരം ഫൈനലിലാണ് പാകിസ്താന്‍ എതിരാളികളായി വന്നിരുന്നതെങ്കില്‍ ഇതേ നിലപാട് തന്നെ എടുക്കുമോയെന്നതിനെ കുറിച്ചും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഞങ്ങള്‍ ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുകയും അവിടെ എതിരാളികളായി പാകിസ്താനെ ലഭിച്ചാലും ഞങ്ങള്‍ ഇതേ കാര്യം തന്നൊണ് ചെയ്യുക. നമ്മള്‍ ഇന്ത്യക്കാരെല്ലാം ഇക്കാരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ ടൂര്‍ണമെന്റില്‍ പാകിസ്താനാുമായുള്ള ഇന്ത്യയുടെ ആദ്യ പോരാട്ടം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള രണ്ടാമങ്കത്തില്‍ തോല്‍വി നേരിട്ടു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 88 റണ്‍സിന്റെ വലിയ വിജയമാണ് എബി ഡിവില്ലിയേഴ്‌സ് നയിച്ച സൗത്താഫ്രിക്ക ചാംപ്യന്‍സ് സ്വന്തമാക്കിയത്. അടുത്ത കളിയില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനോടു നാലു വിക്കറ്റിന്റെ തോല്‍വിയും ഇന്ത്യക്കു നേരിട്ടു.

ഇംഗ്ലണ്ട് ചാംപ്യന്‍സുമായുള്ള നാലാമങ്കത്തിലും തോല്‍വി തന്നെയയിരുന്നു ഫലം. 23 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. എന്നാല്‍ അവസാന ലീഗ് മല്‍സരത്തില്‍ വെസ്റ്റ് ചാംപ്യന്‍സിനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്ത തുടര്‍ തോല്‍വികള്‍ക്കു ഇന്ത്യ ബ്രേക്കിടുകയുമായിരുന്നു.

Story first published: Thursday, July 31, 2025, 11:45 [IST]
Other articles published on Jul 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+