For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WCL: സൗത്താഫ്രിക്കയോടു നാണംകെട്ട് ഇന്ത്യ!! എവിടെ ക്യാപ്റ്റന്‍ യുവി? ബാറ്റ് ചെയ്തില്ല, ഇതാ കാരണം

നോര്‍താംപ്റ്റണ്‍: വിരമിച്ച മുന്‍ ഇതിഹാസ താരങ്ങളടക്കം അണിനിരന്ന വേള്‍ഡ് ചാംപ്യന്‍സ് ഓഫ് ലെജന്റ്‌സ് (WCL) ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വന്‍ തോല്‍വി. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയെ സൗത്താഫ്രിക്കയാണ് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 88 റണ്‍സിനു മുക്കിയത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഇന്ത്യയെ നയിച്ചതെങ്കില്‍ മിസ്റ്റര്‍ 360 എബി ഡിവില്ലിയേഴ്‌സായിുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍.

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റിനു 206 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മഴയെ തുടര്‍ന്നു ഇന്ത്യയുടെ ലക്ഷ്യം 18.2 ഓവറില്‍ 200 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. പക്ഷെ പൊരുതാന്‍ പോലുമാവാതെയാണ് ഇന്ത്യന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞത്. ഒമ്പതു വിക്കറ്റിനു 111 റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളൂ.

YUVRAJ SINGH

എവിടെ യുവി?

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ക്യാപ്റ്റന്‍ യുവരാജ് സിങ് എത്ര റണ്‍സ് നേടിയെന്നായിരുന്നു ആരാധകരില്‍ ഭൂരിഭാഗവും പേര്‍ തിരഞ്ഞത്. പക്ഷെ അദ്ദേഹത്തിന്റെ പേര് പോലും ബാറ്റിങ് ലൈനപ്പില്‍ കാണാനായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഈ മല്‍സരത്തില്‍ യുവി ബാറ്റിങിനു ഇറങ്ങാതെ വിട്ടുനില്‍ക്കാന്‍ ഒരു കാരണം കൂടിയുണ്ട്.

ഫീല്‍ഡിങിനിടെ നേരത്തേ യുവിക്കു ഒരു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ബാറ്റിങില്‍ ഇറങ്ങാതിരുന്നത്. ഈ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. ഇനിയുള്ള മല്‍സരങ്ങളില്‍ യുവിയുടെ സാന്നിധ്യം തീര്‍ച്ചയായും ടീമിനു ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മാനംകാത്തത് ബിന്നി

200 റണ്‍സിന്റെ വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യന്‍ ടീമിന്റെ മാനംകാത്തത് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഒറ്റയാള്‍ പോരാട്ടമാണ്. അല്ലായിരുന്നെങ്കില്‍ 100 റണ്‍സ് പോലും തികയ്ക്കാനാവാതെ ഇന്ത്യ തകര്‍ന്നടിഞ്ഞേനെ. ക്യാപ്റ്റന്‍ യുവരാജ് സിങിന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ കളിച്ച ബിന്നി 37 റണ്‍സോടെ പുറത്താവാതെ നിന്നു. 39 ബോള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരിന്നു.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും അദ്ദേഹമാണ്. സുരേഷ് റെയ്‌ന (16), ഇര്‍ഫാന്‍ പഠാന്‍ (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ശിഖര്‍ ധവാന്‍ (1), റോബിന്‍ ഉത്തപ്പ (2), അമ്പാട്ടി റായുഡു (0), യൂസുഫ് പഠാന്‍ (5) എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ പരാജയമായി തീര്‍ന്നു.

റണ്‍ചേസില്‍ ഇന്ത്യ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. തുടക്കം മുതല്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. എട്ടോവര്‍ ആവുമ്പോഴേക്കും 44 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടിരുന്നു. പിന്നീടൊരു തിരിച്ചുവരവ് ഇന്ത്യക്കു അസാധ്യവുമായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത ആരോണ്‍ ഫംഗിസോയും രണ്ടു പേരെ വീതം പുറത്താക്കിയ വെയ്ന്‍ പാര്‍നലും ഇമ്രാന്‍ താഹിറും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്.

നേരത്തേ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഇടിവെട്ട് ഫിഫ്റ്റി നേടിയാണ് എബിഡിയാണ് സൗത്താഫ്രിക്കയുടെ ഹീറോയായത്. 30 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 61 റണ്‍സോടെ അദ്ദേഹം പുറത്താവാത നിന്നു. വാലറ്റത്ത് 17 ബോളില്‍ 31 റണ്‍സുമായി ജെജെ സ്മട്‌സും ബാറ്റിങില്‍ തിളങ്ങി.

അടുത്ത മല്‍സരം

ഇന്ത്യയുടെ അടുത്ത മല്‍സരം 26ന് ഓസ്‌ട്രേലിയയുമായിട്ടാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മൂന്നാമങ്കം കൂടിയാണിത്. നേരത്തോ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ ആദ്യ പോരാട്ടം ഉപേക്ഷിക്കപ്പെട്ടിരുന്നു.

സമീപകാലത്തു പാകിസ്താനുമായുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ് എന്നിവരടക്കമുള്ള ചില ഇന്ത്യന്‍ താരങ്ങള്‍ ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിക്കുകയായികുന്നു. തുടര്‍ന്നാണ് കളി വേണ്ടെന്നു വയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

Story first published: Wednesday, July 23, 2025, 9:30 [IST]
Other articles published on Jul 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+