Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്‍- ഉത്തപ്പ ഓപ്പണിങ്, പിന്നെ റെയ്‌ന, 5ല്‍ നായകന്‍ യുവി!! പാക് പടയ്‌ക്കെതിരേ ബെസ്റ്റ് 11

ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സിന്റെ (WCL) രണ്ടാം സീസണിനു ഇംഗ്ലണ്ടില്‍ തുടക്കമായിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളാണ് അണിനിരക്കുന്നത്.

ഇന്ത്യയെക്കൂടാതെ ചിരവൈരികളായ പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയാണ് ടൂര്‍ണമെന്റിലെ ടീമുകള്‍. ഉദ്ഘാടന മല്‍സരത്തില്‍ വിജയം പാകിസ്താനാണ്. ഒയ്ന്‍ മോര്‍ഗന്റെ ഇംഗ്ലീഷ് ടീമിനെ ത്രില്ലറില്‍ മുഹമ്മദ് ഹഫീസിന്റെ പാക്പട അഞ്ചു റണ്‍സിനു വീഴ്ത്തുകയായിരുന്നു.

നാളെ (ഞായര്‍) നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരിനു വേണ്ടിയാണ് ഇനി ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരിനു ശേഷം ഇരുടീമുകളും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണിത്.

അന്നു യൂനിസ് ഖാന്റെ പാക് ടീമിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍മാരാവുകയായിരുന്നു. ഇത്തവണയും യുവിക്കു കീഴിലാണ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുക. പാകിസ്താനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11 എങ്ങനെയാവുമെന്നു നോക്കാം.

SHIKHAR DHAWAN

ടോപ്പ് ഫോറില്‍ ഇവര്‍

പാകിസ്താനുമായുള്ള കന്നിയങ്കത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക മുന്‍ സൂപ്പര്‍ താരവും ഇടംകൈയന്‍ ബാറ്ററും വെടിക്കെട്ട് താരമായ റേബിന്‍ ഉത്തപ്പയുമായിരിക്കും. ധവാന്റെ ആദ്യ ഡബ്ലു്യുസിഎല്‍ മല്‍സരം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ ഉത്തപ്പ 2024ലും ടീമിലുണ്ടയിരുന്നു. അന്നു ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്നു അദ്ദേഹം. അമ്പാട്ടി റായുഡുവായിരുന്നു അന്നു ഓപ്പണിങ് പങ്കാളി.

ഇത്തവണ ഉത്തപ്പയ്ക്കു കൂട്ടായി ധവാന്‍ എത്തിയതോടെ ഇന്ത്യയുടെ ഓപ്പണിങ് കൂടുതല്‍ കിടുവായി മാറിയിരിക്കുകയാണ്. ധവാന്റെ വരവ് കാരണം റായുഡുവിനു ഈ സീസണില്‍ മധ്യനിരയിലേക്കു മാറേണ്ടി വരും. ഇന്ത്യക്കു വേണ്ടു മൂന്നാം നമ്പറില്‍ കളിക്കുക മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയായിരിക്കും. കഴിഞ്ഞ സീസണിലും റെയ്‌ന കളിച്ചിരുന്നു.

നാലാമനായി റായുഡുവിന്റെ ഊഴമായിരിക്കും. കഴിഞ്ഞ ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ഹീറോയായിരുന്നു അദ്ദേഹം. അന്നു 157 റണ്‍സിന്റെ വിജയലക്ഷ്യ 19.1 ഓവറില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ചേസ് ചെയ്തു ജയിച്ചപ്പോള്‍ ടോപ്‌സ്‌കോറര്‍ റായുഡുവായിരുന്നു. 30 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 50 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

മധ്യനിര, ബൗളര്‍മാര്‍

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ അഞ്ചാം നമ്പറില്‍ ക്യാപ്റ്റനും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങായിരിക്കും. ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹത്തിനു ടീമില്‍ നിന്നും മികച്ച സംഭാവനകള്‍ ആവശ്യമാണ്. യുവിക്കു ശേഷം ആറ്, ഏഴ് സ്ഥാനങ്ങളില്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ പഠാന്‍ ബ്രദേഴ്‌സായിരിക്കും.

YUVRAJ BHAJI

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു മിടുക്കനായ യൂസുഫ് പഠാനായിരിക്കും ഏഴാമന്‍. എട്ടാം നമ്പറില്‍ ഇര്‍ഫാന്‍ പഠാനും ക്രീസിലെത്തും. അതിനു ശേഷം എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബെന്നിയുടെ ഊഴമായിരിക്കും.

മുന്‍ ഇതിഹാസതാരം ഹര്‍ഭജന്‍ സിങായിരിക്കും ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക വിനയ് കുമാറും സിദ്ധാര്‍ഥ് കൗള്‍ / വരുണ്‍ ആരോണ്‍ എന്നിവരിലൊരാളുമാവും.

പാകിസ്താനെതിരേ ഇന്ത്യന്‍ 11

ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ (വിക്കറ്റ് കീപ്പര്‍), സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, യുവരാജ് സിങ് (ക്യാപ്റ്റന്‍), യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഹര്‍ഭജന്‍ സിങ്, വിനയ് കുമാര്‍, സിദ്ധാര്‍ഥ് കൗള്‍ / വരുണ്‍ ആരോണ്‍.

Story first published: Saturday, July 19, 2025, 14:05 [IST]
Other articles published on Jul 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+