Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WCL 2025: പാകിസ്താനെ ഒറ്റപ്പെടുത്തണം!! ഒരു കളിയും ഇനി വേണ്ട; പ്രതികരിച്ച് ഇന്ത്യന്‍ ഫാന്‍സ്

ബെര്‍മിങ്ഹാം (ഇംഗ്ലണ്ട്): വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് ടി20 ടൂര്‍ണമെന്റില്‍ ഇന്നു നടക്കാനിരുന്ന ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം റദ്ദാക്കിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്. സമീപകാലത്തു പാകിസ്താനുമായുള്ള സംഘര്‍ഷങ്ങളുടെ പേരില്‍ ഈ മല്‍സരത്തില്‍ കളിക്കാന്‍ ചില ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, സഹോദരന്‍മാരായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് പാകിസ്താനുമായി കളിക്കാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച് കളിയില്‍ നിന്നും പിന്‍മാറിയത്. ഇതോടെ മല്‍സരം അനിശ്ചിതത്വലാവുകയും പിന്നാലെ സംഘാടകര്‍ തന്നെ കളി ഉപേക്ഷിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുകയുമായിരുന്നു.

YUVRAJ HARBHAJAN

വിശദീകരണം ഇങ്ങനെ

ഡബ്ല്യുസിഎല്‍ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാണ് ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്.

'ഡബ്ല്യുസിഎല്ലില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ക്രിക്കറ്റിനെ ഇഷ്ടപ്പെടുകയും പരിപോഷിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഫാന്‍സിനു ചില സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയെന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.

പാകിസ്താന്‍ ഹോക്കി ടീം ഈ വര്‍ഷം ഇന്ത്യയില്‍ ഹോക്കി കളിക്കാനെത്തുമെന്നു കേട്ടിരുന്നു, സമീപകാലത്തു ഇന്ത്യ- പാകിസ്താന്‍ വോളിബോള്‍ മല്‍സരവും നടന്നു, കൂടാതെ മറ്റു ചില കായിക ഇനങ്ങളില്‍ ഇരുവരും തമ്മിലുള്ള മല്‍സരക്രമങ്ങളും കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യസിഎല്ലിലും ഇന്ത്യ- പാകിസ്താന്‍ മല്‍സരമുള്‍പ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്കു സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പക്ഷെ ഇതിനായുള്ള പ്രക്രിയയില്‍ ഞങ്ങള്‍ക്കു പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്തേണ്ടി വരികയും വേദനിപ്പിക്കേണ്ടിയും വേണ്ടിവന്നു. അതിലുമുപരി രാജ്യത്തിനായി മഹത്തായ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ മനപ്പൂര്‍വ്വമല്ലാതെ ഞങ്ങള്‍ അസ്വസ്ഥരാക്കുകയും ചെയ്തു. ഗെയിമിനോടുള്ള ഇഷ്ടം കൊണ്ടു മാത്രം ഞങ്ങളെ പിന്തുണച്ച ബ്രാന്‍ഡുകളെയും ഇതു ബാധിച്ചു.

അതിനാല്‍ ഇന്ത്യ-പാകിസ്താന്‍ മല്‍സരം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വികാരങ്ങളെ വ്രണപ്പെടുത്തയതിനു ഞങ്ങള്‍ വീണ്ടും ആത്മാര്‍ഥമയായി ക്ഷമ ചോദിക്കുകയാണ്. ഫാന്‍സിനു സന്തോഷിക്കാന്‍ ചില നിമിഷങ്ങള്‍ങ്ങള്‍ സമ്മാനിക്കുകയെന്നത് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്നു ആളുകള്‍ മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു'. ഇങ്ങനെയാണ് ഡബ്ല്യുസിഎല്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഫാന്‍സ് ഹാപ്പി

പാകിസ്താനുമായുള്ള ഡബ്ല്യുസിഎല്‍ മമല്‍സരം ഉപേക്ഷിക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ്. ഇതു വളരെ വലിയ തീരുമാനം തന്നെയാണെന്നും ഭാവിയിലും പാകിസ്താനുമായി ഒരു മല്‍സരങ്ങളും ഇന്ത്യന്‍ ടീം ഇനി കളിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ ആവശ്യപ്പെടുന്നു.

INDIA- PAK

വളരെ മികച്ച തീരുമാനം തന്നെയാണ് ഡബ്ല്യുസിഎല്‍ സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്. ഈ ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്ന ഫിക്സ്ചര്‍ ഒഴിവാക്കാമായിരുന്നു. ഇതു ബിസിസിഐയ്ക്കും ഐസിക്കുമെല്ലാം ഒരു പാഠമാണ്. ക്രിക്കറ്റില്‍ നിന്നും ഏതു വഴിയും പണമുണ്ടാക്കുകയെന്ന പോളിസിയില്‍ നിന്നും അവര്‍ പിന്‍മാറണം.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം വേണ്ടെന്നു വച്ച ഡബ്യുസിഎല്‍ സംഘാടകരുടെ തീരുമാനം പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ആഗ്രഹിച്ചതും ഇതു തന്നെയാണ്. പാകിസ്താനെതിരേ കളിക്കില്ലെന്നു ഉറച്ച തീരുമാനമെടുത്ത ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള കളിക്കാര്‍ രാജ്യത്തിനു അഭിമാനമാണ്.

ഡബ്ല്യുസിഎല്ലിലെ ഇന്ത്യ-പാകിസ്താന്‍ മല്‍സരം ഉപേക്ഷിച്ചതു പോലെ ഇനി അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലു ഇന്ത്യ- പാക് മാച്ചുണ്ടാവാന്‍ പാടില്ല. ഒന്നിലേറെ തവണ ഈ ടൂര്‍ണമെന്റില്‍ ഇരുടീമും ഏറ്റുമുട്ടാനിടയുണ്ട്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനു ഇന്ത്യയെ അയക്കാതിരിക്കുകയാണ് ബിസിസിഐ ചെയ്യേണ്ടത്. എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ഫാന്‍സിന്റെ ചില പ്രതികരണങ്ങള്‍.

Story first published: Sunday, July 20, 2025, 9:49 [IST]
Other articles published on Jul 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+