Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്റെ പൂനം പാണ്ഡെ; ഇന്ത്യയെ തോല്‍പിച്ചാല്‍ തുണി ഉരിയുമെന്ന് പാക് മോഡല്‍!

ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം അയച്ച പാകിസ്താനിലെ ടി വി നടിയും മോഡലുമായ ക്വാന്‍ഡില്‍ ബലോചിനെ ഓര്‍മയില്ലേ. ആളുകള്‍ തന്നെ ശ്രദ്ധിക്കാന്‍ വേണ്ടി ഇതുപോലുള്ള പല നമ്പറുകളും ബലോച് ഇറക്കാറുണ്ട്. സ്വന്തം ഹോട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്ലോഡ് ചെയ്യലാണ് മോഡലിന്റെ ഒരു പരിപാടി. എന്നിട്ട് അതേക്കുറിച്ച് ആളുകളുടെ അഭിപ്രായവും ചോദിക്കും.

Read More: സൂക്ഷിച്ചാല്‍ കൊള്ളാം... മോദിക്ക് ഭീഷണിയുമായി പാക് നടി! വീഡിയോ കാണൂ!

എന്തായാലും ബലോചിന്റെ പുതിയ നമ്പര്‍ കുറച്ചുകൂടി രസകരമാണ.് ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിച്ചാല്‍ താന്‍ നഗ്നയായി ഡാന്‍സ് ചെയ്യുമെന്നാണ് ബലോച് പറയുന്നത്. മുഴുവന്‍ നാട്ടുകാര്‍ക്കും കാണാവുന്ന ഈ നൃത്തം ഡെഡിക്കേറ്റ് ചെയ്യാന്‍ പോകുന്നത് പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കായിരിക്കും. മാര്‍ച്ച് 19ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ത്യ പാകിസ്താന്‍ മത്സരം.

baloch

കാര്യം ബലോചിന്റെ ഓഫര്‍ കുറച്ച് ഹോട്ടൊക്കെയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇതിലൊന്നും ഒരു പുതുമയും തോന്നില്ല. പുനം പാണ്ഡെയെ പോലുള്ള മോഡലുകള്‍ സ്ഥിരം പയറ്റുന്ന നമ്പറാണ് ഇതെന്നതാണ് കാരണം. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് ജയിച്ചാല്‍ താന്‍ നഗ്നയാകുമെന്നായിരുന്നു പുനം പാണ്ഡെയുടെ ഓഫര്‍. ഇന്ത്യ ലോകകപ്പ് ജയിച്ചെങ്കിലും പുനം പാണ്ഡെ വാക്ക് പാലിച്ചില്ല എന്നത് വേറെ കാര്യം.

Read Also: ട്വന്റി20 ലോകകപ്പ്: പാകിസ്താന്‍ ടീമിനൊപ്പം ഐഎസ്‌ഐ ഏജന്റുമാരും ഇന്ത്യയില്‍?
ബലോചിന് വാക്കുപാലിക്കാന്‍ അവസരം കിട്ടുമോ എന്നറിയാന്‍ മാര്‍ച്ച് 19 വരെ കാത്തിരിക്കുകയേ തരമുള്ളൂ. എന്തായാലും ഇത് വരെ ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റിട്ടില്ല. സ്വന്തം ഫേസ്ബുക്ക് പേജിലുടെയാണ് ബലോച് വീഡിയോ രൂപത്തില്‍ ആരാധകര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ബലോചിന്റെ ഫേസ്ബുക്ക് വാളിലെ വീഡിയോ സന്ദേശം നോക്കൂ..

Story first published: Tuesday, March 15, 2016, 13:54 [IST]
Other articles published on Mar 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+