ട്വന്റി20 ലോകകപ്പ്: പാകിസ്താന്‍ ടീമിനൊപ്പം ഐഎസ്‌ഐ ഏജന്റുമാരും ഇന്ത്യയില്‍?
ദില്ലി: പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് തീവ്രവാദികളും നുഴഞ്ഞുകയറുന്നതായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് അഭിപ്രായം. ആരാധകര്‍ എന്ന വ്യാജേന ഐ എസ് ഐ ഏജന്റുമാരും ഇന്ത്യയില്‍ എത്തുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. വെറുതെ പറയുന്നതല്ല, ഇത്തരം സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്, അതിങ്ങനെ.
പാകിസ്താന്‍ ടീം ഇന്ത്യയിലേക്ക് വരുമ്പോള്‍ ഒരുപാട് ആരാധകര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ അനുമതി ലഭിക്കും. പാക് ടീമിനെ പ്രോത്സാഹിപ്പിക്കാനും കളി കാണാനുമാണ് ഇവര്‍ വരുന്നത്. എന്നാല്‍ 2005 ല്‍ ഇത്തരത്തില്‍, പാക് ടീമിന്റെ സന്ദര്‍ശനത്തിനൊപ്പം ഇന്ത്യയിലേക്ക് കടന്ന ഒരു തീവ്രവാദിയുണ്ട്. പേര് സജിദ് മിര്‍. 2011 ലെ മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റാരോപിതനായ ഇയാള്‍ 2005 ല്‍ ആരാധകര്‍ക്കൊപ്പമാണ് ഇന്ത്യയിലേക്ക് കടന്നത്.

ഐ എസ് ഐ, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയുടെ ബുദ്ധിമാനായ ഏജന്റായിട്ടാണ് സജിദ് മിറിനെ കരുതുന്നത്. പാകിസ്താനില്‍ ഇയാള്‍ ഉള്ള കാര്യം പോലും സമ്മതിക്കാന്‍ പാക് അധികൃതര്‍ തയ്യാറല്ല. 2005 മുതലാണത്രെ ഇയാള്‍ ലഷ്‌കറിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയത്. മുംബൈ ഭീകരാക്രമണത്തിലും ഇന്ത്യയിലാകമാനം ഭീകരാക്രമണങ്ങള്‍ നടത്താനുള്ള കറാച്ചി പ്രോജക്ടിലും ഇയാള്‍ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ - പാകിസ്താന്‍ മത്സരം നടക്കുമ്പോള്‍ ആരാധകര്‍ക്ക് വിസ കൊടുക്കാറുണ്ട്. മറ്റ് സമയത്തെക്കാള്‍ നിയമങ്ങളിലും ഇളവുണ്ടാകും. ഇത് മുതലെടുത്താണ് സജിദ് മിര്‍ 2005 ല്‍ ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ മാത്രമല്ല മറ്റ് 12 പേരും ഇങ്ങനെ കളി കാണാന്‍ വന്ന് മുങ്ങിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ പിന്നീട് പിടിയിലായി. ട്വന്റി 20 ലോകകപ്പ് നടക്കുമ്പോഴും പാക് ആരാധകരെന്ന വ്യാജേന ഭീകരവാദികള്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications