Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരും ഇന്ത്യന്‍ ഹീറോസ്, പക്ഷെ അങ്ങനെ ആരും വിളിച്ചില്ല!- കൂട്ടത്തില്‍ ഇര്‍ഫാനും

കപില്‍ ദേവ് മുതല്‍ വിരാട് കോലി വരെ ഒരുപിടി ഇതിഹാസ താരങ്ങളെ ലോക ക്രിക്കറ്റിനു സംഭാവന ചെയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്. കൡക്കളത്തില്‍ ഇന്ത്യക്കു വേണ്ടി നടത്തിയിട്ടുള്ള അവിസ്മരണീയ പ്രകടനങ്ങള്‍ ഇവര്‍ക്കു ഹീറോ പരിവേഷം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും ഈ ഇതിഹാസങ്ങള്‍ അതു അര്‍ഹിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഒരുപാട് അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തിയിട്ടും വാഴ്ത്തപ്പെടാതെ പോയ മറ്റൊരു കൂട്ടം കളിക്കാരുണ്ട്. അവരെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പറയുന്നത്. രാജ്യത്തിനു വേണ്ടി കൈമെയ് മറന്നു പോരാടിയിട്ടും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയവരാണ് ഇവര്‍. ഇങ്ങനെയുള്ള നാലു പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ സ്വിങ് ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊന്നും ലഭിക്കുന്ന പ്രശംസയോ, അംഗീകാരമോ ഭുവിക്കു ലഭിക്കുന്നില്ലെനനു കാണാം. ഒരുകാലത്ത് ബുംറയേക്കാള്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം.
2012ലെ അരങ്ങേറ്റത്തിനു ശേഷം ഇന്ത്യക്കു വേണ്ടി 186 മല്‍സരങ്ങളില്‍ നിന്നും 246 വിക്കറ്റുകള്‍ ഭുവി വീഴ്ത്തിയിട്ടുണ്ട്. ടി20, ഏകദിനം എന്നിവയില്‍ ഇപ്പോഴും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നുണ്ടെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിനു ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയിലേക്കു ഭുവി പരിഗണിക്കപ്പെട്ടിരുന്നില്ല.

 ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ഇഷാന്ത് ശര്‍മ. 2007-08ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ റിക്കി പോണ്ടിങിനെ വിറപ്പിച്ച ഇഷാന്തിന്റെ സ്‌പെല്‍ പലരും ഓര്‍മിക്കുന്നുണ്ടാവും. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളേക്കാള്‍ വിദേശ പിച്ചുകളിലാണ് അദ്ദേഹം കൂടുതല്‍ അപകടം വിതച്ചിട്ടുള്ളത്. 101 ടെസ്റ്റുകളില്‍ നിന്നും 303 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ഇപ്പോഴും ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമാണ്.
ഇന്ത്യന്‍ ടെസ്റ്റ് വിജയങ്ങളില്‍ മറ്റു ബൗളര്‍മാരെല്ലാം വാഴ്ത്തപ്പെടുമ്പോള്‍ അവിടെയൊന്നും ഇഷാന്തിന്റെ സംഭാവന പരാമര്‍ശിക്കപ്പെടാറില്ലെന്നത് നിരാശാജനകമാണ്.

 ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്റെ പിന്‍ഗാമിയാവുമെന്ന് ഒരുകാലത്ത് വാഴ്‌ത്തെപ്പട്ട താരമായിരുന്നു ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഉജ്ജ്വലമായി തുടങ്ങിയ ഇര്‍ഫാന്റെ കരിയര്‍ പക്ഷെ പിന്നീട് അവിശ്വസനീയമാം വിധമായിരുന്നു കൂപ്പുകുത്തിയത്. എങ്കിലും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്.
2003-04ലെ ഓസീസ് പര്യടനത്തോടെയാണ് ഇര്‍ഫാന്‍ ശ്രദ്ധിക്കപ്പെടുന്നത്. പാകിസ്താനെതിരേ ടെസ്റ്റില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് കൊയ്തതോടെ അദ്ദേഹം ഇന്ത്യയുടെ സെന്‍സേഷനായി മാറി. പക്ഷെ പിന്നീടെപ്പോഴോ ഇര്‍ഫാന് താളം നഷ്ടപ്പെട്ടു. 2007ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു അദ്ദേഹം. ബാറ്റിങില്‍ മുന്‍നിരയിലടക്കം പല പൊസിഷനുകളിലും ഇറങ്ങി മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ഇര്‍ഫാന്‍ കളിച്ചിട്ടുണ്ട്. പക്ഷെ ഇവയുടെ പേരില്‍ അദ്ദേഹത്തിന് അര്‍ഹിച്ച ക്രെഡിറ്റ് ലഭിച്ചിട്ടില്ലെന്നു കാണാം. 2020ലായിരുന്നു എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇര്‍ഫാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 വസീം ജാഫര്‍

വസീം ജാഫര്‍

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍ മെഷീന്‍ തന്നെയായിരുന്നു മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വസീം ജാഫര്‍. 20,000ത്തിന് അടുത്ത് റണ്‍സാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വാരിക്കൂട്ടിയത്. 57 സെഞ്ച്വറികളും 91 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് ജാഫര്‍.
മുംബൈയ്ക്കു വേണ്ടി ദീര്‍ഘകാലം കളിച്ച ശേഷം അദ്ദേഹം വിദര്‍ഭയിലേക്കു മാറിയിരുന്നു. അവിടെയും ജാഫര്‍ ഫോം തുടര്‍ന്നു. 2000ത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ അദ്ദേഹം 2008ല്‍ വിരമിക്കുകയും ചെയ്തു.
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അഞ്ചു സെഞ്ച്വറികളും 11 ഫിഫ്റ്റികളും നേടിയിട്ടുള്ള ജാഫറിന്റെ ഉയര്‍ന്ന സ്‌കോര്‍ 212 റണ്‍സാണ്. കഴിവുണ്ടായിട്ടും ഇന്ത്യക്കു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ അദ്ദേഹം തഴയപ്പെടുകയായിരുന്നു. 40ാം വയസ്സിലും ആഭ്യന്തര ക്രിക്കറ്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികളടിച്ച് ജാഫര്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. എന്നിട്ടും അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു ലഭിച്ചിട്ടില്ല.

Story first published: Tuesday, June 8, 2021, 14:07 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+