Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ചരിത്രനേട്ടവുമായി വസിം ജാഫര്‍

കേരളത്തിനെതിരെ പിടിമുറുക്കി വിദര്‍ഭ | Oneindia Malayalam

കൃഷ്ണഗിരി: ദേശീയ ക്രിക്കറ്റ് ടീമില്‍ തഴഞ്ഞെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള വസിം ജാഫര്‍ കേരളത്തിനെതിരായ മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. രഞ്ജി ട്രോഫിയുടെ ഒരു സീസണില്‍ 1000 റണ്‍സ് നേട്ടം രണ്ടുവട്ടം തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന പദവിയാണ് ജാഫറിനെ തേടിയെത്തിയത്.
രഞ്ജി സെമി ഫൈനല്‍: ഉമേഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കേരളം, വിദര്‍ഭ വന്‍ ലീഡിലേക്ക്
നേരത്തെ 2008-09 സീസണില്‍ മുംബൈയ്ക്കുവേണ്ടി കളിക്കുമ്പോള്‍ 16 ഇന്നിങ്‌സുകളില്‍നിന്നായി ജാഫര്‍ 1260 റണ്‍സ് നേടിയിരുന്നു. ഇക്കുറി വിദര്‍ഭയ്ക്ക് വേണ്ടി കളിക്കുന്ന താരത്തിന് 1000 റണ്‍സ് തികയ്ക്കാനായി 31 റണ്‍സായിരുന്നു കേരളത്തിനെതിരായ മത്സരത്തിന് മുന്‍പ് വേണ്ടിയിരുന്നത്. ജാഫര്‍ 34 റണ്‍സെടുത്താണ് പുറത്തായത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജാഫര്‍ നേരത്തെ പുറത്തായെങ്കിലും ആദ്യദിനം തന്നെ മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ വിദര്‍ഭയ്ക്ക് കഴിഞ്ഞു.

wasimjaffer

കഴിഞ്ഞയാഴ്ച ക്വാര്‍ട്ടര്‍ ഫൈനലിലും ജാഫര്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 40 വയസ് കഴിഞ്ഞശേഷം രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ജാഫര്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഏഷ്യന്‍ താരവുമായി. ഉത്തരാഖണ്ഡിനെതിരെ 206 റണ്‍സ് നേടിയതോടെയാണ് മുന്‍ ഇന്ത്യന്‍ താരം രണ്ട് ഡബിള്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കുവേണ്ടി 31 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരത്തെ ദേശീയ ടീമില്‍ കാര്യമായി പരിഗണിച്ചിരുന്നില്ല. അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1944 റണ്‍സും ജാഫര്‍ നേടി. ഓപ്പണറായിരുന്ന താരം ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി നിര്‍ണായക സ്‌കോര്‍ കണ്ടെത്തി. എന്നാല്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ താരങ്ങളുടെ രംഗപ്രവേശനത്തിനുശേഷം ജാഫറിന് അവസരങ്ങള്‍ കുറയുകയായിരുന്നു.

Story first published: Thursday, January 24, 2019, 17:30 [IST]
Other articles published on Jan 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+