Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമേഷ് കൊടുങ്കാറ്റില്‍ കേരളം 106ന് പുറത്ത്, വിദര്‍ഭയുടെ കുതിപ്പ്... പിന്നാലെ തിരിച്ചടിച്ച് കേരളം

കേരളം 106 റൺസിന്‌ പുറത്തായി | Oneindia Malayalam

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കന്നി സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ കേരളത്തിനെതിരേ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭ മികച്ച ലീഡിലേക്ക്. കേരളത്തെ ആദ്യദിനം തന്നെ ഒന്നാമിന്നിങ്‌സില്‍ 106 റണ്‍സിന് വിദര്‍ഭ എറിഞ്ഞിട്ടു. മറുപടി ബാറ്റിങില്‍ വിദര്‍ഭ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 171 റണ്‍സെടുത്തിട്ടുണ്ട്. വിദര്‍ഭ ഇപ്പോള്‍ 65 റണ്‍സിന് മുന്നിലാണ്. അവസാന 10 ഓവറില്‍ മൂന്നു വിക്കറ്റെടുക്കാനായത് കേരളത്തിന് നേരിയ ആശ്വാസമായി. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 169 റണ്‍സെന്ന നിലയില്‍ കുതിക്കുകയായിരുന്ന വിദര്‍ഭയ്ക്കു കടിഞ്ഞാണിടാനായത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

1

75 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ്‌സ്‌കോറര്‍. സഞ്ജയ് രാമസ്വാമി (19), വസീം ജാഫര്‍ (34), അഥര്‍വ ടെയ്ഡ് (23), രജ്‌നീഷ് ഗുര്‍ബാനി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കേരളത്തിനു വേണ്ടി സന്ദീപ് വാര്യരും എംഡി നിധീഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പേസര്‍ കൂടിയായ ഉമേഷ് യാദവിന്റെ തീപ്പൊരി ബൗളിങാണ് കേരളത്തിന്റെ കഥ കഴിച്ചത്. ഉമേഷ് ഏഴു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. 12 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 48 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഉമേഷ് ഏഴു പേരെ പുറത്താക്കിയത്. കേരള നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്ക സ്‌കോര്‍ തികച്ചുള്ളൂ. 37 റണ്‍സുമായി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റ ടോപ്‌സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട വിഷ്ണുവിന്റെ ഇന്നിങ്‌സില്‍ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (22) ബേസില്‍ തമ്പിയുമാണ് (10) രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

2

ടീം സ്‌കോര്‍ ഒമ്പതില്‍ വച്ചാണ് കേരളത്തിന്റെ പതനം ആരംഭിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെ (8) യാഷ് താക്കൂറിന്റെ കൈകളിലെത്തിച്ച് ഉമേഷാണ് കേരളത്തിന്റെ വിക്കറ്റ് കൊയ്ത്തിന് തുടക്കമിട്ടത്. പിന്നീട് തുടര്‍ച്ചയായി കേരളത്തിന്റെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ഒരു കൂട്ടുകെട്ടിനെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ വിദര്‍ഭ അനുവദിച്ചില്ല. മൂന്നു വിക്കറ്റെടുത്ത രജ്‌നീഷ് ഗുര്‍ബാനിയും ഉമേഷിന് മികച്ച പിന്തുണയേകി.

Story first published: Thursday, January 24, 2019, 17:24 [IST]
Other articles published on Jan 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+