Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സിനിമാ നടിമാരെ പ്രണയിച്ചു, ഗോസിപ്പ് കോളങ്ങളിലുമെത്തി! പാക് ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍

ഇന്ത്യന്‍ സിനിമാ ലോകവും ക്രിക്കറ്റും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. രണ്ട് വിഭാഗത്തിലുള്ള ആളുകള്‍ക്കും വലിയ പ്രശസ്തിയും ആരാധകരും ആസ്തിയും ലഭിക്കുന്നുണ്ട്. ഐപിഎല്ലിന്റെ വരവോടെ സിനിമാ മേഖലയിലെ പല പ്രമുഖരും ക്രിക്കറ്റിനോട് കൂടുതല്‍ അടുക്കുന്ന സാഹചര്യമുണ്ടായി. പല ക്രിക്കറ്റ് താരങ്ങളുടേയും കാമുകിമാരെ പരിശോധിച്ചാല്‍ അവര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാവും. പല ക്രിക്കറ്റ് താരങ്ങളും വിവാഹം കഴിച്ചിരിക്കുന്നത് ബോളിവുഡ് താരങ്ങളെയാണ്.

വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ ബോളിവുഡിനെ സൂപ്പര്‍ നായികയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചും സിനിമാ മേഖലയിലുള്ള ആളാണ്. ക്രിക്കറ്റ് താരങ്ങളും സിനിമാ നടിമാരും തമ്മിലുള്ള പ്രണയം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ പാകിസ്താന്റെ ചില ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലെ ചില സിനിമാ നടിമാരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വിവാദമായ പ്രണയബന്ധങ്ങളെക്കുറിച്ചറിയാം.

പാകിസ്താന്‍ വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാണ് ഉസ്മാന്‍ അഫ്‌സല്‍. അദ്ദേഹം ബോളിവുഡ് താരം അമൃത അറോറയുമായി പ്രണയത്തിലായിരുന്നു. നിരവധി പൊതുപരിപാടിയില്‍ ഇരുവരേയും ഒന്നിച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ഈ പ്രണയം വിവാഹത്തിലേക്കെത്തിയില്ല. ഇരുവരും ബ്രേക്കപ്പായ ശേഷം അമൃത മറ്റൊരാളെ വിവാഹം കഴിച്ചു.

പാകിസ്താന്റെ സൂപ്പര്‍ പേസറും ഇതിഹാസവുമായ വസിം അക്രവും ഇന്ത്യന്‍ സിനിമാ താരം സുസ്മിത സെന്നും തമ്മിലുള്ള പ്രണയ വാര്‍ത്ത വലിയ വിവാദമായതാണ്. ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം അക്രം ഏറെ നാള്‍ ഇന്ത്യയിലുണ്ടായിരുന്നു. റിയാലിറ്റി ഷോയില്‍ സുസ്മിത സെന്നിനൊപ്പം അക്രം ജഡ്ജായി ഇരുന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവും ഉണ്ടായിരുന്നു. ഇത് പ്രണയമാണെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.

Sushmita Sen

ഗോസിപ്പ് കോളങ്ങളില്‍ പല വാര്‍ത്തയും എത്തിയെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചില്ല. ഒടുവില്‍ ഓസ്‌ട്രേലിയക്കാരിയായ മറ്റൊരു സ്ത്രീയെ അക്രം വിവാഹം കഴിച്ചു. പാകിസ്താന്റെ മുന്‍ നായകനും പ്രധാന മന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാനും ഇന്ത്യയില്‍ പ്രണയമുണ്ടായിരുന്നു. സീനത് അമാനും ഇമ്രാന്‍ ഖാനും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇമ്രാന്റെ 27ാം ജന്മദിനം സീനത്തിനൊപ്പമാണ് ആഘോഷിച്ചത്.

ഇരുവരുടേയും ശക്തമായ പ്രണയമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിവാഹത്തിലേക്കെത്തിയില്ല. മുന്‍ പാക് താരം മൊഹ്‌സിന്‍ ഖാനും ഇന്ത്യയില്‍ പ്രണയമുണ്ടായിരുന്നു. റീന റോയിയുമായി മൊഹ്‌സിന്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടാണ് പ്രചരിച്ചത്. ഇരുവരുടേയും പ്രണയം വിവാഹത്തിലേക്കെത്തിയിരുന്നു. എന്നാല്‍ ദാമ്പത്ത്യം അധികം നീണ്ടില്ല. ഇരുവരും പെട്ടെന്ന് തന്നെ വിവാഹ ബന്ധം വേര്‍പെടുത്തി.

പാകിസ്താന്റെ സൂപ്പര്‍ പേസറാണ് ഷുഹൈബ് അക്തര്‍. ലോക ക്രിക്കറ്റിനെ വേഗ ബൗളിങ്ങുകൊണ്ട് വിറപ്പിച്ച അക്തര്‍ സൊനാലി ബെന്‍ദ്രിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സൊനാലിയോടുള്ള പ്രണയം ഒരു റിയാലിറ്റി ഷോയിലൂടെയാണ് അക്തര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് നാക്കുപിഴയാണെന്ന് അക്തര്‍ വ്യക്തമാക്കിയിരുന്നു.

മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖും തമന്ന ബാട്ടിയയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളുമെത്തിയിരുന്നു. ദുബായില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഇതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെത്തിയത്. എന്നാല്‍ ഇത് വെറും ഗോസിപ്പ് മാത്രമായിരുന്നു.

Story first published: Thursday, August 31, 2023, 22:40 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+