Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇന്ത്യക്കായി ഇനിയും കളിച്ചേനെ! വിരമിച്ചത് ശരിയായ സമയത്തോ? അക്രം പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് മൂന്ന വര്‍ഷം പിന്നിട്ടും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി 42ാം വയസ്സിലും കളി തുടരുകയാണ്. ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ച അദ്ദേഹം അടുത്ത സീസണിലും കളിക്കാന്‍ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. നിലവിലെ ഫിറ്റ്‌നസും പ്രകടനവുമെല്ലാം പരിഗണിക്കുമ്പോള്‍ ധോണിക്കു ഇനിയും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം.

ആഗ്രഹിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കുറച്ചു കൂടി കളിക്കാന്‍ എംഎസ് ധോണിക്കു സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നിയത്. പക്ഷെ ശരിയായ സമയത്തു അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ധോണി എപ്പോഴും ധോണിയാവുന്നത്. ഐപിഎല്ലില്‍ അടുത്ത വര്‍ഷം കൂടുതല്‍ കരുത്തനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും വസീം അക്രം വ്യക്തമാക്കി.

AKRAM-DHONI

എംഎസ് ധോണിക്കു വളരെയധികം അനുഭവസമ്പത്തുണ്ട്. കൂടാതെ ശാരീരികമായി ഫിറ്റും വളരെ ശാന്തതയുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിനു ഇനിയും കളിക്കാനുള്ള അഭിനിവേശമുണ്ട് എന്നതാണ്. നിങ്ങള്‍ക്കു ഗെയിമിനോടു പാഷനില്ലെങ്കില്‍ എത്ര ഫിറ്റ്‌നസുണ്ടായിട്ടും കാര്യമില്ല. പാഷനില്ലെങ്കില്‍ നിങ്ങള്‍ക്കു നന്നായിട്ട് പെര്‍ഫോം ചെയ്യാനും കഴിയില്ല. ശാരീരികമായി എംഎസ് ധോണി ഫിറ്റാണ്.

കഴിഞ്ഞ ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടതായി വന്നില്ല. ഒരു പ്രത്യേക വയസ്സ് കഴിഞ്ഞാല്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് വളരെ ബുദ്ധിമുട്ടാണ്. പക്ഷെ ധോണിയെക്കുറിച്ച് അറിയാവുന്നതു കൊണ്ടു തന്നെ ആ പാഷന്‍ തുടര്‍ന്നുമുണ്ടെങ്കില്‍ അദ്ദേഹം പരിശീലനം നടത്തും. മാച്ച് പരിശീലനം വളരെ പ്രധാനമാണ്, പക്ഷെ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിനറിയാമെന്നു തനിക്കുറപ്പുണ്ടെന്നും വസീം അക്രം പറയുന്നു.

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെയും വസീം അക്രം വാനോളം പുകഴ്ത്തി. ധോണി വളരെ അമൂല്യമായ ക്രിക്കറ്ററും ക്യാപ്റ്റനുമാണ്. ഒരു ടീമിനൊപ്പം അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടുകയെന്നത് വളരെ വലിയ കാര്യമാണ്. ഐപിഎല്‍ വളരെ വലിയ ടൂര്‍ണമെന്റാണ്.

10 ടീമുകള്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ നിങ്ങള്‍ക്കു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ 14 മല്‍സരങ്ങളില്‍ കളിക്കേണ്ടതുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണില്‍ പതിയെയാണ് തുടങ്ങിയത്. പക്ഷെ നിങ്ങള്‍ ധോണിക്കു ഏതു ടീമിനെ നല്‍കിയാലും അദ്ദേഹം അവരെ ഫൈനലിലെത്തിക്കുകയും ചാംപ്യന്‍മാരാക്കുകയും ചെയ്യും.

സിഎസ്‌കെയുടെ അഞ്ചു ട്രോഫികളെന്നത് സ്വപ്‌നതുല്യമായ നേട്ടമാണ്. അവര്‍ ഇതിഹാസതുല്യരായ ടീമായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റലും വലിയ, ഏറ്റവും ബുദ്ധിമുട്ടേറിയ ടൂര്‍ണമന്റിലാണ് സിഎസ്‌കെ ഇതു സാധിച്ചെടുത്തിരിക്കുന്നത്. എംഎസ് ധോണി എപ്പോള്‍ ക്രിക്കറ്റ് മതിയാക്കിയാലും അദ്ദേഹം സിഎസ്‌കെയില്‍ തുടരുമെന്ന് എനിക്കുറപ്പാണ്. ഉപദേഷ്ടാവായോ, പ്രസിഡന്റായോ, ഏതു പേരിലുമാവട്ടെ ധോണി സിഎസ്‌കെയില്‍ തന്നെയുണ്ടാവും. ധോണിയും സിഎസ്‌കെയും വേര്‍പിരിയുമെന്നു കരുതുന്നില്ലെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റിങിലും മോശമല്ലാത്ത പ്രകടനം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കാഴ്ചവയ്ക്കാന്‍ എംഎസ് ധോണിക്കു കഴിഞ്ഞിരുന്നു. ഏഴ്, എട്ട് സ്ഥാനങ്ങില്‍, പലപ്പോഴും അവസാനത്തെ രണ്ടോവറുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ഫിനിഷിങില്‍ തന്റെ മിടുക്ക് ഇപ്പോഴും പൂര്‍ണമായി നഷ്ടമായിട്ടില്ലെന്നു ധോണി ചില ഇന്നിങ്‌സുകളിലൂടെ തെളിയിക്കുകയും ചെയ്തു. 12 ഇന്നിങ്‌സുകളിലായി 182.45 സ്‌ട്രൈക്ക് റേറ്റോടെ 104 റണ്‍സാണ് അദ്ദേഹം നേടിയത്. 57 ബോളുകളായിരുന്നു സീസണില്‍ ധോണി നേരിട്ടത്.

Story first published: Tuesday, June 6, 2023, 14:47 [IST]
Other articles published on Jun 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+