Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അതു സെഞ്ച്വറിക്കു തുല്യം, എങ്കിലും അവന്‍ സെഞ്ച്വറി അര്‍ഹിച്ചതായി ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി പുറത്താവാതെ 85 റണ്‍സെടുത്ത യുവ താരം വാഷിങ്ടണ്‍ സുന്ദറിനെ പ്രശംസിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സുന്ദര്‍ തീര്‍ച്ചയായും സെഞ്ച്വറി തന്നെ അര്‍ഹിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 21 കാരനായ സുന്ദര്‍ 138 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 85 റണ്‍സ് അടിച്ചെടുത്തത്.

1

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 192 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു. ഏഴാമനായി സുന്ദര്‍ ക്രീസിലെത്തിയത്. ഇന്ത്യയെ 337 റണ്‍സെന്ന മോശല്ലാത്ത സ്‌കോറിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ആര്‍ അശ്വിനൊപ്പം ഏഴാം വിക്കറ്റില്‍ 80 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ സുന്ദറിനായിരുന്നു. ഈ സഖ്യമാണ് ഇന്ത്യയെ 300 കടക്കാന്‍ സഹായിച്ചത്.

2

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സുന്ദറിന്റെ ഇന്നിങ്‌സിനെ ഗവാസ്‌കര്‍ അഭിനന്ദിക്കുകയും സെഞ്ച്വറി അര്‍ഹിച്ചിരുന്നതായും അഭിപ്രായപ്പെട്ടത്. വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ് ഒന്നു നോക്കൂ. ചില ഷോട്ടുകള്‍ കണ്ണഞ്ചിപ്പിക്കുന്നവയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ലോഫ്റ്റഡ് ഷോട്ടിലൂടെ നേടിയ സിക്‌സര്‍, ജോ റൂട്ടിനെതിരായ ഷോട്ട് എന്നിവ എടുത്തു പറയേണ്ടതാണ്. അര്‍ഹിച്ച അര്‍ധസെഞ്ച്വറിയാണ് അവന്‍ നേടിയത്, സെഞ്ച്വറി അവന്‍ അര്‍ഹിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ഒരുപാട് സെഞ്ച്വറികള്‍ നേടാന്‍ കഴിയില്ല. പുറത്താവാതെ നേടിയ 85 റണ്‍സ് സെഞ്ച്വറിക്കു തുല്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സുന്ദര്‍-അശ്വിന്‍ സഖ്യം ഇന്ത്യയെ സംബന്ധിച്ച് മികച്ച കൂട്ടുകെട്ടാണുണ്ടാക്കിയതെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സുന്ദറും അശ്വിനും ചേര്‍ന്നെടുത്ത 80 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ഈ രണ്ടു പേരും അധികം റണ്‍സെടുക്കാതെ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 241 റണ്‍സിനു പകരം 341 റണ്‍സിന്റെ ലീഡുണ്ടാവുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ നല്‍കിയതിനേക്കാള്‍ വലിയ ലക്ഷ്യം ഇംഗ്ലണ്ട് ഇന്ത്യക്കു നല്‍കുമായിരുന്നുവെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

3

420 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നല്‍കിയത്. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 178 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ആറു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്.

Story first published: Monday, February 8, 2021, 16:53 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+