Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കൂട്ടുകാര്‍ 'ചതിച്ചു', വാഷിങ്ടണ്‍ സുന്ദറിനു നഷ്ടമായത് രണ്ടു സെഞ്ച്വറികള്‍!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സെഞ്ച്വറി വീരന്‍ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാവുമായിരുന്നു. എന്നാല്‍ കൂട്ടുകാരുടെ പിന്തുണയില്ലാത്തതു കൊണ്ടു മാത്രം ഒരു സെഞ്ച്വറികള്‍ പോലും താരത്തിനു നേടാാനായില്ല. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 365 റണ്‍സെടുത്തു പുറത്തായപ്പോള്‍ 96 റണ്‍സുമായി സുന്ദര്‍ ഔട്ടാവാതെ ക്രീസിന്റെ മറുവശത്തുണ്ടായിരുന്നു.

1

ഒരാളെങ്കിലും പിന്തുണ നല്‍കി ക്രീസില്‍ പിടിച്ചുനിന്നിരുന്നെങ്കില്‍ അര്‍ഹിച്ച സെഞ്ച്വറി സുന്ദര്‍ കുറിക്കുമായിരുന്നു. നാലാം ടെസ്റ്റില്‍ അക്ഷര്‍ പട്ടേലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ സുന്ദറിന്റെ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചുരുന്നു. പക്ഷെ അക്ഷറിന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവ് എല്ലാ പ്രതീക്ഷകളും തകര്‍ത്തു. സുന്ദര്‍ ബാറ്റ് ചെയ്യവെ നോണ്‍ സ്‌ട്രൈക്കറായ അക്ഷര്‍ അനാവശ്യ സിംഗിളിനായി ശ്രമിച്ച് റണ്ണൗട്ടാവുകയായിരുന്നു. സിംഗിളിനായി ഓടിയ അക്ഷര്‍ അബദ്ധം മനസ്സിലാക്കി തിരികെ ക്രീസിലേക്കു വന്നെങ്കിലും ബെയ്ല്‍സ് ഇളകിക്കഴിഞ്ഞിരുന്നു.

ഇതോടെ സുന്ദര്‍ 96, ഇന്ത്യക്കു ശേഷിച്ചത് രണ്ടു വിക്കറ്റ്. ഇഷാന്ത് ശര്‍മായിരുന്നു തുടര്‍ന്നു ക്രീസിലെത്തിയത്. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സിനെതിരേ ആദ്യ ബോളില്‍ തന്നെ ഇഷാന്ത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. നിരാശനായി ഇതു കണ്ടു നില്‍ക്കാനെ സുന്ദറിനായുള്ളൂ. നേരത്തേ ആര്‍ അശ്വിനെ ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സഹായിച്ച മുഹമ്മദ് സിറാജ് അതുപോലെയൊരു പിന്തുണ സുന്ദറിനും നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ആദ്യ ബോളില്‍ റണ്ണില്ല. രണ്ടാമത്തെ ബോളില്‍ സിറാജ് ക്ലീന്‍ബൗള്‍ഡായതോടെ സുന്ദര്‍ നിരാശനായി ഗ്രൗണ്ട് വിടുകയായിരുന്നു.

2

നേരത്തേ ചെന്നൈയില്‍ ഇന്ത്യ പരാജയപ്പെട്ട ആദ്യ ടെസ്റ്റിലും സുന്ദറിന് സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അന്നു ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 337 റണ്‍സിന് പുറത്തായപ്പോള്‍ 85 റണ്‍സോടെ സുന്ദര്‍ ക്രീസിലുണ്ടായിരുന്നു. ആര്‍ അശ്വിന്‍ അന്നു മോശമല്ലാത്ത പിന്തുണ താരത്തിനു നല്‍കിയിരകുന്നു. 31 റണ്‍സെടുത്ത അശ്വിന്‍ പുറത്തായതോടെ ഇന്ത്യ വേഗം പുറത്താവുകയും ചെയ്തു. ഷഹബാസ് നദീം (0), ഇഷാന്ത് ശര്‍മ (4), ജസ്പ്രീത് ബുംറ (0) എന്നിവര്‍ വന്നതു പോലെ മടങ്ങിയപ്പോള്‍ സുന്ദറിന് നിസ്സഹായനായി നില്‍ക്കാനേ സാധിച്ചുള്ളൂ. 138 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് സുന്ദര്‍ 85 റണ്‍സുമായി പുറത്താവാതെ നിന്നത്.

ടെസ്റ്റില്‍ 90ന് മുകളില്‍ റണ്‍സുമായി പുറത്താവാതെ നിന്ന ഏഴാമത്തെ താരം കൂടിയാണ് സുന്ദര്‍. അജിത് വഡേക്കര്‍ (91*), ഗുണ്ടപ്പ വിശ്വനാഥ് (97*), ദിലീപ് വെങ്‌സാര്‍ക്കര്‍ (98*), സൗരവ് ഗാംഗുലി (98*), രാഹുല്‍ ദ്രാവിഡ് (91*), ആര്‍ അശ്വിന്‍ (91*) എന്നിവരാണ് ഈ ലിസ്റ്റിലുള്ള മറ്റു താരങ്ങള്‍.

Story first published: Saturday, March 6, 2021, 12:23 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+