Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ഭയം തോന്നി, സന്തോഷവും... 23ാം വയസ്സില്‍ ക്യാപ്റ്റനായതിനെക്കുറിച്ച് കപില്‍

ദില്ലി: ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. അന്നു ഭയത്തോടൊപ്പം സന്തോഷവും തോന്നിയതായി അദ്ദേഹം പറയുന്നു. ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഉചിതമായ സമയത്തിനു മുമ്പ് നിങ്ങളെ തേടിയെത്തും, പക്ഷെ വൈകിയേ ഇതു മനസ്സിലാവുകയുള്ളൂ. 23ാം വയസ്സിലാണ് തന്നെ ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത്. അന്നു ഭയവും ഒപ്പം സന്തോഷവും തോന്നി. എങ്ങനെയാണ് ഈ സീനിയര്‍ താരങ്ങളെയെല്ലാം കൈകാര്യം ചെയ്യുകയെന്നതായിരുന്നു ഭയത്തിനു കാരണം. എന്നാല്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ടീമിനെ നയിക്കാന്‍ കഴിയുമെന്ന് സെലക്ടമാര്‍ക്കു തോന്നിയതില്‍ സന്തോഷവും തോന്നിയെന്ന് കപില്‍ ഒരു ചടങ്ങില്‍ മനസ്സ് തുറന്നു.

KAPIL

കളിക്കളത്തില്‍ മാത്രമായിരുന്നു താന്‍ ക്യാപ്റ്റനെന്നും കളത്തിനു പുറത്ത് തന്റെ ഹീറോസായിരുന്നു നായകനെന്നും കപില്‍ പറയുന്നു. താന്‍ ആരാധിച്ചിരുന്ന താരങ്ങള്‍ തനിക്കൊപ്പം, തനിക്കു കീഴില്‍ കളിക്കുന്നു. ആദ്യമായി ക്യാപ്റ്റനായപ്പോള്‍ വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. അന്ന് മനസ്സില്‍ ഒന്നു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഗ്രൗണ്ടില്‍ മാത്രം താന്‍ ഇവരുടെയെല്ലാം ക്യാപ്റ്റനാവും. എന്നാല്‍ കളി കഴിഞ്ഞാല്‍ അവരെല്ലാം തന്റെ ക്യാപ്റ്റനുമാവുമായിരുന്നെന്നും കപില്‍ വിശദമാക്കി.

കപിലിന്റെ ജീവിതകഥ ആസ്പദമാക്കി ബോളിവുഡില്‍ സിനിമയൊരുങ്ങുകയാണ്. 83 എന്നു പേരിട്ട സിനിമയില്‍ യുവ നടന്‍മാരില്‍ ശ്രദ്ധേയനായ രണ്‍വീര്‍ സിങാണ് കപിലായെത്തുന്നത്. ഈ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു തന്നെക്കുറിച്ചുള്ള കഥയല്ലെന്നും 1983ല്‍ ലോകകപ്പ് നേടിയ ടീമിനെക്കുറിച്ചുള്ള കഥയാണെന്നുമായിരുന്നു കപിലിന്റെ പ്രതികരണം. തന്റെ റോള്‍ ചെയ്യാന്‍ രണ്‍വീറിനെപ്പോലൊരു നടനെ ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ഈ റോള്‍ ചെയ്യാന്‍ വളരെ അനുയോജ്യനായ താരമാണ് അദ്ദേഹമെന്നും കപില്‍ വ്യക്തമാക്കി.

Story first published: Monday, October 21, 2019, 16:04 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+