Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങില്‍ ബെസ്റ്റ് ആര്? തിരഞ്ഞെടുത്ത് വാര്‍ണറും വില്ല്യംസണും... രണ്ടു ലിസ്റ്റിലും കോലി

സിഡ്‌നി: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണും. ഇന്‍സ്റ്റഗ്രാം ലൈവില്‍ പരസ്പരം സംസാരിക്കവെയാണ് നിലവിലെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ കൂടിയായ വാര്‍ണറും വില്ല്യംസണും തങ്ങളുടെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തത്.

ക്രിക്കറ്റില്‍ തുടങ്ങി കൊറോണ വൈറസിനെ തുടര്‍ന്ന് ലോകം നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളുള്‍പ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് വാര്‍ണറും വില്ല്യംസണും സംസാരിച്ചു. രണ്ടു പേരാണ് ബാറ്റിങില്‍ ഇപ്പോള്‍ തന്റെ ഫേവറിറ്റ് താരങ്ങളെന്ന് വില്ല്യംസണ്‍ പറയുമ്പോള്‍ വാര്‍ണര്‍ മൂന്നു പേരെയാണ് കേമന്‍മാരായി ചൂണ്ടിക്കാണിക്കുന്നത്. രണ്ടു പേരുടെ ലിസ്റ്റിലും ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ട്.

കോലി രണ്ടു ലിസ്റ്റിലും

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് വാര്‍ണറുടെയും വില്ല്യംസണിന്റെയും ഫേവറിറ്റ് ലിസ്റ്റില്‍ പൊതുവായുള്ള ഏക താരം. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് കോലി.
മാത്രമല്ല ഏകദിനത്തില്‍ അദ്ദേഹം നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമാണ്. ടെസ്റ്റില്‍ ചെറിയ വ്യത്യാസത്തിലാണ് കോലി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

കോലി, എബിഡിയും

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്, കോലി എന്നിവരാണ് നിവവിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു വില്ല്യംസണ്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുക ദുഷ്‌കരമാണ്. എബിയെപ്പോലൊരാളെ എങ്ങനെ ഒഴിവാക്കും. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമേ അദ്ദേഹം കളിക്കുന്നുവെന്ന് അറിയാം. എന്നാല്‍ പ്രതിഭയുള്ള താരങ്ങളെ പരിഗണിക്കുമ്പോള്‍ എബി തീര്‍ച്ചയായും മുന്നില്‍ തന്നെയുണ്ടാവും. തങ്ങളുടെ കാലത്തെ വളരെ സ്‌പെഷ്യലായ താരമാണ് അദ്ദേഹം. വേറെയും കഴിവുറ്റ ഒരുപിടി കളിക്കാരുണ്ടെന്ന് വില്ല്യംസണ്‍ വിശദമാക്കി.
മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ ആധിപത്യം നേടാന്‍ ആഗ്രഹിക്കുന്ന താരമാണ് കോലി. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുകയെന്നതും എതിരേ കളിക്കുകയെന്നതും നല്ല അനുഭവമാണ്. തന്റെ നിലവാരം അത്രയേറെ കോലി ഉയര്‍ത്തിയതായും വില്ല്യംസണ്‍ ചൂണ്ടിക്കാട്ടി.

കോലിയും സ്മിത്തും വില്ല്യംസണും

കോലിയെയും സഹതാരവുമായ സ്റ്റീവ് സ്മിത്തിനെയും വില്ല്യംസണിനെയുമാണ് വാര്‍ണര്‍ മികച്ച ബാറ്റ്‌സ്മാന്‍മാരായി തിരഞ്ഞെടുത്തത്. ഈ തലമുറയിലെ ഫാബ് ത്രീയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങളാണ് മൂന്നു പേരും. റണ്‍സെടുക്കാനുള്ള ആര്‍ത്തിയും സ്ഥിരയും ഇവരെ മറ്റു കളിക്കാരില്‍ നിന്നു വ്യത്യസ്തരാക്കുന്നു.
കോലി ഏകദിനത്തില്‍ ഒന്നാമനും വാര്‍ണര്‍ ടെസ്റ്റില്‍ നമ്പര്‍ വണ്ണുമാണ്. വില്ല്യംസണ്‍ ടെസ്റ്റില്‍ നാലാം റാങ്കിലും ഏകദിനത്തില്‍ ഏഴാം നമ്പറിലുമുണ്ട്.
നീയും സ്മിത്തിയും (സ്മിത്ത്) വിരാടുമാണ് എന്റെ ഫേവറിറ്റുകളെന്ന് വാര്‍ണര്‍ വില്ല്യംസണിനോടു പറഞ്ഞു. ഐപിഎല്ലില്‍ വാര്‍ണറുടെ ടീമംഗം കൂടിയാണ് വില്ല്യംസണ്‍. പുതിയ സീസണില്‍ വില്ല്യംസണിനു പകരം വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായി നിയമിച്ചിരുന്നു.

Story first published: Sunday, April 26, 2020, 10:46 [IST]
Other articles published on Apr 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+