For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ സൂക്ഷിക്കണം! സിഡ്‌നിയില്‍ സ്മാര്‍ട്ടാവാന്‍ ഓസീസ്- വാര്‍ണര്‍, പ്യുകോസ്‌കി ടീമില്‍

ജോ ബേണ്‍സിനെ ഒഴിവാക്കി

സിഡ്‌നി: ഇന്ത്യക്കെതിരേ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറും യുവ ഓപ്പണര്‍ വില്‍ പ്യുകോസ്‌കിയെയും ഉള്‍പ്പെടുത്തി. മോശം ഫോമിലുള്ള ജോ ബേണ്‍സിനെ ഒഴിവാക്കുകയും ചെയ്തു. ജനുവരി ഏഴിനാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൂന്നാം ടെസ്റ്റിനു തുടക്കമാവുന്നത്. ഇരുടീമുകളും നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ സിഡ്‌നിയില്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

1

ഓസ്‌ട്രേലിയ എട്ടു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായതാണ് ബേണ്‍സിനു സ്ഥാനം നഷ്ടമാക്കിയത്. ഈ പരമ്പരയില്‍ 8, 51*, 0, 4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 51 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ ബേണ്‍സിന്റെ പ്രകടനം നിരാശാജനകമായിരുന്നു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു ഫീല്‍ഡ് ചെയ്യവെ വാര്‍ണറുടെ നാഭിപ്രദേശത്തു പരിക്കേറ്റത്. ടി20 പരമ്പരയും ആദ്യ രണ്ടു ടെസ്റ്റുകളും നഷ്ടമാവുകയും ചെയ്തു. ഫിറ്റ്‌നസ് വീണ്ടെടുത്ത വാര്‍ണര്‍ സിഡ്‌നിയില്‍ ഓസീസിന്റെ പ്ലെയിങ് ഇലവനിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം, ഓസീസിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പ്യുകോസ്‌കി ആദ്യ ടെസ്റ്റിലൂടെ തുടക്കം കുറിക്കേണ്ടതായിരുന്നു. എന്നാല്‍ ടെസ്റ്റിനു മുമ്പുള്ള ത്രിദിനി മല്‍സരത്തില്‍ ഹെല്‍മറ്റില്‍ ബോള്‍ തട്ടി കണ്‍കഷന്‍ നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.

2

സിഡ്‌നി ടെസ്റ്റില്‍ വാര്‍ണറും പ്യുകോസ്‌കിയും ഓസീസ് പ്ലെയിങ് ഇലവനില്‍ കളിക്കുമോയെന്നു കണ്ടു തന്നെ അറിയണം. കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഓപ്പണറായി ഇറങ്ങി മോശമല്ലാത്ത പ്രകടനം നടത്തിയ മാത്യു വെയ്ഡിനെ ഓസീസ് നിലനിര്‍ത്താനാണ് സാധ്യത. വാര്‍ണര്‍- പ്യുകോസ്‌കി ജോടി ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ട്രാവിസ് ഹെഡിനു പകരം വെയ്ഡ് മൂന്നാം ടെസ്റ്റില്‍ മധ്യനിരയില്‍ കളിച്ചേക്കും. പരിക്കു കാരണം ആദ്യ രണ്ടു ടെസ്റ്റുകൡ പുറത്തിരുന്ന പേസര്‍ സീന്‍ അബോട്ടിനെയും മൂന്നാം ടെസ്റ്റില്‍ ഓസീസ് തിരിച്ചുവിളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മോയ്‌സസ് ഹെന്റിക്വസ്, മാര്‍നസ് ലബ്യുഷെയ്ന്‍, നതാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, ജെയിംസ് പാറ്റിന്‍സണ്‍, വില്‍ പ്യുകോസ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ സ്വെപ്‌സണ്‍, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍.

Story first published: Wednesday, December 30, 2020, 13:52 [IST]
Other articles published on Dec 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+