വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണറും ബാന്‍ക്രോഫ്റ്റും വീണ്ടും ക്രിക്കറ്റിലേക്ക്... തിരിച്ചുവരവ് ജൂലൈയില്‍

വാര്‍ണറെ ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കുമാണ് വിലക്കിയത്

സിഡ്‌നി: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ഡേവിഡ് വാര്‍ണറും കാമറോണ്‍ ബാന്‍ക്രോഫ്റ്റും മല്‍സരരംഗത്തേക്ക് തിരിച്ചെത്തുന്നു. ജൂലൈയില്‍ ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടാണ് ഇരുവരുടെയും മടങ്ങിവരവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നു ഓസീസ് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന വാര്‍ണറെ ഒരു വര്‍ഷത്തേക്കും ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് വിലക്കിയിരുന്നത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെയും ഒരു വര്‍ഷത്തേക്കു വിലക്കിയിരുന്നു.

1

ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്

ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!

എന്നാല്‍ ക്ലബ്ബ് ക്രിക്കറ്റിലും വിദേശത്തു നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റുകളിലും കളിക്കാന്‍ മൂന്നു താരങ്ങള്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെറിയ ടൂര്‍ണമെന്റുകളില്‍ കളിച്ച് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വാര്‍ണറും ബാന്‍ക്രോഫ്റ്റും ശ്രമിക്കുന്നത്. ഡാര്‍വിനില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന എന്‍ടി സ്‌ട്രൈക്ക് ലീഗിലൂടെയാണ് ഇരുതാരങ്ങളുടെയും ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്. ട്വന്റി20 മല്‍സരങ്ങളും ഏകദിനങ്ങളുമടങ്ങിയതാണ് പരമ്പര. ഡിസേര്‍ട്ട് ബ്ലെയ്‌സ്, സിറ്റി സൈക്ലോണ്‍സ്, നോര്‍ത്തേണ്‍ ടൈഡ്, സതേണ്‍ സ്‌റ്റോം എന്നിങ്ങനെ നാലു ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.

2

ചാംപ്യന്‍ഷിപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ബാന്‍ക്രോഫ്റ്റ് കളിക്കുമെന്നാണ് വിവരം. എന്നാല്‍ ജൂലൈ 21, 22 തിയ്യതികളില്‍ നടക്കുന്ന രണ്ട് ഏകദിന മല്‍സരങ്ങളില്‍ മാത്രമേ വാര്‍ണര്‍ കളിക്കുകയുള്ളൂ. ജൂണ്‍ 28 മുതല്‍ കാനഡയില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ ട്വന്റി20 ടൂര്‍ണമെന്റിലൂടെ ഓസീസിന്റെ മുന്‍ നായകന്‍ സ്മിത്തും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കകുയാണ്.

Story first published: Tuesday, May 29, 2018, 13:00 [IST]
Other articles published on May 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X