For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അടി ഇരന്നു വാങ്ങി', അജയ് ജഡേജയെ ചൊറിഞ്ഞ വഖാര്‍ ഒരിക്കലും മറക്കില്ല, ബാറ്റിങ് വെടിക്കെട്ട്

ഇന്ത്യ - പാക് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പലപ്പോഴും മത്സരങ്ങളിലേക്കുമെത്തുമ്പോള്‍ ജയവും തോല്‍വിയും രാജ്യത്തിന്റെ അഭിമാന പ്രശ്‌നമായി മാറുന്നു

1

കേവലം മത്സരം എന്നതിലുപരിയായുള്ള വൈകാരികത ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങള്‍ക്കുണ്ടാവും. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദ്ദത്തോടെയാവും രണ്ട് ടീമും കളിക്കാനിറങ്ങുക. ഇന്ത്യ - പാക് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പലപ്പോഴും മത്സരങ്ങളിലേക്കുമെത്തുമ്പോള്‍ ജയവും തോല്‍വിയും രാജ്യത്തിന്റെ അഭിമാന പ്രശ്‌നമായി മാറുന്നു. അതുകൊണ്ടാണ് ഇന്ത്യ - പാക് മത്സരങ്ങള്‍ എപ്പോഴും കൂടുതല്‍ ആരാധക പ്രിയമാകുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ പരിശോധിച്ചാല്‍ പല തവണ താരങ്ങള്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തത് കാണാനാവും.

ഇന്ത്യയും പാകിസ്താനും താരസമ്പത്തില്‍ കുറവില്ലാത്തവരായതിനാല്‍ രണ്ട് ടീമിന്റെയും നേര്‍ക്കുനേര്‍ പോരാട്ടള്‍ എപ്പോഴും ഇഞ്ചോടിഞ്ച് തന്നെയായിരിക്കും. 1996ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടവും വളരെ ആവേശം നിറഞ്ഞതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 248 റണ്‍സ്. 39 റണ്‍സിന്റെ ജയം ഇന്ത്യക്ക്.

1

മത്സരത്തില്‍ ഇന്ത്യയുടെ അജയ് ജഡേജയും പാക് പേസര്‍ വഖാര്‍ യൂനിസും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സാഹചര്യം ഉണ്ടായി. ആറാമനായി ക്രീസിലെത്തിയ ജഡേജയെ പ്രകോപിപ്പിക്കാനുള്ള വഖാറിന്റെ ശ്രമം തെറ്റായിപ്പോയെന്ന് പിന്നീട് പേസര്‍ക്ക് തോന്നിയിട്ടുണ്ടാവും. അജയ് ക്രീസിലെത്തിയതിന് പിന്നാലെ തന്നെ വഖാറിന്റെ പന്തില്‍ എല്‍ബി ഡബ്ല്യു അപ്പീല്‍. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചില്ല.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

2

ഇത് രണ്ട് താരങ്ങളെയും പ്രകോപിപ്പിച്ചു. പരസ്പരം സ്ലെഡ്ജ് ചെയ്തതോടെ പോരാട്ടം കടുത്തു. ജാവേദിനെ ബൗണ്ടറി കടത്തി അജയ് നിലപാട് വ്യക്തമാക്കി. 48ാം ഓവര്‍ എറിയാനെത്തിയ വഖാര്‍ യൂനിസിനെ ഹാട്രിക് ബൗണ്ടറി പറത്തിയാണ് അജയ് കണക്കുവീട്ടിയത്. എന്നാല്‍ ഇതുകൊണ്ടും തീര്‍ന്നില്ല. ഓവറിലെ അവസാന പന്തില്‍ അദ്ദേഹം വഖാറിനെ സിക്‌സര്‍ പറത്തി. അതും അവിശ്വസനീയമായ ഷോട്ടില്‍.

3

ഈ ഓവറിന് ശേഷം ഇരു ടീമിലെയും താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്ന സാഹചര്യവും ഉണ്ടായെങ്കിലും അംപയര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ആക്രമണം തുടര്‍ന്ന അജയ് ജാവേദിന്റെ 49ാം ഓവറില്‍ ബൗണ്ടറിയും നേടി. അവസാന ഓവര്‍ എറിയാനെത്തിയ വഖാറിനെ ബൗണ്ടറിയോടെയാണ് അജയ് വരവേറ്റത്. അതിവേഗത്തില്‍ പന്തെറിഞ്ഞ വഖാറിന്റെ രണ്ടാം പന്തില്‍ വമ്പന്‍ സിക്‌സും അജയ് പറത്തി. മൂന്നാം പന്തില്‍ വീണ്ടും സിക്‌സിന് ശ്രമിച്ചപ്പോള്‍ അദ്ദേഹം പുറത്തായെങ്കിലും മത്സരഫലത്തെ മാറ്റിമറിക്കുന്ന പ്രകടനവുമായാണ് അജയ് മടങ്ങിയത്.

4

വഖാറിന്റെ പ്രകോപനത്തിന് വെടിക്കെട്ടുകൊണ്ട് മറുപടി. 25 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് അജയ് നേടിയത്. 250ലേക്ക് ചിലപ്പോള്‍ ഒതുങ്ങാമായിരുന്ന സ്‌കോറിനെ 287 എന്ന മികച്ച നിലയിലേക്കെത്തിച്ചത് അജയുടെ ഈ വെടിക്കെട്ട് ബാറ്റിങ്ങാണ്. പാകിസ്താന്റെ മികച്ച ബൗളിങ് നിരയ്‌ക്കെതിരെയാണ് അജയുടെ വെടിക്കെട്ട് പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. മത്സരത്തില്‍ 93 റണ്‍സെടുത്ത നവജ്യോത് സിദ്ദുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 31 റണ്‍സും നേടി.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

5

സഞ്ജയ് മഞ്ജരേക്കര്‍ (20), ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (27), വിനോദ് കാംബ്ലി (24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ പാകിസ്താനായി ഓപ്പണര്‍മാരായ അമീര്‍ സൊഹൈലും (55) സായീദ് അന്‍വറും (48) തിളങ്ങിയെങ്കിലും കൃത്യമായ സമയത്ത് വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വെങ്കടേഷ് പ്രസാദും അനില്‍ കുംബ്ലെയുമാണ് ഇന്ത്യക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ജവഗല്‍ ശ്രീനാഥ്, വെങ്കടാപതി രാജു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടങ്ങളിലെ മറക്കാനാവാത്ത മത്സരമാണിത്. ഇതുവരെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പാകിസ്താന്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരേ നേടിയിട്ടുള്ള ഏക ജയം.

Story first published: Tuesday, June 28, 2022, 11:58 [IST]
Other articles published on Jun 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+