IND vs ENG: ശര്‍ദ്ദുല്‍ പേടിക്കണം! പ്രസിദ്ധിന്റെ ലക്ഷ്യവും അതുതന്നെ- ആഗ്രഹം വെളിപ്പെടുത്തി
നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന ബൗളറാണ് ശര്‍ദ്ദുല്‍ ഠാക്കൂര്‍. കൂട്ടുകെട്ടുകള്‍ തകര്‍ക്കാനുള്ള അസാധാരണ മിടുക്ക് തന്നെയാണ് എല്ലാ മല്‍സരങ്ങളിലും വാരിക്കോരി റണ്‍സ് വഴങ്ങിയിട്ടും ശര്‍ദ്ദുലിന് ഇന്ത്യ വീണ്ടും അവസരങ്ങള്‍ നല്‍കാന്‍ കാരണം. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലും അദ്ദേഹം തന്നിലര്‍പ്പിച്ച വിശ്വാസം കാത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ശര്‍ദ്ദുല്‍ വഹിക്കുന്ന അതേ റോളിലേക്കു തന്നെയാണ് പുതുമുഖ പേസര്‍ പ്രസിദ്ധ് കൃഷ്ണയും നോട്ടമിട്ടിരിക്കുന്നത്.
എതിര്‍ ടീമിലെ കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്ന ബൗളറായി ഏറെക്കാലം കളിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് 25 കാരന്‍. ആദ്യ ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രസിദ്ധ്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നാലു വിക്കറ്റുകളുമായി യുവതാരം റെക്കോര്‍ഡിട്ടിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ രണ്ടു വിക്കറ്റുകളും വീഴ്ത്തിയത് അദ്ദേഹമായിരുന്നു. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയായിരുന്നു.

തുടക്കം മോശം
ബൗളിങില്‍ നമ്മുടെ തുടക്കം മോശമായിരുന്നു. അവര്‍ നമുക്കുമേല്‍ ആക്രമിച്ചു കളിച്ചു, നമ്മള്‍ മോശമായി ബൗള്‍ ചെയ്തതായിരുന്നു കാരണം. എങ്കിലും ഞങ്ങള്‍ക്കു വിശ്വാസമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ വിക്കറ്റുകളെടുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഇതു ഏറെ സഹായിക്കുകയും ചെയ്തതായി പ്രസിദ്ധ് വ്യക്തമാക്കി.
8.1 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 54 റണ്‍സ് വഴങ്ങിയാണ് പ്രസിദ്ദ് നാലു പേരെ പുറത്താക്കിയത്. ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നാലു വിക്കറ്റുകളെടുത്തതും ഇതാദ്യമായിട്ടായിരുന്നു.

ബൗളിങില്‍ മാറ്റം വരുത്തി
മൂന്നാമത്തെ ഓവര്‍ ബൗള്‍ ചെയ്ത ശേഷമായിരുന്നു ഫുള്‍ ലെങ്ത് ബോള്‍ ചെയ്യരുതെന്നു ഞാന്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ഗുഡ് ലെങ്ത് ഏരിയകളില്‍ ബൗള്‍ ചെയ്തു. ബാക്കിയുള്ള കാര്യങ്ങള്‍ ബോളിനു വിട്ടുകൊടുത്തതായും പ്രസിദ്ധ് പറഞ്ഞു. ഓപ്പണിങ് വിക്കറ്റില്‍ 135 റണ്‍സുമായി കുതിച്ച ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത് പ്രസിദ്ധായിരുന്നു. രണ്ടാമത്തെ വിക്കറ്റും യുവതാരം വീഴ്ത്തിയിരുന്നു.
അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു. 24.5 ശരാശരിയില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ പ്രസിദ്ധ് വീഴ്ത്തിയിരുന്നു.

ഐപിഎല്‍ സഹായിച്ചു
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമുള്ള മല്‍സരപരിചയം ആദ്യ ഏകദിനത്തില്‍ തന്നെ സഹായിച്ചതായി പ്രസിദ്ധ് വ്യക്തമാക്കി. ഐപിഎല്‍ എന്നെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ബൗളര്‍ക്കു 10 ഓവര്‍ ലഭിക്കുമെന്നതിനാല്‍ ബൗളര്‍ തിരിച്ചുവരേണ്ടത് പ്രധാനമാണ്. കൂട്ടുകെട്ടുകള്‍ പൊളിക്കുന്ന ബൗളറായി അറിയപ്പെടാനാണ് എന്റെ ആഗ്രഹം. സ്ഥിരമായി ഗുഡ് ലെങ്ത് ബോളുകളെറിയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെച്ചപ്പെടുത്താന്‍ ശ്രമിക്കും
അരങ്ങേറ്റ മല്‍സരത്തിലെ പ്രകടനത്തില്‍ സംതൃപ്തനാണെങ്കിലും ഇനിയും മെച്ചപ്പെടുത്താനാണ് ശ്രമം. ഗുഡ് ലെങ്ത് ബോളുകള്‍ സ്ഥിരമായി എറിയാനുള്ള പരിശ്രമം നടത്തും. ഏറെക്കാലം കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്ന ബൗളറായി ടീമിനെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാരണം ടീമിനു അതു ആവശ്യവുമാണ്. ഇതിനു സാധിച്ചാല്‍ സന്തോഷവാനാണെന്നും ആറടിയിലേറെ ഉയരമുള്ള പ്രസിദ്ധ് കൂട്ടിച്ചേര്‍ത്തു. തുറുപ്പുചീട്ടായി മാറാന്‍ കഴിയുന്ന ബൗളറെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വളരെ മുമ്പ് തന്നെ ചൂണ്ടിക്കാട്ടിയ ബൗളര്‍ കൂടിയാണ് ഈ കര്‍ണായക താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications